2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

ഡയറിക്കുറിപ്പിലൊരു ഹൃദയത്തുടിപ്പ്‌. ( കഥ )



ഡയറി എടുത്ത് കുറിച്ചു ....

ഉറക്കം വരുന്നേയില്ല.  മനസ്സിൽ വല്ലാത്ത അസ്വസ്ഥത.  അത്  ശരീരത്തിലേയ്ക്കും  അരിച്ചു കയറുന്നു.   തിരിഞ്ഞും  മറിഞ്ഞും  കിടന്ന്  മടുത്തു.   അതുകൊണ്ട്  എഴുന്നേൽക്കാം  എന്ന് കരുതി.  സമയം  പാതിരാ  കഴിഞ്ഞു. .

സത്യമായും  എനിയ്ക്ക് നിന്നേക്കുറിച്ച്  എഴുതണമെന്നുണ്ട്.  നിന്നേ ക്കുറിച്ചെഴുതുമ്പോൾ അതേറ്റവും  ചുരുങ്ങിയ  വാക്കുകളിൽ ആവണമെന്ന് എനിയ്ക്ക്  നിർബന്ധവുമുണ്ട് .   കാച്ചിക്കുറുക്കി  ഏറ്റവും സ്വാദിഷ്ടമായ  അവസ്ഥയിലെത്തണം  വാക്കുകൾ.   അത്രയേറെ  തീവ്രതയും  ഉണ്ടാവണം .

പണ്ടത്തേപ്പോലെ   തേനും പാലും  ഒഴുകുന്ന പ്രണയമർമ്മരങ്ങളൊന്നും  എനിയ്ക്ക്  പറ്റുകയേയില്ല.   നീ  എന്നും  പറഞ്ഞു കളിയാക്കാറുള്ളതുപോലെ ,  നമ്മൾ  വേറെ ലെവലാ.. അല്ലേ ?  സത്യത്തിൽ,  നീ കളിയാക്കുന്നതുപോലെതന്നെ ,  പ്രണയമർമ്മരങ്ങളിൽ നിന്നും ഒരുപാട് മുന്നോട്ട്  പോയില്ലേ നമ്മൾ?  ' നിനക്കെല്ലാം തമാശയാണ് '  എന്ന് നമ്മൾ പരസ്പരം  പരിഭവിയ്ക്കുമ്പോഴും , നമുക്കറിയാം  ആ തമാശയാണ് നമുക്ക് ചേരുന്ന ഉടുപ്പ് എന്ന്.   അതിൽ നമ്മൾ നിരാശരല്ലതാനും.   എന്നെക്കുറിച്ച്  നിനക്കെന്തറിയാം എന്ന്  നമ്മൾ രണ്ടുപേരും പരസ്പരം മനസ്സിൽ ചോദിയ്ക്കുന്നുണ്ടെങ്കിലും ,   പറയാതെയും   അറിയാതെയും  അറിയുന്ന നമുക്ക്  മറ്റൊരു ഉത്തരവും ആ ചോദ്യത്തിന് വേണ്ട എന്നും നമുക്കറിയാം.   

എനിയ്ക്കറിയാം  നീയൊരു  വടവൃക്ഷമാണെന്ന് .  തളരുന്നവർക്ക്  തണലും തണുപ്പും  കൊടുക്കുന്ന  വടവൃക്ഷം .   ആ തണലും തണുപ്പും  ഞാൻ എത്രയോ അനുഭവിച്ചു !    ഒരു വടവൃക്ഷത്തെ വെട്ടിയെടുത്ത്  വീട്ടിൽ കൊണ്ടുപോകാം  എന്ന് ചിന്തിയ്ക്കാൻ മാത്രം മണ്ടിയല്ല ഞാൻ എന്നത്  നിന്റെയും കൂടി അഭിമാനമല്ലേ ?  നിന്നിൽ നിന്നും കൊഴിഞ്ഞുവീഴുന്ന  ഒരു ഇല പോലും ഞാനെടുത്തില്ല , എടുക്കുകയുമില്ല  എന്ന് അഭിമാനത്തോടെ അവകാശപ്പെടുമ്പോഴും ,   എന്റെ ഇത്തിരിമുറ്റത്തെ   നാട്ടുചെടികളിൽ -  എന്റെമാത്രം  നാട്ടുചെടികളിൽ .. എനിയ്ക്ക് മാത്രം തഴുകാനും പരിപാലിയ്ക്കാനുമുള്ള  നാട്ടുചെടികളിൽ -  ഒന്നായാൽ മതിയായിരുന്നു  നീ  എന്ന്  ചിലപ്പോഴെങ്കിലും  ഞാൻ  ആശിച്ചിട്ടുണ്ട്  എന്ന  പരമരഹസ്യം  ഒരിയ്ക്കലും ഞാൻ നിന്നോട്  പറയാൻ പോകുന്നില്ല.   അല്ല,  നീ തന്നെ പറ ..  അത്രയും  തരം താഴാൻ  പാടുണ്ടോ  ഞാൻ ?  ഒന്നുല്ലേലും  ശ്രീബുദ്ധനെ  ആരാധിയ്ക്കുന്നവരല്ലേ  നമ്മൾ ?   നീ പേടിയ്ക്കണ്ട .. നമ്മൾ വേറെ ലെവലാ..

ഖലീൽ ജിബ്രാനും  മെയ് സിയാദും  ആണ്  നമ്മുടെ  റോൾ മോഡലുകൾ  എന്ന് നമ്മൾ  പരസ്പരം  പറഞ്ഞിട്ടില്ല .  പക്ഷെ  പറയുന്നതിലും  വലുതല്ലേ   ജീവിച്ചുകാണിയ്ക്കുന്നത് ?  ഖലീൽ  ജിബ്രാൻ ,   മെയ് സിയാദിനെ പ്രണയിച്ചത്  കത്തുകളിലൂടെയാണെന്നും , ഒരിയ്ക്കലും അവർ പരസ്പരം കണ്ടിട്ടില്ലെന്നും,  ശബ്ദം പോലും കേട്ടിട്ടില്ലെന്നും  നമുക്കറിയില്ലേ ?

   ഒരിയ്‌ക്കൽപ്പോലും   കാണാതേയും  കേൾക്കാതെയും  പരസ്പരം സാന്നിദ്ധ്യം  അറിഞ്ഞവർ ... ജീവിതാവസാനം വരെ കാണാതെ പ്രണയിച്ചു  പ്രണയിച്ച്  മരിച്ച  അവർ തന്നെയല്ലേ  നമ്മുടെ റോൾ മോഡൽ ആകേണ്ടത് ?  അതെ.... ഇതൊന്നും ഒരിയ്ക്കലും നമ്മൾ തമ്മിൽ പറഞ്ഞിട്ടില്ല.  കാരണം ,  നമ്മൾ വേറെ ലെവലല്ലേ ..

പണ്ടൊരു  രാജാവ്  ഒരു സന്യാസിയോട്  വീമ്പ് പറഞ്ഞു  ,  താൻ  ഇത്രയിത്ര  രാജ്യങ്ങൾ  വെട്ടിപ്പിടിച്ചു എന്ന് .   സന്യാസി  പറഞ്ഞു ,  " അങ്ങ്  എത്രയോ  ദരിദ്രനാണ് !  അങ്ങയേക്കാൾ   എത്രയോ  ധനികനാണ് ഞാൻ !" 

രാജാവ് വീണ്ടും  അഹങ്കരിച്ചു...    "ഒന്നുമില്ലാത്ത താങ്കൾ  ധനികനാകുന്നതെങ്ങനെ ?"

സന്യാസി  പറഞ്ഞു..   "ഒന്നുമില്ലാത്തവന്  മുകളിൽ  ആകാശം.."

ഇതൊരു  പഴങ്കഥ .   ആകാശം എന്ന വാക്കിന് എത്ര വിശാലമായ  അർത്ഥമാണ് അല്ലെ ?   ആകാശം... അനന്തമായ  ആകാശം... ആരും അവകാശം  പറയാനില്ലാത്ത ആകാശം.. ആരും സ്വന്തമാക്കാനും വെട്ടിപ്പിടിയ്ക്കാനും വരാത്ത  ആകാശം ...  അതൊരു ധന്യതയല്ലേ ? അതെ... തീർച്ചയായും  സന്യാസി  ധനികൻ തന്നെ. 

 എന്തിനാണ് ഞാനിപ്പോൾ  ഈ കഥ ഓർത്തത്?   അതെ... അതുതന്നെ..  നീയാണ്   എന്റെ ആകാശം  .   നിന്നിലാണ്  ഞാൻ പറന്നുനടന്നത്.  നിന്നിലൂടെയാണ്  ഞാൻ കാഴ്ചകൾ  കണ്ടത്.  മേഘങ്ങളുടെ ഇരുട്ടിനിടയിൽ  നീ തന്ന ഒരുതുണ്ട് വെളുപ്പ്..  അതുമാത്രമാണ്  എന്റെ കാഴ്ച ..  നീയറിയാതെ , ആരുമറിയാതെ  എന്റെ ഡയറിയിലെങ്കിലും  എനിയ്ക്കിതൊന്ന്  കുറിച്ചുവയ്ക്കണം ...   നീ പേടിയ്ക്കണ്ട .. ലെവല്  വിട്ട് പോവില്ല ഞാൻ... 

എന്തുകൊണ്ടാണ് നിന്നെക്കുറിച്ചെഴുതാൻ  എനിയ്ക്ക് വാക്കുകൾ തികയാതെ പോകുന്നത് ?  നിന്നെക്കുറിച്ചെഴുതാനിരിയ്ക്കുമ്പോൾ  എന്തുകൊണ്ടാണ്  വാക്കുകൾ  എന്നിൽനിന്നും  കുതറിത്തെറിച്ച്  പോകുന്നത് ?  അറിയില്ല.  ഈ അറിവില്ലായ്മയ്ക്ക്  ഇനിയും  ഞാൻ  പേരിട്ടിട്ടില്ല.   എങ്ങനെ പേരിടാൻ ?  നമ്മുടെ ലെവൽ... 

നമ്മുടെ ഈ പ്രിയപ്പെട്ട അറിവില്ലായ്മയും അർത്ഥമില്ലായ്മയും  നീയറിയാതെ രഹസ്യമായിരിയ്ക്കട്ടെ..  എന്റെ ഡയറികുറിപ്പുകളിൽ ഒരു ഹൃദയത്തുടിപ്പായി... 

22 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

good writing

Sivananda പറഞ്ഞു...

നന്ദി സജീവ്‌... :) സന്തോഷം.. വീണ്ടും പ്രതീക്ഷിയ്ക്കുന്നു സാന്നിദ്ധ്യം.

Angry Bird പറഞ്ഞു...

നിസ്വാര്‍ത്ഥമായ പങ്കുവയ്ക്കല്‍ അല്ലേ ശിവേച്ചീ

Angry Bird പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sivananda പറഞ്ഞു...

അതെ തീര്‍ത്തും നിസ്വാര്‍ഥമായ പങ്കുവയ്ക്കല്‍. നന്ദി ദേഷ്യപ്പക്ഷീ.. :)

ഫ്രാന്‍സിസ് പറഞ്ഞു...

സ്നേഹം പ്രതിബന്ധം അറിയുന്നില്ല എന്നാണല്ലോ പറയുന്നത്.അങ്ങനെയുള്ള സ്നേഹം പ്രതിഫലം ഇശ്ചിക്കുന്നും ഇല്ല.നല്ല മനസ്സിന്റെ നല്ല പ്രതിഫലനം.അഭിനന്ദനങ്ങള്‍

Sivananda പറഞ്ഞു...

നന്ദി.. സന്തോഷം ഫ്രാന്‍സിസ്.. :)

Punaluran(പുനലൂരാൻ) പറഞ്ഞു...

ആകാശം എന്ന വാക്കിന് എത്ര വിശാലമായ അർത്ഥമാണ് അല്ലെ ? ആകാശം... അനന്തമായ ആകാശം... ആരും അവകാശം പറയാനില്ലാത്ത ആകാശം.. ആരും സ്വന്തമാക്കാനും വെട്ടിപ്പിടിയ്ക്കാനും വരാത്ത ആകാശം .

പ്രിയ ശിവ ചുരുങ്ങിയ വാക്കുകളിലൂടെ പകർത്തിയിടുന്നത് താങ്കളുടെ ഹൃദയം തന്നെയാണ് ..അതിമനോഹരം ..ആശംസകൾ

Sivananda പറഞ്ഞു...

നന്ദി സാംസണ്‍. സന്തോഷം. "താങ്കള്‍" എന്നാ വിളി നിര്‍ത്തിയത് അറിയിയ്ക്കാന്‍ മുന്‍പ് വറോല അയച്ചുകഴിഞ്ഞു എന്നൊക്കെ പറഞ്ഞിട്ട് ? ഹ്ഹ്ഹ

Sureshkumar Punjhayil പറഞ്ഞു...

Life ...!!!
.
Manoharam, Ashamsakal....!!!

Sivananda പറഞ്ഞു...

നന്ദി സുരേഷ്... സന്തോഷം.. :)

Vijeesh Bhagavathikkunnel പറഞ്ഞു...

ഹ..ഹ.. നിങ്ങ വേറെ ലെവലാ.. എന്താ ഭാവന.. നമിച്ചു

Vijeesh Bhagavathikkunnel പറഞ്ഞു...

ഹ..ഹ.. നിങ്ങ വേറെ ലെവലാ.. എന്താ ഭാവന.. നമിച്ചു

Sivananda പറഞ്ഞു...

സന്തോഷം വിജീഷ്.. നന്ദി.. :) വീണ്ടും പ്രതീക്ഷിയ്ക്കുന്നു സാന്നിദ്ധ്യം.

nandu പറഞ്ഞു...

Gambheeramaaya bhasha. Manassil thattunna theme.. nannaayi nanda

Sivananda പറഞ്ഞു...

നന്ദി..സന്തോഷം നന്ദു.. :)

NEERAJ.R.WARRIER പറഞ്ഞു...

എനിയ്ക്ക് മാത്രം തഴുകാനും പരിപാലിയ്ക്കാനുമുള്ള നാട്ടുചെടികളിൽ - ഒന്നായാൽ മതിയായിരുന്നു നീ എന്ന് ചിലപ്പോഴെങ്കിലും ഞാൻ ആശിച്ചിട്ടുണ്ട് എന്ന പരമരഹസ്യം ഒരിയ്ക്കലും ഞാൻ നിന്നോട് പറയാൻ പോകുന്നില്ലഎന്തുകൊണ്ടാണ് നിന്നെക്കുറിച്ചെഴുതാൻ എനിയ്ക്ക് വാക്കുകൾ തികയാതെ പോകുന്നത് ? നിന്നെക്കുറിച്ചെഴുതാനിരിയ്ക്കുമ്പോൾ എന്തുകൊണ്ടാണ് വാക്കുകൾ എന്നിൽനിന്നും കുതറിത്തെറിച്ച് പോകുന്നത് ? അറിയില്ല. ഈ അറിവില്ലായ്മയ്ക്ക് ഇനിയും ഞാൻ പേരിട്ടിട്ടില്ല.

Sivananda പറഞ്ഞു...

നന്ദി നീരജ്..

മഹേഷ് മേനോൻ പറഞ്ഞു...

'നിന്നിൽ നിന്നും കൊഴിഞ്ഞുവീഴുന്ന ഒരു ഇല പോലും ഞാനെടുത്തില്ല , എടുക്കുകയുമില്ല എന്ന് അഭിമാനത്തോടെ അവകാശപ്പെടുമ്പോഴും' - നിസ്വരായവർ ആണല്ലോ യഥാർത്ഥ ധനികർ :-)

നന്നായി ഇഷ്ടപ്പെട്ടു ശിവേച്ചീ..

Sivananda പറഞ്ഞു...

നന്ദി മഹി.. കുറെ നാളായല്ലോ മഹിയെ കണ്ടിട്ട്..

മഹേഷ് മേനോൻ പറഞ്ഞു...

കുറച്ചു ജോലിത്തിരക്കിൽ പെട്ടുപോയി ശിവേച്ചീ. ഇന്ന് കുത്തിയിരുന്ന് വായിക്കാൻ വിട്ടുപോയ എല്ലാ പോസ്റ്റുകളും വായിച്ചുതീർത്തു ;-)

പിന്നെ കിട്ടിയ സമയത്ത് ഒരു പുതിയ പോസ്റ്റ് റെഡി ആക്കുകയായിരുന്നു.. വഴിയോരകാഴ്ചകളിൽ വന്നാൽ കാണാം ;-)

Sivananda പറഞ്ഞു...

വരാം മഹി .. ഉടനെ വരാം ട്ടോ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .