2018, ഫെബ്രുവരി 25, ഞായറാഴ്‌ച

മാപ്പില്ലെന്നറിയാം...



ഒരുപിടി ചോറിനായി പിടഞ്ഞുമരിച്ച

വാക്കുകള്‍...!

ഉലയിലുരുക്കിത്തെളിച്ച്

മൂര്‍ച്ച വരുത്തിയ വാക്കുകള്‍...

ക്ഷമ ചോദിയ്ക്കാനുള്ള അവസാനത്തെ

അവസരവും സ്വയം കളഞ്ഞവര്‍ക്കായി

ഒടുക്കം വാക്കുകള്‍...

പറഞ്ഞു പറഞ്ഞ്

നിറം കെടുന്ന വാക്കുകള്‍...

വക്കും മൂലയും തേഞ്ഞ്

വികൃതമാകുന്ന വാക്കുകള്‍...

പിന്നെപ്പിന്നെ കാണാതെ -

പോകുന്ന വാക്കുകള്‍...

ഓടിയൊളിയ്ക്കുന്ന വാക്കുകള്‍...

വില കെടുന്ന വാക്കുകള്‍...

ഒടുക്കം മാഞ്ഞു മാഞ്ഞ്

ഇല്ലാതെയാകുന്ന വാക്കുകള്‍...

ഒടുക്കം ഞാനും

വിലയില്ലാത്തൊരു വാക്കില്‍

നിന്നെ തല്ലിക്കൊന്നിട്ടു...

ഇനി നിനക്കുദകക്രിയയ്ക്കായൊരു

വാക്ക്... സോദരാ ... ' മാപ്പ് ' ...

7 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Prasakthiyillaatha vaakkukal ...!
.
Manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

എല്ലാവരും കണ്ണീര്‍ പൊഴിയ്ക്കുന്നു. സമയം പോലെ നമ്മളും.. അല്ലാതെന്ത്... തികച്ചും അപ്രസക്തം സുരേഷ് ..

nandu പറഞ്ഞു...

Oru jeevante thudippu illaathaakkunnavar athu kodukkaan kazhiyillennu aalichikunnilla

Sivananda പറഞ്ഞു...

അതെ നന്ദു.. ശരിയാണ്..

മഹേഷ് മേനോൻ പറഞ്ഞു...

വയലാർ എഴുതിയപോലെ.....

"പച്ചപ്രാണനിൽ കൂരമ്പേറ്റൊരാ
കൊച്ചോമൽക്കിളി വീണല്ലോ
മണ്ണിൽവീണു പിടക്കുകയാണത്
മണ്ണിൽവീണ് പിടക്കുകയാണത്...."

മനസ്സാക്ഷി നഷ്ടപെട്ടവരോട് 'മാ നിഷാദ' എന്നുപറയാൻ ഒരാൾപോലുമുണ്ടായില്ലെന്ന് ആലോചിക്കുമ്പോൾ നടുക്കം വിട്ടുമാറുന്നില്ല. !

Sivananda പറഞ്ഞു...

ശരിയാണ് മഹി.. :(

സജീവ്‌ പറഞ്ഞു...

ഇനി നിനക്കുദകക്രിയയ്ക്കായൊരു :(

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .