2018, ഫെബ്രുവരി 28, ബുധനാഴ്‌ച

ഒരു കുഞ്ഞു മഴ .

 മണ്ണിന്റെ  പ്രണയയച്ചൂടേറ്റ്  
വിണ്ണിന്റെ മനമലിഞ്ഞതാവാം ,
ഇന്നലെയൊരു കുഞ്ഞു മഴ.
ഭൂമിയെ പ്രണയിച്ച്  മേഘം 
മേഘമൽഹാർ പാടിയതാവാം ,
ഇന്നലെയൊരു കുഞ്ഞു മഴ .
സൂര്യകാന്തിയെച്ചൊല്ലി സൂര്യൻ 
കണ്ണീരണിഞ്ഞതാവാം , 
ഇന്നലെയൊരു കുഞ്ഞു മഴ .
പ്രണയവും പ്രണയവും ചേർന്ന ചൂടിൽ 
ഭൂമിയൊന്ന് വിയർത്തതാവാം ,
ഇന്നലെയൊരു കുഞ്ഞു മഴ ..

8 അഭിപ്രായ(ങ്ങള്‍):

മഹേഷ് മേനോൻ പറഞ്ഞു...

"മേഘം മേഘമൽഹാർ പാടുക".....ഭാവനയുടെ സൗന്ദര്യം. അല്ലെങ്കിൽ നിങ്ങൾ കവയിത്രികൾ മേഘമൽഹാറിന്റെയും അമൃതവർഷിണിയുടേയുമൊക്കെ ആരാധകരാണല്ലോ ;-)

Sivananda പറഞ്ഞു...

ആ രാഗങ്ങള്‍ ആലപിച്ചാല്‍ മഴ പെയ്യുമെന്നല്ലേ ... :)

വെറുതെ...വെറും വെറുതെ ! പറഞ്ഞു...

ശെടാ .... ഒരു കുഞ്ഞു മഴയ്ക്ക് ഇത്രേം അർത്ഥതലങ്ങൾ കൽപ്പിച്ചു നൽകിയ ശിവേച്ചിയുടെ മുന്നിൽ പേമാരിയൊക്കെ വരുന്നതിനു മുന്നേ രണ്ടു തവണ ആലോചിക്കും ഉറപ്പാ. തകർത്തു ട്ടോ ..കവിത ചെറുത് ...സുന്ദരം..ലളിതം . ഇഷ്ടായി

Sivananda പറഞ്ഞു...

thanks prajith.. :) santhosham..

Unknown പറഞ്ഞു...

വരണ്ട മണ്ണിൽ
നിനച്ചിരിയ്ക്കാതെ ഒരു മഴ
സ്വപ്നമായിരുന്നോ.....
ശംഖുപുഷ്പത്തിന്റെ
മിഴിക്കോണിതെങ്ങിനെ നനഞ്ഞു
വിരഹാശ്രുവായിരുന്നോ ...
നോവിന്റെ വിളികേട്ട്
കാറ്റിന്റെ കൈപിടിച്ച്
രാമഴേ ഇനിയും വരില്ലേ....
വെറുതെ
മിന്നിമിന്നി അണയുന്ന
സ്വപ്നമായെങ്കിലും.....

Sivananda പറഞ്ഞു...

നന്ദി സോമാ.. നല്ല വരികള്‍..

Punaluran(പുനലൂരാൻ) പറഞ്ഞു...

മഴയ്ക്ക് എന്തെല്ലാം ഭാവങ്ങൾ ..ചെറുകവിത ഭാവസാന്ദ്രം ..ആശംസകൾ

Sivananda പറഞ്ഞു...

നന്ദി സാംസന്‍ .. സന്തോഷം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .