2018, മാർച്ച് 8, വ്യാഴാഴ്‌ച

സ്ത്രീസ്വാതന്ത്ര്യം .

സ്ത്രീസ്വാതന്ത്ര്യം എന്നാല്‍,

പുരുഷനെ തള്ളിക്കളഞ്ഞുകൊണ്ട് നേടിയെടുക്കുന്ന സ്വാതന്ത്ര്യം അല്ലെന്നും, പുരുഷന്മാരെ ഒന്നടങ്കം വില്ലന്മാരാക്കി ചിത്രീകരിച്ച് ഉണ്ടാക്കിയെടുക്കുന്ന വിപ്ലവം അല്ലെന്നും , ഫെമിനിസം എന്നൊരു വാക്കിന്റെ ചട്ടക്കൂടില്‍ ഒതുങ്ങുന്ന അര്‍ത്ഥമില്ലാത്ത ധാര്‍ഷ്ട്യം അല്ലെന്നും ഈ വനിതാദിനത്തില്‍ ഒരു സ്ത്രീയായ ഞാന്‍ ആണയിടുന്നു.

സാംസ്കാരികമായും വ്യക്തിപരമായും ആണ് സ്ത്രീ ആദ്യം ഉയരേണ്ടത്. നല്ല ചിന്തകളിലാണ് അവള്‍ സ്വതന്ത്രയാകേണ്ടത്. ഉയര്‍ന്ന വ്യക്തിത്വം കാഴ്ചവച്ചാണ് അവള്‍ സ്വന്തം സ്വത്വം നിലനിര്‍ത്തേണ്ടത് . ന്യായത്തിന്റെ പക്ഷത്താണ് അവള്‍ നില്‍ക്കേണ്ടത്. അതാരുടെ പക്ഷത്താണ് എങ്കിലും. ഇതെന്‍റെ അഭിപ്രായം.

സത്യത്തില്‍ ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സ്വത്വം എന്താണെന്ന് പുരുഷന്‍ പൂര്‍ണ്ണതയോടെ മനസ്സിലാക്കിയിട്ടുണ്ടോ എന്നും എനിയ്ക്ക് സംശയമുണ്ട്.

സ്വെറ്റ് ലാന അലക്സിവിച് ന്റെ ഒരു പുസ്തകമുണ്ട്. "യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ " .

രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കാളികളായ ഇരുന്നൂറില്‍പ്പരം സ്ത്രീപോരാളികളെ നേരില്‍ കണ്ട നടത്തിയ സംഭാഷണങ്ങള്‍ ആണ് ഈ പുസ്തകത്തിന് ആധാരമായിട്ടുള്ളത് .

"അര്‍ത്ഥമില്ലാതെ കൊല ചെയ്യപ്പെട്ട കോടിക്കണക്കിനു ആളുകള്‍. അവര്‍ അന്ധകാരത്തിന്റെ പാതയിലൂടെ കടന്നുപോയി " എന്ന്‍ , ഒസീപ് മണ്ടെല്സ്ട്ടം (Osip Mandelstam) എന്ന കവിയുടെ ഉദ്ധരണിയോടെയാണ് നോബല്‍ സമ്മാനിതയായ സ്വെറ്റ്ലാന ഈ പുസ്തകം തുടങ്ങിവയ്ക്കുന്നത്.

ഒരു കോടിയോളം സ്ത്രീപോരാളികള്‍ ആ യുദ്ധത്തില്‍ പങ്കാളികളായി. പരമ്പരാഗതമായി പുരുഷന്മാര്‍ ചെയ്തുവന്ന എല്ലാ ജോലികളും സ്ത്രീകള്‍ ചെയ്തു. ടാങ്ക് ഡ്രൈവര്‍, മെഷീന്‍ ഗണ്ണര്‍ തുടങ്ങിയവയെല്ലാം.

പക്ഷേ എന്നെ നൊമ്പരപ്പെടുത്തിയത് മറ്റൊന്നാണ്. സ്ത്രീ മാതാവും ജീവന്‍ നല്‍കുന്നവളും കുഞ്ഞിനെ മുലയൂട്ടുന്നവളും പ്രണയവും സ്നേഹവും ദയയും പകര്‍ന്നു നല്കുന്നവളും ഒക്കെ ആണെന്നിരിയ്ക്കെ യുദ്ധമുഖത്ത് നിന്ന് മറ്റൊരു ജീവം അവള്‍ക്കെങ്ങനെ കവര്‍ന്നെടുക്കാനാവും എന്ന ധര്‍മ്മസങ്കടം അതില്‍ ഓരോ സ്ത്രീപോരാളിയും അനുഭവിച്ചു എന്ന അറിവ്..

ഭീകരമായ ആ യുദ്ധഭൂമിയിലും അവള്‍ ചോരപ്പാടുകള്‍ തൂത്തു കളഞ്ഞ്ഇപ്പോഴും മുഖം മിനുക്കി. ഒരു പൂവ്.. അല്ലെങ്കില്‍ ഒരു ചോക്ലേറ്റ് അവളെ യുദ്ധത്തിനിടയിലും മോഹിപ്പിച്ചു. എന്നിട്ടും വേദ്യുന്ടകള്‍ ഉതിര്‍ക്കാനും ആളുകളെ വധിയ്ക്കാനും അവള്‍ ശീലിച്ചു.

ഇതേ സ്ത്രീയുടെ മറ്റൊരു മുഖം..

യുദ്ധം കഴിഞ്ഞു. വിജയം കൈവരിച്ചു. ഇനി നമുക്ക് വിവാഹിതരാകാം എന്ന് പറയുന്ന കാമുകനോട് പോരാളിയായ കാമുകി പറയുന്നു...

" യുദ്ധത്തിന്റെ കരി പിടിച്ച ഇഷ്ടികക്കൂമ്പാരങ്ങള്‍ക്കിടയില്‍ എന്റെ മനസ്സ് മരവിച്ച് പോയിരിയ്ക്കുന്നു കൂട്ടുകാരാ ... എനിയ്ക്ക് നീ പൂക്കള്‍ സമ്മാനിയ്ക്കൂ .. നല്ല വാക്കുകള്‍ പറയൂ.. പ്രണയപൂര്‍വ്വം പെരുമാറൂ.. ഞാനെന്റെ സ്ത്രീശരീരവും മനസ്സും വീണ്ടെടുക്കട്ടെ.. "

( കണ്ണ്‍ നനഞ്ഞു ഇത് വായിച്ചപ്പോള്‍ )..

ഒരു സ്ത്രീ എന്താണെന്നും അവളുടെ സ്വത്വം എന്താണെന്നും പൂര്‍ണ്ണതയോടെ ഓരോ പുരുഷനും തിരിച്ചറിയണം എന്നും ഈ വനിതാദിനത്തില്‍ ഞാന്‍ ആശിയ്ക്കുന്നു..

10 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Sthree ....!!!
.
Manoharam, Ashamsakal...!!!

Punaluran(പുനലൂരാൻ) പറഞ്ഞു...

ശിവ ഞാൻ ഒത്തിരി തിരക്കായിരുന്നു .. വനിതാ ദിനത്തിൽ നല്ല ഒരു കുറിപ്പ് .. ആശംസകൾ

nandu പറഞ്ഞു...

aadhikaarikamaaya ezhuth ..nannayirikkunnu.. aashamsakal

മഹേഷ് മേനോൻ പറഞ്ഞു...

സ്ത്രീസ്വാതന്ത്ര്യത്തിന്റെ മനോഹരമായൊരു നിർവചനം. കപട ഫെമിനിസ്റ്റുകൾ ഇങ്ങനത്തെ നല്ല കുറിപ്പുകളൊന്നും വായിക്കാൻ സമയം കളയാറില്ല എന്നതാണ് കഷ്ടം!

Sivananda പറഞ്ഞു...

നന്ദി സാംസണ്‍.. സന്തോഷം .. തിരക്കുകള്‍ നടക്കട്ടെ. സമയം പോലെ വരൂ..

Sivananda പറഞ്ഞു...

സന്തോഷം നന്ദു.. വളരെ നന്ദി.. :)

Sivananda പറഞ്ഞു...

ഹ്ഹ മഹി.. ചരിത്രാതീതകാലം മുതല്‍ സ്ത്രീകളുടെ നേരെയുള്ള പാര്‍ശ്വവത്കരണത്തെ ചോദ്യം ചെയ്തുകൊണ്ട്. ഞാനൊരിയ്ക്കല്‍ ഒരു ഡിസ്കഷന്‍ ഇട്ടിരുന്നു. ഒരു സൈറ്റില്‍ . അതില്‍ ഞാനൊരിയ്ക്കലും ഉദ്ടെഷിയ്ക്കാത്ത തരത്തില്‍
മതത്തെയും രാഷ്ട്രീയത്തെയും കൊണ്ടുവന്നു ചിലര്‍. എന്റെ നേരെ യുദ്ധം പ്രഖ്യാപിച്ചു. അന്ന് ഞാന്‍ ചിന്തിച്ചുതുടങ്ങിയതാ മഹി , എന്റെ ചിന്തകളെ ഫെമിനിസം എന്ന വാക്കില്‍ ഒതുക്കാനാവുമോ എന്ന്. ഇല്ല എന്നുതന്നെയാണ് എന്റെ ഉത്തരം.

Sivananda പറഞ്ഞു...

നന്ദി സുരേഷ് ..സന്തോഷം..

ഫ്രാന്‍സിസ് പറഞ്ഞു...

ഒരു കാന്തത്തിന്റെ രണ്ടു ധ്രുവങ്ങള്‍ പോലെയാണ് സ്ത്രീയും പുരുഷനും.പരസ്പരം ഉള്ള അറിവല്ല അതിന്റെ അങ്ങനെയുള്ള നിലനില്പിന് കാരണം.അതിനു ചേര്‍ന്ന് അല്ലാതെ നിലനില്കാനും ആകില്ല.ഈ തിരിച്ചറിവ് എന്നുണ്ടാകുമോ ആവോ!
പ്രസക്തമായ ചിന്തകള്‍.
" യുദ്ധത്തിന്റെ കരി പിടിച്ച ഇഷ്ടികക്കൂമ്പാരങ്ങള്‍ക്കിടയില്‍ എന്റെ മനസ്സ് മരവിച്ച് പോയിരിയ്ക്കുന്നു കൂട്ടുകാരാ ... എനിയ്ക്ക് നീ പൂക്കള്‍ സമ്മാനിയ്ക്കൂ .. നല്ല വാക്കുകള്‍ പറയൂ.. പ്രണയപൂര്‍വ്വം പെരുമാറൂ.. ഞാനെന്റെ സ്ത്രീശരീരവും മനസ്സും വീണ്ടെടുക്കട്ടെ.. " ഇത് വായിച്ചപ്പോള്‍ എനിക്കും വല്ലാത്തൊരു ഫീല്‍ ....

Sivananda പറഞ്ഞു...

ഫ്രാന്‍സിസ് , സ്ത്രീപോരാളികള്‍ അവരുടെ മുടി മുറിയ്ക്കുമ്പോള്‍പ്പോലും അറിയാതൊരു നീറ്റല്‍ അനുഭവിയ്ക്കുന്നു എന്ന് വായിച്ചപ്പോള്‍ എനിയ്ക്ക് തോന്നി, ഏത് യുദ്ധക്കെടുതിയിലും ഭീകരതയിലും ഒരു സ്ത്രീ അവളുടെ സ്ത്രീത്വം ഒരു ചെപ്പിലിട്ടു അടച്ചു വച്ചിട്ടുണ്ട് എന്ന്. എനിയ്ക്കും അത് വല്ലാത്തൊരു ഫീല്‍ ആയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .