2018, മാർച്ച് 27, ചൊവ്വാഴ്ച

പച്ച വെളിച്ചം .

ഏകാന്തതയുടെ ഇരുണ്ട മൂലകളിൽ തെളിഞ്ഞ പച്ച വെളിച്ചത്തെ അവൾ സ്നേഹിയ്ക്കാൻ തുടങ്ങിയത് ആരുമറിഞ്ഞില്ല....

 പക്ഷെ അവൾക്കറിയാമായിരുന്നു ,  തോന്നുമ്പോൾ തെളിയുകയും കെടുകയും  ചെയ്യുന്ന ഒരു മായാവെളിച്ചം മാത്രമാണ് അതെന്നും  അതിന് പിന്നിൽ ഇരുട്ടാണ് എന്നും .  എന്നിട്ടും അതിനെ അവൾ സ്നേഹിച്ചത് ,   ആ വെളിച്ചം കൊണ്ട് അവളുടെ ആകാശത്ത്  ആയിരം  സൂര്യചന്ദ്രന്മാരെ  സൃഷ്ടിയ്ക്കാം എന്ന് കരുതിയല്ല.    ആ തിളക്കത്തിന് അവൾ പകർന്ന സ്നേഹത്തിന്റെ അഗാധതയുണ്ടായിരുന്നു.  ആ അഗാധതയിൽ   അവളുടെ  നോവുകളെ ഒന്ന് പകർന്നു വയ്ക്കാനായിരുന്നു.  അതിന്റെ  തോളിൽ അവളുടെ മനസ്സൊന്നു ചാരിവയ്ക്കാനായിരുന്നു.  

ജീവിതം അവൾക്ക് നേരെ പല്ലിളിച്ച് പരിഹസിച്ചപ്പോൾ  രൂപം  കൊണ്ട   ദയനീയമായൊരു  നിസ്സംഗതയിൽ നിന്നും പിറവിയെടുത്തതായിരുന്നു  ആ  പച്ചവെളിച്ചം.  

ഓരോ  തവണയും കെട്ടുപോകുന്ന പച്ചവെളിച്ചത്തെ നോക്കി അവൾ ആത്മനിന്ദയോടെ  ചിരിച്ചത്  ആരുമറിഞ്ഞില്ല.  പക്ഷേ ...  അവൾക്കെല്ലാം അറിയാമായിരുന്നു. 

15 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

പച്ച വെളിച്ചം കുറച്ചു കൂടുതൽ പ്രേതീക്ഷിച്ചു വേഗം തീർന്നു പോയി

Sivananda പറഞ്ഞു...

അത് അത്രയും കൊണ്ട് തീര്‍ക്കണമായിരുന്നു സജീവ്‌. അത് ഇതിലും കൂടുതല്‍ ഒരു വാക്കെങ്കിലും വന്നുപോയാല്‍ അതിന്റെ ആഴം നഷ്ടമാകും .
ചില കഥകള്‍ അങ്ങനെയാണ്.
ചില സൂചനകളിലൂടെ മാത്രം വന്നുപോകും. . വായിയ്ക്കുന്നവര്‍ ഇഷ്ടമുന്ടെല്‍ അത് വിശകലനം ചെയ്യും. അല്ലേല്‍ വിട്ടുകളയും . :) സജീവ്‌ , സന്തോഷം.

Sureshkumar Punjhayil പറഞ്ഞു...

Pratheeksha... !!!
.
Manoharam, ashamsakalum.. !!!

Sivananda പറഞ്ഞു...

thank u suresh.. :)

rajalakshmi balakrishnan പറഞ്ഞു...

അതെ, പച്ചവെളിച്ചം നേരമ്പോക്കായി തുടങ്ങി , ആസ്വാദനമായി ,ആഗ്രഹമായി ആവേശമായി ... പിന്നെപ്പിന്നെ...അവളറിയാതെ അണയുന്നു.... പക്ഷെ അവൾക്കറിയാമായിരുന്നു.

Unknown പറഞ്ഞു...

പച്ചവെളിച്ചത്തെ നോക്കി അവൾ ആത്മനിന്ദയോടെ ചിരിച്ചത് ആരുമറിഞ്ഞില്ല. പക്ഷേ ... അവൾക്കെല്ലാം അറിയാമായിരുന്നു.

ഫ്രാന്‍സിസ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഫ്രാന്‍സിസ് പറഞ്ഞു...

ശരിയാണ്,ഭയജനകമായ എകാന്തതിയില്‍ അകപ്പെട്ടു പോകുന്ന മനുഷ്യ മനസ്സുകള്‍ ആ ഏകാന്തതയില്‍ മെനഞ്ഞെടുക്കുന്ന മനോഹര ദൃശ്യങ്ങളെ അവ യഥാര്‍ദ്ധമയതല്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങും.കാരണം അതിന്റെ അതിജീവനത്തിനു പ്രതീക്ഷിക്കാന്‍ എന്തെങ്കിലും കൂടിയേ തീരു എന്നതുതന്നെ ..
മനോഹരം..

nandu പറഞ്ഞു...

എന്നതാ ഇത്? പച്ചച്ചെന്കൊടിയാ?

Sivananda പറഞ്ഞു...

അതെ രാജി.. ഓരോ പെണ്‍മനസ്സിനും അറിയാം അത്.. നന്ദി രാജി.. സന്തോഷം..

Sivananda പറഞ്ഞു...

അതെ സൊമാ .. അവള്‍ക്കെല്ലാം അറിയാമായിരുന്നു.. നന്ദി.. :)

Sivananda പറഞ്ഞു...

അതെ ഫ്രാന്‍സിസ്.. എല്ലാം അറിയുന്ന , എന്നാല്‍ ഒന്നും അറിയില്ലെന്ന് ഭാവിയ്ക്കുന്ന പെണ്‍മനസ്സുകള്‍....

Sivananda പറഞ്ഞു...

ഹ്ഹ നന്ദു.. ഉറക്കപ്പിച്ച് ആണോ ? ഏയ്‌ അല്ല. :)

സുധി അറയ്ക്കൽ പറഞ്ഞു...

പച്ച വെളിച്ചത്തിന് അത്ര നന്മ ഒന്നുമില്ല,..

Sivananda പറഞ്ഞു...

thank u sudhi..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .