2018, മാർച്ച് 22, വ്യാഴാഴ്‌ച

ബാലചന്ദ്രൻ ചുള്ളിക്കാടിന് അഭിനന്ദനം..



ഓരോ രചനകളുടേയും  സൃഷ്ടിയ്ക്ക് മുൻപ്  അതിനുള്ളൊരു മനസ്സുരുക്കവും മനസ്സൊരുക്കവും ഉണ്ട്.  ഒടുവിൽ  അക്ഷരം ജനിയ്ക്കുന്ന നോവും നിർവൃതിയും നിറഞ്ഞൊരു  പുണ്യമുഹൂർത്തമുണ്ട്. അതനുഭവിയ്ക്കുന്ന എഴുത്തുകാരന്റെ പ്രാണസങ്കടവും  ആനന്ദവും  വായനക്കാർക്ക് ചിലപ്പോൾ മനസ്സിലാവാം  ,   ചിലപ്പോൾ  മനസ്സിലാവാതിരിയ്ക്കാം.  അവരുടെ സ്വന്തം ഇഷ്ടപ്രകാരം അതിനെ വ്യാഖ്യാനിയ്ക്കുകയും ആവാം. അത് വായനക്കാരുടെ അവകാശമാണ്.

എന്നാൽ  മനസ്സിന്റെ ഉലയിൽക്കിടന്ന്  ഉരുകിത്തെളിഞ്ഞ്  പുറത്തുവരുന്ന അക്ഷരങ്ങളിൽ പടർന്ന ആത്മാവിന്റെ ചോരത്തുള്ളികൾ  അപമാനിയ്ക്കപ്പെടുന്നത്  നെഞ്ച് ഉരുക്കുന്ന സങ്കടമാണ്.   അങ്ങനെ ചെയ്യരുത് എന്ന് വിളിച്ചുപറയാൻ ആർജ്ജവം  കാണിച്ച  പ്രിയപ്പെട്ട  എഴുത്തുകാരാ  !  അങ്ങേയ്ക്ക് ഒരുകോടി നമസ്ക്കാരം !


12 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Rachayithavu ... !!
.
Manoharam, ashamsakalum.. !!!

Sivananda പറഞ്ഞു...

നന്ദി സുരേഷ്.. :)

Punaluran(പുനലൂരാൻ) പറഞ്ഞു...

എഴുതിയത് അപ്പടി നേര് ..എന്നാൽ മൂന്നാംകിട സീരിയലിൽ കിടന്നുള്ള ചുള്ളിക്കാടിന്റെ വഴുകൾ കാണുമ്പോൾ ഓക്കാനം വരും ..ഒരു ബുദ്ധിജീവിയ്ക്ക് ഇത്രയും താഴാമോ?

ഇടയ്ക്ക് ഞാൻ പോസ്റ്റുകളിൽ എത്തുവാൻ വിട്ടു .നല്ല തിരക്ക് ..ആശംസകൾ ശിവനന്ദ

Sivananda പറഞ്ഞു...

പ്രിയ സാംസണ്‍, ഒരിയ്ക്കല്‍ ഒരു ആരാധിക ചുള്ളിക്കാടിന് ഒരു കത്തയച്ചതായി വായിച്ചിട്ടുണ്ട് . അതില്‍ , അദ്ദേഹം കവിത എഴുത്ത് നിര്‍ത്തി അഭിനയരംഗത്തേയ്ക്ക് കടന്നതില്‍ ആരാധികയ്ക്കുള്ള പരിഭവവും സങ്കടവുമായിരുന്നു എഴുതിയിരുന്നത്. അതിനു അദ്ദേഹം മറുപടി അയച്ചു ഇങ്ങനെ... 'ഞാന്‍ അഭിനയം നിര്‍ത്തി എഴുത്ത് തുടങ്ങിയാല്‍ നിങ്ങള്‍ എനിയ്ക്ക് ചെലവിന് തരുമോ' എന്ന്. വായിച്ചറിഞ്ഞ കാര്യമാണ് കേട്ടോ. സാംസണ്‍, ജീവിതവും ഒരു വലിയ കാര്യമാണ്. നന്ദി..

Punaluran(പുനലൂരാൻ) പറഞ്ഞു...

ഇ തൊക്കെ തൊടുന്യായം .. കേരളത്തിൽ ഒരു കുടുംബത്തിന് നന്നായി ജീവിക്കുവാൻ ഇതിൽ കൂടുതൽ എന്ത് വേണം

ബാലചന്ദ്രൻ ചുള്ളിക്കാട് ഇപ്പോള്‍ എറണാകുളം സബ്ട്രഷറിയില്‍ ജോലി ചെയ്യുന്നു. പത്തോളം കൃതികളുടെ റോയൽട്ടി , അങ്ങനെ പലതും ..
ഭാര്യ കവയത്രി വിജയലക്ഷ്മി . സ്വന്തമായി ഗോവർമെൻറ് ജോലി .പന്ത്രണ്ടോളം കൃതികളുടെ റോയൽട്ടി കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൌൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഞാൻ കൂടുതൽ വിവരിക്കുന്നില്ല .. ഒന്ന് ചിന്തിച്ചു നോക്കൂ..ആശംസകൾ

Sivananda പറഞ്ഞു...

ഇതൊക്കെ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളാണ്. ചുള്ളിക്കാട് എന്ന കവിയെ മാത്രമേ എനിയ്ക്കറിയൂ. അദ്ദേഹത്തിന്‍റെ പ്രതിഭയെ മാത്രം. അതേ എനിയ്ക്കറിയെണ്ടൂ സുഹൃത്തെ .. :)

Punaluran(പുനലൂരാൻ) പറഞ്ഞു...

അതു കൊണ്ടാണല്ലോ ഞാൻ ശിവാനന്ദ എഴുതിയത് അപ്പടി നേര് എന്നു ഞാൻ കുറിച്ചത് .കുടുംബം പോറ്റാൻ കവിത എഴുത്ത് നിറുത്തി സീരിയൽ അഭിനയം തുടങ്ങി എന്നൊക്കെ വല്യ ഗമയിൽ തട്ടിവിടുന്നത് വെറും ജാഡ ..അതിലും ഭേദം വല്ല തട്ടുകടയും തുടങ്ങുന്നതായിരുന്നു..ഞാൻ ചുള്ളിക്കാട് സാറിന്റെ മോന്ത സീരിയലിൽ കണ്ടാൽ അപ്പോൾ ടീവി ഓഫ് ചെയ്യും ..ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം ..ശിവനന്ദയുടെയും മലയാളത്തെ സ്നേഹിക്കുന്ന ഞാനടക്കം എല്ലാവരുടെയും കാഴ്ചപ്പാടിൽ ചുള്ളിക്കാട് പറഞ്ഞത് നൂറുശതമാനം ശരി

Sivananda പറഞ്ഞു...

thank u samson.. :)

മഹേഷ് മേനോൻ പറഞ്ഞു...

ഒരു കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിക്കുന്നു... ഒരുപാട് കഷ്ടപ്പെട്ട് എഴുതിയ കവിതകൾ വികലമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നുകണ്ടാൽ വേദന തോന്നുന്നത് സ്വാഭാവികം.

Sivananda പറഞ്ഞു...

അത് മാത്രമേ ഞാനും പറഞ്ഞുള്ളൂ മഹി.. സന്തോഷം അനിയാ.. കുറെ നാളായല്ലോ കണ്ടിട്ട്..

സുധി അറയ്ക്കൽ പറഞ്ഞു...

ചുള്ളിക്കാട്...കോപ്പന്‍...............

Sivananda പറഞ്ഞു...

....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .