2018, മാർച്ച് 14, ബുധനാഴ്‌ച

ചോദ്യങ്ങള്‍... ( നുറുങ്ങു കഥ )

പലരും അവളോട്‌ ചോദിച്ചു... ഒരുപാട് ചോദ്യങ്ങള്‍. 

 "  നിന്‍റെ ആരാണ് അയാള്‍? ;  എന്താണ് അയാളുമായുള്ള ബന്ധം ? ;  എന്താണ് അയാളോട് ഇത്രയും സ്നേഹം ? ;  നിന്നെ അയാള്‍ എന്തുകൊണ്ടാണ്  ഇത്രമാത്രം സ്നേഹിയ്ക്കുന്നത് ? ;  ഇത്രയും സ്നേഹിയ്ക്കാന്‍ നിന്നിലോ അയാളിലോ എന്താണുള്ളത് ? "

അനവധി ചോദ്യങ്ങള്‍ ...  എല്ലാ ചോദ്യങ്ങള്‍ക്കും കൂടി അവള്‍ പറഞ്ഞു ഒറ്റ ഉത്തരം... 

"ദൈവമാണ് " !

 കൂടുതല്‍  വിശദീകരണം ആവശ്യമില്ലെന്ന് അവള്‍ തീരുമാനിച്ചിരുന്നു.  ദൈവത്തിന്റെ പേര് പെരുവഴിയിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ളതല്ല എന്നും അവള്‍ ഉറപ്പിച്ചിരുന്നു. 

വലിയൊരു കൊടുങ്കാറ്റ് ചുരുങ്ങിച്ചുരുങ്ങി നേര്‍ത്തൊരു നിശ്വാസമായതുപോലെ ആളുകള്‍ സമാധാനിച്ചു. അത് കാണ്‍കെ , അവളുടെ മനസ്സിലൊരു ചിരി വിരിഞ്ഞു... 

മയില്‍‌പ്പീലിത്തെന്നല്‍ പോലെ നനുത്തൊരു ചിരി.. !

9 അഭിപ്രായ(ങ്ങള്‍):

Angry Bird പറഞ്ഞു...

സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും
ഈ ഒറ്റയടിപ്പാതയിലൂടെ
കൈകോര്‍ത്തിങ്ങിനെ....

ഇഷ്ടമായീ ശിവേച്ചീ

Angry Bird പറഞ്ഞു...

സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും
ഈ ഒറ്റയടിപ്പാതയിലൂടെ
കൈകോര്‍ത്തിങ്ങിനെ....

ഇഷ്ടമായീ ശിവേച്ചീ

Sivananda പറഞ്ഞു...

സന്തോഷം ചിന്നുക്കുട്ടീ...

ഫ്രാന്‍സിസ് പറഞ്ഞു...

ingane snehikkaan sthreekke kazhiyoo... :)

മഹേഷ് മേനോൻ പറഞ്ഞു...

ദൈവത്തെക്കാൾ വലുതാകുന്ന സ്നേഹം :-)

Sivananda പറഞ്ഞു...

ഒരു പുരുഷന്‍ അത് സമ്മതിയ്ക്കുംപോള്‍ , അവിടെ പുരുഷന്‍ തന്നെ വലിയവനാകുന്നു . നന്ദി ഫ്രാന്‍സിസ്..

Sivananda പറഞ്ഞു...

സന്തോഷം മഹി.. നന്ദി.. :)

rajalakshmi balakrishnan പറഞ്ഞു...

Daivathilum mele parayan onnumillanjitto...orikkalum maruvakku kelkkan kazhiyanjitto.... randayalum entenyum utharam...DAIVAM.

oru kujumayilpeelikku sneham.

Sivananda പറഞ്ഞു...

ആഹാ ! വന്നല്ലോ രാജിക്കുട്ടീ.. അതെ രാജി.. ഈ രണ്ടു കാരണം കൊണ്ടുമാണ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .