2018, ഫെബ്രുവരി 25, ഞായറാഴ്‌ച

സ്വാതന്ത്ര്യം . (നുറുങ്ങുകഥ )

എന്റെ കൈവെള്ളയില്‍ വച്ചല്ലേ നിന്നെ ഞാന്‍ കൊണ്ടുനടക്കുന്നതും സ്നേഹിയ്ക്കുന്നതും  എന്ന് ഞാന്‍ നിന്നോട് പറഞ്ഞത് നൂറു ശതമാനം ആത്മാര്‍ത്ഥതയോടെയാണ് .  ഒരിയ്ക്കലും നിന്നെ ഞാന്‍  മുറുകെ പിടിച്ചതുമില്ല.  എന്റെ കൈവെള്ള എന്നും തുറന്നുതന്നെയിരുന്നു.  നിനക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് .  സ്നേഹത്തിന് അതിലും വലിയൊരു ഉറപ്പ് എന്താണ് ? 

പക്ഷെ  ഈ കൈവെള്ളയില്‍ വച്ച് സ്നേഹിയ്ക്കുക എന്ന് പറയുമ്പോള്‍ അതിന് നീയറിയാത്ത ഒരു അര്‍ത്ഥം ഞാന്‍ കല്‍പ്പിച്ചിട്ടുണ്ട്.  നീ മനസ്സിലാക്കാതെ പോയൊരു കാര്യം.  ഞാന്‍ നിനക്ക് തന്ന സ്വാതന്ത്ര്യം എന്റെ കൈവെള്ളയുടെ അതിരില്‍ അവസാനിയ്ക്കുമെന്ന കാര്യം.  അവിടെനിന്നും ഒരു ഇഞ്ച് നീങ്ങിയാല്‍ നീ വീഴുന്നത് അഗാധഗര്‍ത്തത്തിലെയ്ക്കാവും.  പക്ഷെ അവിടുന്ന് നിനക്ക് രക്ഷപ്പെടാം . നിന്റെ വഴിയേ.. ആ വഴിയില്‍ പക്ഷെ ഞാനുണ്ടാവില്ല.  അതുകൊണ്ട്  സൂക്ഷിയ്ക്കണോ വേണ്ടയോ എന്നത് നിന്റെ ഇഷ്ടം... 

" സ്വന്തമാക്കുന്നതല്ല, സ്വതന്ത്രമാക്കുന്നതാണ് സ്നേഹം "   എന്ന് ശ്രീബുദ്ധന്‍ പറഞ്ഞുപോലും !  പിന്നേ... ബുദ്ധന് അങ്ങനെയൊക്കെ പറയാം.  

(ക്ഷമിയ്ക്കണേ മഹാത്മാവേ !  അങ്ങേയ്ക്ക് കിട്ടിയത് പോലൊരു  ബോധിവൃക്ഷത്തണല്‍  എനിയ്ക്ക് കിട്ടാത്തതുകൊണ്ടാവും ഞാനിങ്ങനെ ....തീരെ ബോധമില്ലാതെ... )

9 അഭിപ്രായ(ങ്ങള്‍):

nandu പറഞ്ഞു...

idakk bodham varunnathu nallathaanu :P

Sureshkumar Punjhayil പറഞ്ഞു...

Bandhikkaatha Bandhanam...!
.
Manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

ഇടയ്ക്ക് ബോധം വന്നു നന്ദു . ഹ്ഹ

Sivananda പറഞ്ഞു...

അതെ സുരേഷ് .. ബന്ധിയ്ക്കാത്ത ബന്ധനം.. :)

Angry Bird പറഞ്ഞു...

ശിവേച്ചീ ....
അവിടേം ഒരു ബന്ധനമുണ്ട് ..... അദൃശ്യമായ , സ്നേഹം കൊണ്ടുള്ള ബന്ധനം . അതും പൊട്ടിച്ചിട്ടു പോകുന്നവരെ ഇങ്ങിനെ തന്നാ വഴക്കു പറയേണ്ടത്. നന്നായീട്ടോ

Angry Bird പറഞ്ഞു...

ശിവേച്ചീ ....
അവിടേം ഒരു ബന്ധനമുണ്ട് ..... അദൃശ്യമായ , സ്നേഹം കൊണ്ടുള്ള ബന്ധനം . അതും പൊട്ടിച്ചിട്ടു പോകുന്നവരെ ഇങ്ങിനെ തന്നാ വഴക്കു പറയേണ്ടത്. നന്നായീട്ടോ

Sivananda പറഞ്ഞു...

ഹ്ഹ അല്ലപിന്നെ.. അങ്ങനെതന്നെ വേണം.. :)

മഹേഷ് മേനോൻ പറഞ്ഞു...

എന്റെ മൊബൈൽഫോണിനോട് ഞാൻ ഇതുതന്നെ പറയാറുണ്ട്. എന്നിട്ടും ഇടക്കിടക്ക് അത് കൈവെള്ളയിൽനിന്നു ചാടിപ്പോകും :-D

Sivananda പറഞ്ഞു...

ഹ്ഹ്ഹ അത് കൊള്ളാം മഹി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .