--------------------------------------
----------------------------------
ഈറൻ നിലാവിൻറെ സ്വപ്നം പകുത്ത വെറുമൊരു സാധാരണക്കാരി . എറണാകുളം ജില്ലയിലെ മനോഹരമായൊരു കൊച്ചു ഗ്രാമത്തിൽ , ഒരുപാട് അക്ഷരക്കൂട്ടങ്ങളുടെ നടുവിൽ ജനിച്ച് ,എന്നും വാഗ്ദേവതയെ ധ്യാനിച്ച് വളർന്ന് , കലയുടേയും സാഹിത്യത്തിൻറെയും
ചിറകിലേറിപ്പറന്ന്... ഞാൻ ജീവിതത്തിൻറെ ഏറ്റവും നല്ല നാളുകളിലൂടെ...
അക്ഷരങ്ങളോടൊപ്പം സംഗീതവും നൃത്തവും എൻറെ ജീവിതത്തിൽ നിറമാല ചാർത്തി . ഗസലുകൾ തേന്മഴയായി മനസ്സിൽ പെയ്തലിയുമ്പോൾ....ഓഷോയുടെ വാക്കുകൾ അത്ഭുതമായി പെയ്തു നിറയുമ്പോൾ ...ബുദ്ധവചനങ്ങളിൽ ഞാനൊരു ധ്യാനത്തിലേയ്ക്ക്..സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിൽ പിറന്നത് കൊണ്ടോ വിപ്ലവ കഥകൾ കേട്ട് വളർന്നത് കൊണ്ടോ എന്തോ എൻറെ ഞരമ്പുകളിൽ രക്തത്തോടൊപ്പം ഒരു ചെറു കനലും ഒഴുകി നടന്നു. അച്ഛൻറെ ശൌര്യവും , അമ്മയുടെ സ്നേഹവും എന്നിൽ പുനർജ്ജനിച്ചത് കൊണ്ടാവാം , മനസ്സിലും വാക്കുകൾക്കുള്ളിലും , എരിയുന്നൊരു കനലും , തഴുകാനൊരു തൂവലും സൂക്ഷിച്ചു ഞാനെപ്പോഴും.. സാഹചര്യങ്ങൾ എന്നുമെന്നെ ശത്രുവായി പ്രഖ്യാപിച്ചു. പക്ഷെ പ്രകൃതി എനിയ്ക്ക് വേണ്ടി സാഹചര്യങ്ങളോട് എന്നും പൊരുതിക്കൊണ്ടേയിരുന്നു. കുട്ടിക്കാലം മുതൽ ഞാൻ അനുഭവിച്ചറിഞ്ഞ കളങ്കമില്ലാത്ത സൗഹൃദങ്ങൾ , ഗ്രാമീണശാന്തി , പിന്നീട് കാലം വരുത്തിവച്ച അശാന്തികൾ....ഇതെല്ലാം എൻറെ കഥാമനസ്സിന് അസംസ്കൃത വസ്തുക്കളായി . ഭാഷയോ ശൈലിയോ കൃത്രിമ ഗൗരവമോ ഞാൻ കടമെടുത്തില്ല. ഒരേസമയം എൻറെ ചിന്തകളിൽ വന്ന ലാളിത്യവും മൂർച്ചയും സത്യസന്ധമായി ഞാനെൻറെ കഥകളിലും പകർത്തി . കഥകളിലൂടെ ഞാൻ തീർത്ത സമാന്തര ലോകം എന്നെ കൈ പിടിച്ചുയർത്തുക തന്നെ ചെയ്തു.
സമൂഹത്തിന് നേരെ കണ്ണാടി പിടിച്ച് തന്ന് എന്നെ വളർത്തിയ എൻറെ അച്ഛനും അമ്മയ്ക്കും , പിന്നെ എന്നെ സ്നേഹിയ്ക്കുന്നവർക്കും വേണ്ടി ഈ അക്ഷരപ്പൊട്ടുകൾ..........വായനാശൈശവത്തിൻറെ തീർത്താൽ തീരാത്ത ബാലാരിഷ്ടതകളിൽപ്പെട്ട് നട്ടം തിരിയുന്ന ഈ അക്ഷരപ്പൊട്ടുകൾ സ്നേഹത്തോടെ ഞാൻ സമർപ്പിയ്ക്കുന്നു .
4 അഭിപ്രായ(ങ്ങള്):
എഴുതാൻ വേണ്ടി പല പ്രയാസങ്ങളും നേരിടേണ്ടിവരുന്ന എഴുത്തുകാർ ഇന്നും ഉണ്ട് . നമ്മുട മലയാളത്തിൽ തന്നെ നോക്കൂ പാവങ്ങൾ ആയ എത്ര എഴുത്തുകാർ ഉണ്ട്. മധ്യവർഗ്ഗത്തിന്റെയും സമ്പന്ന വർഗ്ഗത്തിന്റെയും കുത്തക ആണ് സാഹിത്യം എന്ന നിലയിൽ അല്ലെ ഇവിടെയും അവസ്ഥ. സ്ത്രീ എഴുത്തുകാരും മുൻനിരയിലേക്ക് വരുന്നത് കുറയുന്നു. നല്ല ഒരു ലേഖനം .. ആശംസകൾ മിസ്സിസ് ശിവനന്ദ...
nandi suhruthe...
എഴുത്തുകാരിയുടെ മുറി എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. വളരെയധികം സന്തോഷം ഇങ്ങനെയൊരു ബ്ലോഗ് ഇട്ടതിന്.
സന്തോഷം ധ്രൂവ് :):) വായിക്കൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ