1961 ഇൽ ഇറങ്ങിയ ' ജംഗ്‌ലി ' എന്ന സിനിമ എപ്പോഴെങ്കിലും കണ്ട ഓർമ്മയുണ്ടോ ആർക്കെങ്കിലും ? ഷമ്മി കപൂറും , സൈറാ ബാനുവും തകർത്തഭിനയിച്ച സിനിമ ?
2016, ഒക്‌ടോബർ 15, ശനിയാഴ്‌ച
1961 ഇൽ ഇറങ്ങിയ ' ജംഗ്‌ലി ' എന്ന സിനിമ എപ്പോഴെങ്കിലും കണ്ട ഓർമ്മയുണ്ടോ ആർക്കെങ്കിലും ? ഷമ്മി കപൂറും , സൈറാ ബാനുവും തകർത്തഭിനയിച്ച സിനിമ ?
ആ സിനിമയിലെ " ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ " എന്ന ആ മനോഹര ഗാനം ഓർക്കുന്നു ആരെങ്കിലും? തലമുറകൾ പാടി ആഘോഷിച്ച ഒരു മനോഹര ഗാനം..! നമ്മുടെ റാഫി സാഹിബ് (മുഹമ്മദ് റാഫി ) പാടി അനശ്വരമാക്കിയ ഗാനം..!!
ഞാൻ ആ സിനിമ കണ്ടിട്ടില്ല. പക്ഷെ ഈ പാട്ട് ഞാനെന്റെ നെഞ്ചോട് ചേർത്ത് സൂക്ഷിയ്ക്കുന്നു..ആ പാട്ടിനിടയിൽ പല തവണ വരുന്ന "യാഹൂ" എന്ന അലർച്ച ഓർമ്മയുണ്ടോ ?
ഓർത്തു നോക്കൂ ,...സത്യത്തിൽ ആ അലർച്ച , ആ പാട്ടിന്റെ പൂർണ്ണതയല്ലേ ? ആ 'യാഹൂ ' ശബ്ദമില്ലാതെ നമുക്ക് ആ പാട്ടിനെക്കുറിച്ചു ചിന്തിയ്ക്കാനാവുമോ ? ഹൃദയത്തിൽ തുളച്ചു കയറുന്ന പ്രണയാനുഭവം ..!!!
റാഫി സാഹിബ് പാടിയ ആ അനശ്വര ഗാനത്തിൽ , "യാഹൂ" എന്ന ആ അലറുന്ന ശബ്ദം ആരുടേതാണെന്ന് അറിയാമോ ? പലരും കരുതിയിരിയ്ക്കുന്നു, അത് , റാഫി സാഹിബിന്റേതാണെന്നു. പക്ഷെ അങ്ങനെയല്ല.
അത്ര പ്രാധാന്യമില്ലാത്ത ഒരു നടനും പാട്ടുകാരനുമായ പ്രയാഗ് രാജ് ആണ് ആ യാഹൂ നിലവിളിയുടെ കർത്താവ് ..! ആ സിനിമയിൽ , തനിയ്ക്ക് വേണ്ടി പാടുന്നത് , റാഫി സാഹിബ് ആയിരിയ്ക്കണമെന്നും, അതിൽ , 'യാഹൂ' എന്ന അലർച്ച ഉണ്ടായിരിയ്ക്കണമെന്നും നിബന്ധന വച്ചത് ഷമ്മി കപൂർ തന്നെയാണ്.
പക്ഷെ , ആ പാട്ടും , ആ അലർച്ചയും കൂടി ഒന്നിച്ചു കൊണ്ടുപോകാൻ റാഫി സാഹിബിനു ബുദ്ധിമുട്ടായപ്പോൾ , ഷമ്മി കപൂർ തന്നെ പ്രയാഗ് രാജിനെ ആ ദൗത്യമേൽപ്പിച്ചു. അൻപതോളം ടേക്കുകൾ വേണ്ടിവന്നത്രെ , ആ അലർച്ച പൂർണ്ണതയിലെത്താൻ..!
ഒക്കെ കഴിഞ്ഞപ്പോൾ പ്രയാഗ് രാജിന്റെ ശബ്ദത്തിനു പരിക്ക് പറ്റുകയും ആശുപത്രിവാസം വേണ്ടി വരികയും ചെയ്തു .
അതിനു മുന്പിറങ്ങിയ രണ്ടു മൂന്നു സിനിമകളിൽ ഈ യാഹൂ ശബ്ദം മുഴങ്ങിയിട്ടുണ്ടെങ്കിലും അത് ശ്രദ്ധിയ്ക്കപ്പെട്ടില്ല.
'ജംഗ്ലി ' യ്ക്ക് വേണ്ടി , പ്രണയം ആഘോഷമാക്കുന്ന ഈ പാട്ട് എഴുതിയത് , ഗാനരചയിതാവ് ശൈലേന്ദ്ര . വെള്ളിത്തിരയിലെ , ഷമ്മിയുടെ ബഹിർമുഖ വ്യക്തിത്വത്തോട് അങ്ങേയറ്റം ഇണങ്ങി നിക്കുന്ന ഗാനം..! തികച്ചും ലളിതവും കുസൃതി നിറഞ്ഞതുമായിരുന്നു പാട്ടിന്റെ ആശയം.
"എന്നെ കാടൻ എന്ന് വിളിയ്ക്കുന്നു എല്ലാവരും. വിളിയ്ക്കുന്നവർ വിളിച്ചോട്ടെ . എന്ത് ചെയ്യാൻ... പ്രണയകൊടുങ്കാറ്റിൽ അകപ്പെട്ടു പോയില്ലേ ഞാൻ ? "
ഷമ്മിയിലെ കാമുകന്റെ വികാരതീവ്രമായ ചോദ്യം! ഉള്ളിലെ പ്രണയക്കൊടുങ്കാറ്റ് , അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരെ അനുഭവിപ്പിയ്ക്കണമെന്നു ഷമ്മി ആഗ്രഹിച്ചു. "യാഹൂ " എന്ന ആർപുവിളി അതിനു ഏറെ സഹായിയ്ക്കുകയും ചെയ്തു എന്ന്, ആ പാട്ട് കേൾക്കുമ്പോൾ നമുക്ക് മനസ്സിലാവും..!!!!
അഭിനയിയ്ക്കുന്നവരുടെ മനസ്സും ശരീരവും അറിഞ്ഞു പാടാൻ കഴിവുള്ള മുഹമ്മദ് റാഫി സാഹിബും , കൂടെ പ്രയാഗ്‌റാജ്ഉം ചേർന്ന് ആ പ്രണയാനുഭവം അതി തീവ്രമാക്കി നമുക്ക് തന്നു..!!!
ഇനിയാണ് മറ്റൊരു അത്ഭുതം !
ലോകപ്രശസ്തമായ 'യാഹൂ.കോം ' നു , ആ പേരിലേക്ക് വഴി തുറന്നത് , ഈ പാട്ടിലെ "യാഹൂ" എന്ന ആർപ്പുവിളിയായിരുന്നു !!
അത്ഭുതങ്ങൾ തുടരുകയാണ് ! അമേരിക്കൻ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ "യാഹൂ" മുംബൈയിൽ അവരുടെ ഓഫീസ് തുറക്കുന്ന ദിവസം . വിശിഷ്ടാതിഥികളിൽ ഷമ്മി കപൂറും ഉണ്ട്. (അദ്ദേഹം ഇന്ത്യ യിലെ ആദ്യ ഇന്റർ നെറ്റ് ഗുരുക്കളിൽ ഒരാളും കൂടിയാണെന്ന് നാം ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട് ! ആദ്യകാല വെബ് സൈറ്റ് ഉടമകളിൽ ഒരാളും..! ) vediyil , യാഹുവിന്റെ സ്ഥാപകരിൽ ഒരാളും മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ ജെറി യാങ് ഉൾപ്പെടെയുള്ള പ്രമുഖർ . ഉദ്ഘാടന പരിപാടിയുടെ അവസാനം ബാൻഡ് സംഗീതം. പ്രൗഢ ഗംഭീരമായ ആ അന്തരീക്ഷ്ത്തിലേയ്ക്ക് ഒഴുകി വന്നത് , ആ പഴയ സിനിമാഗാനം !
"യാഹൂ.....ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ...."
അന്തം വിട്ടു നിന്ന ഷമ്മി കപൂറിനോട് ജെറി യാങ് പറഞ്ഞു , "കുട്ടിക്കാലത്തു താങ്കളുടെ യാഹൂ ഗാനത്തിന്റെ ആരാധകനായിരുന്നു ഞാൻ . എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച പാട്ടാണത് . പുതിയ സ്ഥാപനം തുടങ്ങിയപ്പോൾ , ആദ്യം മനസ്സിൽ വന്നത് , ആ പേരാണ് ! യാഹൂ..."
കണ്ണ് നിറഞ്ഞു പോയ വൃദ്ധനായ ഷമ്മി കപൂറിന് പഴയ പ്രണയ തീവ്രത ഓർമ്മ വന്നു കാണണം ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായ(ങ്ങള്‍):
നല്ല വിവരണം ... യാഹൂ എന്ന പേരിന്റെ ഉല്പത്തിയും ആ ഗാനത്തെക്കുറിച്ചും നന്നായി വിവരിച്ചു .
thanks a lot..
thanks a lot..
https://www.youtube.com/watch?v=1KBmYXt_v7w is this the song??
Thanks ,നല്ലൊരു അറിവ്, മനോഹരമായ ഭാഷയിൽ എഴുതിരിക്കുന്നു ...
നന്ദി ഷോജി.. സന്തോഷം.. :)
സജീവ്, ആ ലിങ്ക് ഓപണ്‍ആവുന്നില്ല. നന്ദി..വായനയ്ക്ക് സന്തോഷം.. :)
yes sajeev.. thats the song..
ശിവേച്ചീ സമ്മതിച്ചിരിക്കുന്നു.എന്തൊക്കെ കാര്യങ്ങളിലാണ് അറിവ്.മനോഹരമായ അവതരണവും.
ശിവേച്ചീ സമ്മതിച്ചിരിക്കുന്നു.എന്തൊക്കെ കാര്യങ്ങളിലാണ് അറിവ്.മനോഹരമായ അവതരണവും.
നന്ദി ദേഷ്യപ്പക്ഷി .. ഒന്നും സ്വയം ഭൂവല്ലല്ലോ മോളെ .. എനിയ്ക്ക് കിട്ടുന്നത് ഞാന്‍ പങ്കുവയ്ക്കുന്നു. അത്രേയുള്ളൂ.. ഒന്നും എന്റെ കഴിവല്ല. ആരൊക്കെയോ നമുക്ക് വേണ്ടി കരുതിവച്ച മുത്തുകള്‍.. അത് കണ്ടെടുക്കുക എന്ന ഒരു ദൗത്യം ഞാന്‍ നിര്‍വഹിയ്ക്കുന്നു. അത്രമാത്രം. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ