അവരുടെ പ്രണയം യാതൊരു നിബന്ധനകളു മില്ല്ലാത്തതായിരുന്നു.അയാള്‍ വിദേശത്തുനിന്നു അവധിയ്ക്കു വരാറായപ്പോള്‍ അവളോട് വിളിച്ചു ചോദിച്ചു,
" ഞാന്‍ വരുമ്പോള്‍ നിനക്കെന്താണ് കൊണ്ടുവരേണ്ടത് ? എന്തും ചോദിച്ചോളു . സൂര്യനു താഴെയുള്ള എന്തും ."
സംശയമെന്യേ അവള്‍ മറുപടി പറഞ്ഞു .
" മറ്റൊന്നും വേണ്ട . നീ ഉപയോഗിച്ച നിന്റെയൊരു തൂവാല മാത്രം."
അവന്‍ അത്ഭുതപ്പെട്ടു . അവള്‍ വിശദമാക്കി .
" നിന്റെ സ്നേഹം , സാമിപ്യം , സ്പര്‍ശനം എല്ലാം ഏറ്റവും കൂടുതല്‍ നിന്റെ തൂവാലയിലാണ് ഉള്ളത് . എനിക്കതേ വേണ്ടു ."
ശേഷം അവള്‍ ചോദിച്ചു .
നീ വരുമ്പോള്‍ നിനക്ക് ഞാന്‍ എന്താണ് കരുതി വയ്ക്കേണ്ടത് ? ബിരിയാണി ? മധുരപലഹാരങ്ങള്‍ ?"
അവന്‍ പറഞ്ഞു .
"ഇത്തിരി കഞ്ഞിയും തേങ്ങചുട്ടരച്ച ചമ്മന്തിയും നീ അടുത്തിരുന്നു വിളമ്പിത്തരണം."
ഇക്കുറി അവള്‍ അതിശയിച്ചു . അയാള്‍ പറഞ്ഞു , "എനിക്കതിനാണ് കൊതി .
ചമ്മന്തി അരയ്കുമ്പോള്‍ നീ അതില്‍ ഇത്തിരി സ്നേഹം കൂടി ചാലിക്കുമെന്നെനിയ്ക്കറിയാം '"
അവള്‍ സ്നേഹത്തോടെ ചിരിച്ചു . അവരുടെ പ്രണയം അനശ്വരമായിരുന്നു.....
4 അഭിപ്രായ(ങ്ങള്‍):
Moham ...!
.
Manoharam, Ashamsakal...!!!
thank u suresh
ഇതൊക്കെ കവിതയും കഥയും മാത്രം ...ജീവിതത്തിൽ പൊള്ളുന്ന യാഥാർത്യങ്ങൾ മാത്രം ..ഇതു എന്റെ അഭിപ്രായം മാത്രം ..ആശംസകൾ
അറിയാംസുഹൃത്തെ .. അത് മനസ്സിലാകുന്നുണ്ട്. നന്ദി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ