കാലഘട്ടത്തിന്റെയാശകള്‍...... ഒരിടത്തൊരു കൊച്ചു കുഞ്ഞ്...
വല്യ വീട്ടിലെ അകത്തളത്തില്‍ പത്തായം നിറയെ നെല്ല്...നിലവറയില്‍ മുട്ടന്‍ പാത്രങ്ങള്‍.. അടുക്കളയിലെന്നും തിരക്ക്.. വല്യ പാത്രത്തില്‍ ചോറ്.. സാമ്പാറും പപ്പടവും പുളിങ്കറിയും മോരും... പയര്‍ കൊടി, മുരിങ്ങയില തോരന്‍..
എന്നിട്ടുമാ കുരുന്നിന് കൊടും പട്ടിണി..! കുഞ്ഞു വയറ് നിറഞ്ഞതേയില്ല. നക്ഷത്രക്കണ്ണ് നിറഞ്ഞു താനും...
ആ പാവം കുരുന്നിത്രയുമാശിച്ചു... ' വയറ് നിറച്ച് മാമുണ്ണണം....'
ആരോട് പറയുമെന്നറിഞ്ഞില്ല പാവം... അമ്മ ജോലിയ്ക്ക് പോയി.. അച്ഛന് ജോലിയ്ക്ക് പോയി... ശേഷക്കാരോരുപാട്.... ആരുമൊന്നും നിറയെ കൊടുത്തില്ല... 'വയറു നിറച്ചു മാമുണ്ണ് ' എന്നാരും പറഞ്ഞില്ല..
കാലഘട്ടത്തിന്റെയാശകള്‍... പിന്നെയവര്‍ നേരെ വാടകവീട്ടിലെയ്ക്ക് .. ചാണകത്തറയുള്ള കുഞ്ഞു വീട്...
പത്തായമില്ല, നിലവറയില്ല , പക്ഷെ അവളാശ തീര്‍ത്ത് മാമുണ്ടൂ.....
ഇത്തിരി വളര്‍ന്നപ്പോളവള്‍ക്ക് വീണ്ടുമാശ...വാടകയില്ലാത്ത വീട് ... 'കളര്‍ ലൈറ്റുള്ള' വീട്...
കാലഘട്ടത്തിന്റെയാശ...
അച്ഛന് പുതിയ വീട് പണിതു.. കളര്‍ പിഞ്ഞാണമുള്ള ലൈറ്റുമിട്ടൂ..
ആശ തീര്‍ന്നില്ല കുഞ്ഞിന്... വണ്ടിയോടിയ്ക്കണം ..!
കാലഘട്ടത്തിന്റെയാശ.....
കുഞ്ഞ് വലുതായപ്പോ വണ്ടിയോടിച്ചു.. വലുതാകുന്തോറുമാശകള്‍ വലുതായി... കാലഘട്ടത്തിന്റെയാശകളല്ലേ , സാധിയ്ക്കാതെ പറ്റില്ലല്ലോ... ഒക്കെ കഴിഞ്ഞപ്പോളവളാശിച്ചു.. ' എനിയ്ക്കൊരു കുഞ്ഞു മുറിയുമൊരു തുണ്ട് കടലാസും ഒരു പേനയും മൊട്ട വിളക്കും മതി..
വിളക്കില്ലെലൊരു തുണ്ട് നിലാവായാലും മതി.....!'
"തിന്ന് എല്ലിന്റെടെല് കുത്തീട്ടാണ് " എന്ന് പറഞ്ഞു കൂട്ടുകാരി....:)
പക്ഷെ...അവള് എന്നേ മനസ്സിലാക്കി...! സുഖമല്ല സന്തോഷമെന്ന്.... സന്തോഷമാണ് സുഖമെന്ന്...
8 അഭിപ്രായ(ങ്ങള്):
ഇഷ്ടമായീ ശിവേച്ചീ
സന്തോഷം ചിന്നമ്മൂ.. :)
മനുഷ്യരുടെ ജീവിതം ഇങ്ങനെ ആണ് . നന്നായി എഴുതി
നന്ദി സുഹൃത്തെ..സന്തോഷം. ഒരുപാട് നാളായല്ലോ കണ്ടിട്ട്.. :)
ഇവിടെ ഒക്കെ ഉണ്ട് സുഹൃത്തേ ... ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനു ഇടയിൽ എല്ലായിടവും എത്തിച്ചേരാൻ സമയം അനുവദിച്ചു തരുന്നില്ല . ആ ഒരു കുഴപ്പമേ ഉള്ളൂ
സാരല്യ. സമയം പോലെ വന്നാല്‍ മതി. വരണം. :)
തിരക്കുകളിൽ പെട്ട് ഓടി അലയുമ്പോൾ നമുക്ക് നഷ്ടമാകുന്ന സുന്ദരമായ കാലങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആണ് നഷ്ടബോധം ഉണ്ടാവുന്നത് . ആ തോന്നലിൽ നിന്നും മുക്തി നേടാൻ നിങ്ങളെ പോലെ ഉള്ള സുഹൃത്തുക്കളുടെ രചനകളിൽ കിട്ടുന്ന സമയം ചുറ്റി തിരിയാൻ എത്തും
:) സന്തോഷം. വളരെ വളരെ.. :):):)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ