ഇന്നലെ ഒരു കുടുംബസംഗമം. അമ്മവീട്ടില്‍. ഒരു ഉള്‍നാടന്‍ ഗ്രാമം. എന്റെ ശൈശവബാല്യങ്ങള്‍ ചിലവഴിച്ച -- കാപ്പി , കുരുമുളക് , മഞ്ഞള്‍, കശുവണ്ടി , കശുമാമ്പഴം , കച്ചൂലം , ഇഞ്ചി തുടങ്ങിയവയുടെ ആസ്വാദ്യഗന്ധങ്ങളിലൂടെതന്നെ എന്നെ തടവിലാക്കിയ -- മലയോരഗ്രാമം. പിന്നീട് എല്ലാ അവധിയ്ക്കും അമ്മവീട്. അവധി എന്ന് പറഞ്ഞാല്‍ ആ രണ്ടു മാസം അമ്മവീട്. അന്ന് മുത്തച്ഛനും മുത്തശ്ശിയും ഉള്ള കാലം. ചിറ്റമാരുടെയും അമ്മാവന്റെയും ഒക്കെ മക്കളും ഞങ്ങളും പിന്നെ അയല്‍പക്കത്തെ കുറെ കുട്ടികളും. അതില്‍ പ്രധാനി ജോര്‍ജ് ആയിരുന്നു. അവന്റെ അനിയത്തി മിനിയും. അടുത്ത വീട്ടിലെയാണ്.
മുത്തച്ഛനും മുത്തശ്ശിയും മരിച്ചു. പഴയ തറവാട് വിറ്റുപോയി .
ഒരിയ്ക്കല്‍ അവിടെ ചെന്നപ്പോള്‍ ചുമ്മാ ആ പഴയ വീട് കാണാന്‍ കൊതിയായിട്ട് ഞങ്ങള്‍ - ഞാനും അനിയത്തിയും കൂടി അവിടെ പോയി. അന്നത്തെ വീടിനു ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ട് അവര്‍. ഒരുപാട് ഓര്‍മ്മകള്‍ ഉറങ്ങുന്നുണ്ട് അവിടെ. ഞാന്‍ അവിടവിടെ നോക്കി തപ്പിത്തിരഞ്ഞു നടന്നു. അന്ന് ഞാന്‍ പതിച്ചു പോന്ന കുഞ്ഞു കാലടികള്‍ അവിടെയെങ്ങാന്‍ ഉണ്ടോ എന്ന് വേവലാതിയോടെ നോക്കി നടന്നു.. ഇല്ല. ഒന്നും കണ്ടില്ല. :(:(:( ... പിന്നെ ഞാന്‍ അവിടെ പോയുമില്ല. എന്നാലും ദൂരെ നിന്നും നോക്കും. ഒരുപാട് മരങ്ങളും പച്ചപ്പും ഉള്ളൊരു സ്ഥലമാണ് ഇപ്പോഴും. തണലോട്തണല്‍. :):):)
ചിറ്റമാര്‍ , അമ്മാവന്‍മാര്‍ തുടങ്ങിയ അടുത്ത തലമുറകള്‍ പുതിയ വീടുകളില്‍. അതില്‍ ഒരു അമ്മാവന്റെ വീട്ടില്‍ വച്ചായിരുന്നു കുടുംബസംഗമം നടന്നത്. ആ പഴയ തറവാടിന്റെ അടുത്തുതന്നെയാണ് എല്ലാരുടെയും വീടുകള്‍. ഞങ്ങളിങ്ങനെ ഓര്‍മ്മകള്‍ അയവിരക്കിയും സംസാരിച്ചും അതിനിടയില്‍ കലാപരിപാടികളും ( അമ്മവീട്ടില്‍ എല്ലാരും കലയുമായി ബന്ധപ്പെട്ടവരായതിനാല്‍ എല്ലാരും കൂടുമ്പോ ഒരു യുവജനോത്സവം തന്നെയാവും :) ) - ആയി അങ്ങനെ ഇരിയ്ക്കുന്നതിനിടയില്‍ അമ്മാവന്റെ മകന്‍ പറയുന്നു, "നമ്മള്‍ എല്ലാരും ഇന്നിവിടെ എത്തും എന്നറിഞ്ഞു ഒരാള്‍ നമ്മളെ കാണാന്‍ വന്നിട്ടുണ്ട്. "
എല്ലാര്‍ക്കും ആകാംക്ഷ. അത് ഞങ്ങളുടെ സ്വന്തം ജോര്‍ജ് ആയിരുന്നു ! അവനിപ്പോ വല്യ ആളായി . വിദേശത്താണ്, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആണ്, നല്ല സാമ്പത്തിക സുരക്ഷിതത്വവും.. പക്ഷെ ...
അവന്‍ വരുന്ന ആ വരവ് കണ്ടപ്പോ എനിയ്ക്ക് കരച്ചില്‍ വന്നു. സത്യമായും കരച്ചില്‍ വന്നു. കൈലിമുണ്ടും മടക്കിക്കുത്തി , കൈയും വീശി ആ ഉള്‍നാടന്‍ ഗ്രാമത്തിന്റെ സ്വന്തം.. ഞങ്ങളുടെ സ്വന്തം ജോര്‍ജായി അവന്‍ വന്നു....
എന്റെ സഹോദരന്‍ കുറെ സംസാരിച്ചു . കുറെ പഴയ ഓര്‍മ്മകള്‍ . പിന്നെ അവന്റെ വരവിനെപ്പറ്റിയും അതിന്റെ സംക്ഷിക്തരൂപം ഇതായിരുന്നു...
" ജോര്‍ജിന്റെ വീട്ടിലാണ് ഇങ്ങനെ അവരുടെയൊരു കുടുംബസംഗമം നടക്കുന്നതെങ്കില്‍ ഒരുപക്ഷെ ഞാന്‍ വിചാരിയ്ക്കും, അവരുടെ വീട്, അവരുടെ കുടുംബം, അവരുടെ ആളുകള്‍, അവരുടെ സംഗമം.. അതിനിടയ്ക്ക് നമ്മള്‍ ചുമ്മാ കേറിച്ചെന്നു അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന്. അങ്ങനെ കരുതി ഞാന്‍ ചിലപ്പോ അവിടെ പോകാതിരുന്നെക്കും. എന്നാല്‍ അങ്ങനെയൊന്ന് ചിന്തിയ്ക്കുക പോലും ചെയ്യാതെ സ്വന്തം വീട്ടിലേയ്ക്ക് വരുന്നതുപോലെ കേറിവന്ന ജോര്‍ജിനെ എന്ട്ര സ്നേഹിച്ചാലാ, എത്ര ആദരിച്ചാലാ മതിയാവുക എന്നറിയില്ല. ജോര്‍ജിനെപ്പോലെ വലിയ മഹത്വമുള്ള മനസ്സിനെ ഇങ്ങനെ ചിന്തിയ്ക്കാന്‍ പറ്റൂ. അവന്റെ മുന്നില്‍ നമ്മളെല്ലാം എത്ര ചെറുതാണ്.. ! ഈ ഗ്രാമം ഇന്നും അതിന്റെ വിശുദ്ധി നഷ്ടമാക്കിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്. "
ഇതായിരുന്നു സഹോദരന്‍ പറഞ്ഞത്.. പഴയ തറവാട്ടില്‍ കയറി ചെല്ലുന്ന സ്വാതന്ത്ര്യത്തോടെ ജോര്‍ജിന്റെ വീട്ടില്‍ പോയി ഇരിയ്ക്കാന്‍ തോന്നുന്നു എനിയ്ക്ക് എന്ന് ഞാനും പറഞ്ഞു. ഒക്കെ കേട്ട് സദസ്സില്‍ ജോര്‍ജ് ഇരുന്നു കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു. .... :(:(:(
ഇന്നലെ നടന്ന ആ കുടുംബസംഗമത്തില്‍ എനിയ്ക്ക് ഏറ്റവും മനസ്സില്‍ തട്ടിയതും ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതും ജോര്‍ജിന്റെ വരവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ആയിരുന്നു. അവന്‍ കുറെഏറെ നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചു... ഈ ഭൂമിയില്‍ സ്നേഹം ഒട്ടും നഷ്ടമായിട്ടില്ല കേട്ടോ... :):):):):):)
28 അഭിപ്രായ(ങ്ങള്‍):
ചില മനസ്സുകളിലെങ്കിലും നന്മ ഇനിയുമവശേഷിക്കുന്നു ശിവേച്ചീ
ചില മനസ്സുകളിലെങ്കിലും നന്മ ഇനിയുമവശേഷിക്കുന്നു ശിവേച്ചീ
ശരിയാണ് ചിന്നമ്മൂ..
sneham ...!
.
Manoharam, Ashamsakal...!!!
എടാ. ജോർജേ,നീ തന്കപ്പനാടാ തങ്കപ്പൻ😀
നന്ദി സുരേഷ് ..
ഹ്ഹ്ഹ നന്ദു.. തങ്കപ്പനല്ലെടാ ..നീ പൊന്നപ്പനാടാ..പൊന്നപ്പന്‍ ..
ചില സ്നേഹ ബന്ധങ്ങൾ അങ്ങനെ ആണ് .എത്ര പഴകിയാലും അതിന്റെ മാധുര്യം നഷ്ടമാകില്ല . ഞങ്ങളെ പോലെ തനി നാട്ടിൻ പുറത്തു കാരുടെ സ്വഭാവം ആണ് താങ്കൾ ഈ ജോർജ് എന്ന കഥാപാത്രത്തിലൂടെ വരച്ചു കാട്ടിയതു. നിങ്ങളെ പോലെ നാഗരികതയുടെ മൂടുപടവും പൊങ്ങച്ചവും ഒന്നും ഞങ്ങൾ ഗ്രാമവാസികൾക്ക് ഇല്ല . സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സിന് ഉടമകളാണ് ഞങ്ങൾ . കണ്ടു പഠിക്കുക ..ജീവിതതിലേക്കു പകർത്താൻ ശ്രമിക്കുക . മനസ്സിൽ ഉള്ള ജാഡകൾ വലിച്ചെറിയൂ ഇനിയെങ്കിലും ഹാ ഹാ
ങേ ??? അയ്യട .. ആ തനിസ്വഭാവം എടുത്തല്ലോ.. ഹ്ഹ്ഹ ഈ അജ്ഞാതന്‍ എന്നൊക്കെ പേരിട്ട് ഇങ്ങനെയൊക്കെ എഴുതിയാല്‍പ്പിന്നെ മനസ്സിലാവാതിരിയ്ക്കുവോ ചങ്ങാതി ? ഈ കുനിഷ്ട് എവിടെ കണ്ടാലും എനിയ്ക്ക് മനസ്സിലാവും. ഇങ്ങനെ എന്നോട് പറയുന്ന ഒരേ ഒരാളെ ഉള്ളൂട്ടോ അജ്ഞാതാ .. ഹ്ഹ്ഹ്ഹ്ഹ .. അജ്ഞാതനെ കണ്ടുപിടിച്ചേ...
ജ്ഞാതൻ മാർക്കു തന്നെ ഇവിടെ തട്ടി മുട്ടി നടക്കുവാൻ മേല
ജാഡയും പത്രാസും കാണിച്ചു നടക്കുന്ന ആൾക്കാരുടെ ഇടയിൽ നിന്നും മറഞ്ഞു ഇരിക്കുന്നതല്ലേ നല്ലതു . അതിനു വേണ്ടി മാത്രം . ഒരു പേരിലോ രൂപത്തിലോ എന്ത് കാര്യം . നിലപാടുകളിൽ അല്ലെ കാര്യം
ഹ്ഹ്ഹ്ഹ സജിയേ... അജ്ഞാതന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാ .. ഞാന്‍ കണ്ടുപിടിച്ചു.
അപ്പോൾ ബാക്കി ഉള്ളോരൊക്കെ ശത്രുക്കൾ ആണോ siva
എല്ലാ തോന്നലുകളും ശരിയാവണം എന്ന് ഉണ്ടോ ശിവാനന്ദ .... അക്ഷരങ്ങളിൽ കൂടി താങ്കളും എന്റെ പ്രീയ സുഹൃത്ത് തന്നെ . പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റകൾ ആണ് വസന്തം സൃഷ്ടിക്കുന്നത് അതേപോലെ താങ്കളെ പോലെ ഉള്ള എഴുത്തുകാർ ആണ് രചനയുടെ വസന്തം സൃഷ്ടിക്കുന്നത്
തന്നെ ? അത് ശരിയാ.. നിലപാടുകളില്‍ ആണ് കാര്യം. ഹ്ഹ്ഹ്ഹ്ഹ്.. അയ്യ..
സജീവ് അങ്ങനെ ചോദിക്കു ... ശിവകോച്ചിനു രചനയിലെ വിശാലത മനസ്സിന് ഇല്ല എന്ന് തോനുന്നു . കുട്ടി അല്ലെ വളർന്നു വരട്ടെ ഹാ ഹാ ഹാ
അജ്ഞാതൻ അതെ തീരെ ചെറിയ കൊച്ചാണ് ശിവ
ഹ്ഹ്ഹ്ഹ അങ്ങനെ പറയല്ലേ സജി .. അതല്ല, ഈ അജ്ഞാതനെ കുറെ നാളായി ഞാന്‍ തിരയുകയായിരുന്നു. എന്റെ ബ്ലോഗുകളില്‍ വന്നു യുക്തിനിഷ്ടമായ അഭ്പ്രായം എഴുത്തും ആദ്യം. എന്നിട്ട് കൈയും തലയും മുറുക്കി ഇറങ്ങും എന്നെ കളിയാക്കി കൊല്ലാന്‍. വളരെ അപൂര്‍വ്വം ചിലര്‍ക്കല്ലേ അതിനു സ്വാതന്ത്ര്യമുള്ളൂ ? അല്ല, സജിയും അങ്ങനെതന്നെയാണ് ട്ടോ.. :)
കലാലയത്തിന്റെ മുറ്റത്തു ചുറ്റി തിരിയുന്ന ശിവയുടെ രചനകൾ വളരെ pakvatha ഉള്ളതാണ് . അതാണ് ഈ എഴുത്തുകാരിയോട് ആദരവ് തോന്നാൻ ഉള്ള കാരണവും
പോടാ അജ്ഞാതാ.. ശ്ശൊ.. ഇത് പബ്ലിക് പോസ്റ്റ് ആയിപ്പോയല്ലോ ന്റെ തേവരെ.. ഹ്ഹ്ഹ്ഹ്ഹ ഇല്ലെലിപ്പോ കാണാരുന്നു.. ഉരുളയ്ക്ക് ഉപ്പേരി തന്നേനെ.. :)
ശിവക്കൊച്ച് ജീവിച്ചു പോട്ടെ ന്റെ ചങ്ങാതി ഹ്ഹ്ഹ്ഹ
ഉവ്വ .. ആദരവ് കൂടിക്കൂടി ചിലപ്പോ ചവിട്ടിക്കൂട്ടി എന്നെ ഒരു മൂലയ്ക്ക് ഇടുന്നത് കാണാം. സജിയ്ക്ക് ന്തറിയാം ഈ ചങ്ങാതീടെ സ്വഭാവം .. ന്റമ്മോ.......
പാവപ്പെട്ട എന്നെ ഇങ്ങനെ പറയുന്നത് ശരിയല്ല സുഹൃത്തേ ... പിന്നെ ഇങ്ങക്ക് രണ്ടു ചവിട്ടിന്റെ കുറവ് ഉണ്ട് എന്ന് തോനിയാട്ടുണ്ട് . ആരേലും അത് തന്നു എങ്കിൽ ഞാൻ സന്തുഷ്ടൻ ആണ് ഹാ ഹാ
ങേ ? ആരെലുമോ ? ങ്ങാഹാ ഇപ്പൊ അങ്ങനായോ? ഗിര്‍ര്‍ര്‍ര്‍..
കൊള്ളാലോ ! :) സ്നേഹിക്കുന്ന ഒരുപാടാളുകൾ ഇന്നുമുണ്ട്. അതുകൊണ്ടാണല്ലോ ഇത്രയും തിന്മകൾക്കിടയിലും ലോകം ഇപ്പഴും ബാലൻസ് ചെയ്തു പോകുന്നത്. ദൗർഭാഗ്യ വശാൽ നല്ല വാർത്തകളേക്കാൾ കൂടുതൽ നമ്മളെ തേടി എത്തുന്നത് മോശം വാർത്തകൾ മാത്രാമാണ്. നല്ലത് വാർത്തയല്ല മോശമായാലാണ് വാർത്തയാവുന്നത് . മോശമായില്ലെങ്കിൽ അതിനെ മോശമാക്കി മാറ്റിയിട്ട് വാർത്തയാക്കാകും. അതാണാവസ്ഥ :( ഇതുപോലെ നല്ല വാർത്തകൾ ഇനിയും എഴുതപ്പെടട്ടെ
ആശംസകൾ ശിവ
നന്ദി പ്രജിത്ത് .. ഒരുപാട് നാളുകളായി കണ്ടിട്ട്. സന്തോഷം കണ്ടതില്‍.. :):)
ശരിയാണ് പറഞ്ഞത്.. എന്തായാലും ഇങ്ങനെ ബാലന്‍സ് ചെയ്തു പോകട്ടെ ല്ലേ ?
ഞാൻ അടുത്തിടെ വായിച്ച നല്ല ഒരു പോസ്റ്റ് .നമ്മുടെ വീടുകളിൽ ഇതു പോലെ നമുക്ക് പ്രിയമുള്ള ചില അയൽക്കാർ ഉണ്ടാകും ..നാം എപ്പോഴുൻ ഒരു അഭയസ്ഥാനം പോലെ കരുതുന്നവർ ...വാക്കുകളിൽ നന്മ നിറഞ്ഞു വായനക്കാരന്റെ ഹൃദയത്തിൽ എത്തുന്നു ..ആശംസകൽ ശിവാ ..
നന്ദി സാംസന്‍ .. ഞാന്‍ ഇന്ന് വിചാരിച്ചതേയുള്ളൂ സാംസനെകണ്ടിട്ട് ഒത്തിരി നാളായല്ലോ എന്ന്. ഇന്ന് സാമ്സന്റെ ബ്ലോഗില്‍ വന്നു നോക്കുകയും ചെയ്തു. പുതിയ ബ്ലോഗ് എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍. പുതിയതൊന്നും കണ്ടില്ല. എന്തെ ഇപ്പൊ എഴുതാത്തത് ?
കണ്ടതില്‍ വളരെ സന്തോഷം സുഹൃത്തേ.. ഇടയ്ക്ക് ഒന്ന് സാന്നിദ്ധ്യം അറിയിച്ചു പോകണേ .. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ