ഇരുണ്ട ഇടനാഴിയ്ക്കപ്പുറം ഒരു ചൂട്ട് വെളിച്ചമോ ഒരു പദസ്വനമോ കാത്തുനില്ക്കുന്നു എന്ന വെറും തോന്നലോടെ ... വീണിട്ടും വെപ്രാളത്തോടെ പിടച്ചെഴുന്നേറ്റ് ...
ഇല്ല അത് വെറും തോന്നലാണ്. കാലം എന്നോട് പറയുന്നു,
' വലിച്ചെറിയൂ നിന്റെ വെറുംതോന്നലുകളെ '...
ഈറൻ നിലാവിൻറെ സ്വപ്നം പകുത്ത വെറുമൊരു സാധാരണക്കാരി . എറണാകുളം ജില്ലയിലെ മനോഹരമായൊരു കൊച്ചു ഗ്രാമത്തിൽ , ഒരുപാട് അക്ഷരക്കൂട്ടങ്ങളുടെ നടുവിൽ ജനിച്ച് ,എന്നും വാഗ്ദേവതയെ ധ്യാനിച്ച് വളർന്ന് , കലയുടേയും സാഹിത്യത്തിൻറെയും
ചിറകിലേറിപ്പറന്ന്... ഞാൻ ജീവിതത്തിൻറെ ഏറ്റവും നല്ല നാളുകളിലൂടെ...
അക്ഷരങ്ങളോടൊപ്പം സംഗീതവും നൃത്തവും എൻറെ ജീവിതത്തിൽ നിറമാല ചാർത്തി . ഗസലുകൾ തേന്മഴയായി മനസ്സിൽ പെയ്തലിയുമ്പോൾ....ഓഷോയുടെ വാക്കുകൾ അത്ഭുതമായി പെയ്തു നിറയുമ്പോൾ ...ബുദ്ധവചനങ്ങളിൽ ഞാനൊരു ധ്യാനത്തിലേയ്ക്ക്..സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിൽ പിറന്നത് കൊണ്ടോ വിപ്ലവ കഥകൾ കേട്ട് വളർന്നത് കൊണ്ടോ എന്തോ എൻറെ ഞരമ്പുകളിൽ രക്തത്തോടൊപ്പം ഒരു ചെറു കനലും ഒഴുകി നടന്നു. അച്ഛൻറെ ശൌര്യവും , അമ്മയുടെ സ്നേഹവും എന്നിൽ പുനർജ്ജനിച്ചത് കൊണ്ടാവാം , മനസ്സിലും വാക്കുകൾക്കുള്ളിലും , എരിയുന്നൊരു കനലും , തഴുകാനൊരു തൂവലും സൂക്ഷിച്ചു ഞാനെപ്പോഴും.. സാഹചര്യങ്ങൾ എന്നുമെന്നെ ശത്രുവായി പ്രഖ്യാപിച്ചു. പക്ഷെ പ്രകൃതി എനിയ്ക്ക് വേണ്ടി സാഹചര്യങ്ങളോട് എന്നും പൊരുതിക്കൊണ്ടേയിരുന്നു. കുട്ടിക്കാലം മുതൽ ഞാൻ അനുഭവിച്ചറിഞ്ഞ കളങ്കമില്ലാത്ത സൗഹൃദങ്ങൾ , ഗ്രാമീണശാന്തി , പിന്നീട് കാലം വരുത്തിവച്ച അശാന്തികൾ....ഇതെല്ലാം എൻറെ കഥാമനസ്സിന് അസംസ്കൃത വസ്തുക്കളായി . ഭാഷയോ ശൈലിയോ കൃത്രിമ ഗൗരവമോ ഞാൻ കടമെടുത്തില്ല. ഒരേസമയം എൻറെ ചിന്തകളിൽ വന്ന ലാളിത്യവും മൂർച്ചയും സത്യസന്ധമായി ഞാനെൻറെ കഥകളിലും പകർത്തി . കഥകളിലൂടെ ഞാൻ തീർത്ത സമാന്തര ലോകം എന്നെ കൈ പിടിച്ചുയർത്തുക തന്നെ ചെയ്തു.
സമൂഹത്തിന് നേരെ കണ്ണാടി പിടിച്ച് തന്ന് എന്നെ വളർത്തിയ എൻറെ അച്ഛനും അമ്മയ്ക്കും , പിന്നെ എന്നെ സ്നേഹിയ്ക്കുന്നവർക്കും വേണ്ടി ഈ അക്ഷരപ്പൊട്ടുകൾ..........വായനാശൈശവത്തിൻറെ തീർത്താൽ തീരാത്ത ബാലാരിഷ്ടതകളിൽപ്പെട്ട് നട്ടം തിരിയുന്ന ഈ അക്ഷരപ്പൊട്ടുകൾ സ്നേഹത്തോടെ ഞാൻ സമർപ്പിയ്ക്കുന്നു .
13 അഭിപ്രായ(ങ്ങള്):
വലിച്ചെറിയൂ നിന്റെ വെറുംതോന്നലുകളെ...തോന്നലുകൾ വലിച്ചെറിയേണ്ടവ അല്ല .. പലപ്പോഴും അത് യാഥാർഥ്യങ്ങൾ ആയിരിക്കും
അങ്ങനെയും ആവാം.. :) ല്ലേ ?
മുന്നിൽ എന്തോ ഉണ്ട് എന്ന പ്രതീക്ഷയിൽ ഉള്ള ജീവിതം ആണ് നമ്മെ എല്ലാം മുന്നോട്ടു നയിക്കുന്നത് . കരിഞ്ഞുണങ്ങിയ ഭൂമിയിലും ഒരു മഴ തുള്ളി വീണാൽ മുളപൊട്ടി വരാനായി കാത്തിരിക്കുന്ന ചെടിയുടെ വിത്തുകൾ പോലെ ആണ് കലുഷിതമായ ഓരോ ദിനങ്ങളിൽ നിന്നും അടുത്ത ദിനത്തിലേക്കുള്ള യാത്ര
ശരിയാണ് അജ്ഞാതാ.. :)
ശരിയാണെങ്കിൽ ശരിയാണ് ... എന്റെ എല്ലാ ശരികളും നിങ്ങള്‍ക്ക് ശരിയാക്കണം എന്ന് ഇല്ല .
ങേ ? ഇപ്പൊ അങ്ങനെയായി.. ഹും..
അങ്ങനെയും ആവാം ഇങ്ങനെയുമാവാം ... മറ്റൊന്നിൽ കർമ്മയോഗത്താൽ അത് താൻ അല്ലയോ ഇത് എന്ന് വർണ്ണ്യത്തിൽ ആശങ്ക എന്ന് ആണല്ലോ
http://sivananda33.blogspot.in/2018/03/blog-post_27.html#comment-form
http://sivananda33.blogspot.in/2018/03/blog-post_86.html#comment-form
http://sivananda33.blogspot.in/2018/03/blog-post_22.html#comment-form
http://sivananda33.blogspot.in/2018/03/blog-post_14.html#comment-formhttp://sivananda33.blogspot.in/2018/03/blog-post_8.html#comment-form
http://sivananda33.blogspot.in/2018/02/blog-post_25.html#comment-form
http://sivananda33.blogspot.in/2018/02/blog-post_21.html#comment-form
http://sivananda33.blogspot.in/2018/02/blog-post_9.html#comment-form
http://sivananda33.blogspot.in/2018/01/blog-post_6.html#comment-form
ശ്ശൊ അത് ശരിയായില്ല. അതേയ് ഞാന്‍ താങ്കള്‍ വായിയ്ക്കാത്ത ബ്ലോഗ്സ് ന്റെ ലിങ്ക് അയയ്ക്കാന്‍ ശ്രമിച്ചതാ മുകളില്‍ കാണുന്ന സംഭവം. :(:( താങ്കള്‍ക്ക് ലിങ്ക് അയയ്ക്കാന്‍ എനിയ്ക്ക് മാര്‍ഗ്ഗമൊന്നും ഇല്ലല്ലോ സുഹൃത്തെ..
സമയം പോലെ എല്ലാം വായിച്ചു അഭിപ്രായം അറിയിക്കാം ചങ്ങാതി ..
ശരി ചങ്ങാതി .. സന്തോഷം. :)
അങ്ങനെയും ആവാം.. :) ല്ലേ ? എന്നല്ല ...ആണ്
അതെയോ? എന്നാല്‍പ്പിന്നെ അങ്ങനെയാവാം :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ