2018, ഏപ്രിൽ 25, ബുധനാഴ്‌ച

ചോദിയ്ക്കാത്ത ചോദ്യങ്ങള്‍ .( നുറുങ്ങു കഥ )


നിന്നോടെനിയ്ക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിയ്ക്കാനുണ്ട്. പക്ഷെ ഒന്നുപോലും ഞാന്‍ ചോദിയ്ക്കുന്നില്ല. കാരണം, എന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്നുകില്‍ നീ ഒഴിഞ്ഞുമാറും . അല്ലെങ്കില്‍ ഉത്തരമില്ലാതെ നില്‍ക്കും. രണ്ടായാലും അത് നിന്റെ തോല്‍വിയാണ് . നീ തോല്‍ക്കുന്നത് എനിയ്ക്കിഷ്ടമല്ല. അതുകൊണ്ട് നനുത്തൊരു ചിരിയില്‍ ചോദ്യങ്ങളെല്ലാം കൂട്ടിക്കുഴച്ച് ശൂന്യതയിലേയ്ക്ക് ഞാന്‍ ഞൊടിച്ചെറിയുമ്പോള്‍ ... അവിടെ നീ ജയിയ്ക്കുന്നു.. നമ്മുടെ സ്നേഹവും.

പക്ഷേ എനിയ്ക്കെല്ലാം മനസ്സിലാവും. മനസ്സിലാകുമെന്ന് നിനക്കറിയാം. നിനക്കറിയാമെന്ന് എനിയ്ക്കും അറിയാം. പരസ്പരമുള്ള ഈ അറിവാണ് നമ്മുടെ സ്നേഹത്തെ നിലനിര്‍ത്തുന്നത്. സത്യമായും അതങ്ങനെ തന്നെയാണ്. കാരണം, മനസ്സിന്റെ ഇരുള്‍ വരാന്തയില്‍ നീ തനിച്ചിരിയ്ക്കുന്നു എന്നെനിയ്ക്ക് തോന്നിയാല്‍ , ഓടിവന്ന്‍ നിന്നെ നെഞ്ചോട് ചേര്‍ത്തണച്ച് "ഞാനുണ്ട് " എന്ന് പറയാതെ വയ്യല്ലോ എനിയ്ക്ക്.... കണ്ണാ ! നമ്മുടെ സ്നേഹം ജയിയ്ക്കുകയാണ് !!

4 അഭിപ്രായ(ങ്ങള്‍):

അജ്ഞാതൻ പറഞ്ഞു...

കണ്ണന്റെ ഭാഗ്യം .... എന്നും നിലനിൽക്കട്ടെ സ്നേഹം

ഫ്രാന്‍സിസ് പറഞ്ഞു...

പ്രകടിപ്പിക്കുന്ന സ്നേഹത്തെക്കാള്‍ തീവ്രത ഉണ്ടാകും പരകടിപ്പിക്കാത്ത സ്നേഹത്തിന്...

Sivananda പറഞ്ഞു...

എന്നും നിലനില്‍ക്കട്ടെ..അജ്ഞാതസുഹൃത്തിനു നമസ്ക്കാരം. :)

Sivananda പറഞ്ഞു...

അതെയോ ഫ്രാന്‍സിസ്? ആയിരിയ്ക്കും..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .