2016, ഏപ്രിൽ 6, ബുധനാഴ്‌ച

അന്ന് ബന്ദായിരുന്നു...

                            അന്ന്  ബന്ദായിരുന്നു...
                          ------------------------------------
                                                                           -- ശിവനന്ദ .
അയാള്‍ പോകാനിറങ്ങി...
വണ്ടിയിറക്കാന്‍ പാടില്ലത്രേ..
"ഇന്ന് ബന്ദാ''ണെന്ന്‍...
 കൈയ്യില്‍ പണമുണ്ടെന്നയാള്‍..
ഉണ്ടേല്‍ കൈയ്യിലിരുന്നോട്ടെ, ന്നവരും 
ഇന്ന് ബന്ദാണ്...
"അങ്ങനെ തോല്‍ക്കാനോ ?
പണക്കാരനാണല്ലോ ഞാന്‍...
പണക്കാരന്‍ തോല്‍ക്കില്ല..."
അയാള്‍ വണ്ടിയിറക്കി...
ഏതോ നാല്‍ക്കവലയില്‍ 
പാഞ്ഞു വന്നൊരു കല്ല്‌ 
വണ്ടിയുടെ ചില്ല് തകര്‍ത്തു..
രണ്ടാമത്തെ കല്ലയാളുടെ 
മൂക്കിന്റെ പാലം തകര്‍ത്തു...
"എന്റെ കൈയ്യില്‍ പണമുണ്ട് .."
അയാള്‍ പിറുപിറുത്തു ...
"പണക്കാരന്‍ തോല്‍ക്കില്ല..."
അയാള്‍ നടന്നു തുടങ്ങി....
ചോരയൊലിച്ചയാളുടെ 
വെള്ളയുടുപ്പ് ചുവന്നു....
നടവഴിയിലൊടുക്കം ,
തളര്‍ന്നു വീണപ്പോഴും 
പറയാന്‍ മറന്നില്ലയാള്‍...
"പണം...പണം...ഞാനൊരു പണക്കാരന്‍ ..."
അന്ന് ബന്ദായിരുന്നു..!
ആരോ വലിച്ചിഴച്ചാ -
ശുപത്രി വരാന്തയിലിട്ടു...
"ഏറെ വൈകിപ്പോയി .."
ആരോ പിറുപിറുത്തു...
അവസാനശ്വാസവും
വലിച്ചെടുത്ത് കണ്ണടച്ചപ്പോഴു -
മയാള്‍ പറയാന്‍ മറന്നില്ല...
"പണമുണ്ട് ...ഞാനൊരു പണക്കാരന്‍.."
കാലം കളിയാക്കി...
"കൈയ്യിലിരുന്നോട്ടെ... കുഴിയിലിട്ടു മൂടാം ..





1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

അതെ "കൈയ്യിലിരുന്നോട്ടെ... കുഴിയിലിട്ടു മൂടാം .. പണമുണ്ടെങ്കില്‍ എന്തും ആവാമെന്ന ചിലരുടെ അഹങ്കാരത്തിന് ഉള്ള ഒരു മറുപടി ആയ് കാണാം ഇതിനെ.... നന്നായ് വാക്കുകള്‍ വരികളില്‍ അടുക്കി വെച്ചു .........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .