2016, ഏപ്രിൽ 8, വെള്ളിയാഴ്‌ച

എന്‍റെ മഴയോര്‍മ്മകള്‍ .


                               എന്‍റെ മഴയോര്‍മ്മകള്‍ .
                                -------------------------------
                                                                             -- ശിവനന്ദ.



എന്റെ മഴയൊരോര്‍മ്മ ....
മഴത്തുള്ളികളിറ്റു നില്‍ക്കുന്ന 
പനിനീര്‍പ്പൂക്കളുമായ്,
നനഞ്ഞ കൂവളത്തില പൊതിഞ്ഞ 
വാഴയിലച്ചീന്തുമായ്, 
പ്രദക്ഷിണവഴിയിലൂടന്ന്
നടന്ന ഓര്‍മ്മ.....
കുളിച്ചീറനിറ്റുന്ന മുടിയില്‍ 
മഴത്തുള്ളികള്‍ മുത്തായ്‌ -
ത്തെറിയ്ക്കുന്ന നനഞ്ഞ ഓര്‍മ്മ....
ഇലച്ചീന്തിലെ ചന്ദനത്തിനൊപ്പം ചിരിച്ച
നന്ത്യാര്‍വട്ടപ്പൂവി,നെന്റെ
നീണ്ട മുടിയിലൂഞ്ഞാല് കെട്ടിയ  
കുളിരുള്ള ഓര്‍മ്മ.....
മഴയെനിയ്ക്കൊരോര്‍മ്മ ....
ഭക്തിയുടെ നിറവും ,
പ്രണയത്തിന്റെ ലഹരിയും,
സ്നേഹത്ത്നിറെ കുളിരും 
തന്നൊരോര്‍മ്മ...



  • ഒരിയ്ക്കല്‍ നീ കൊതിയ്ക്കു -
    മെന്നോടോന്നു  മാപ്പ് ചോദിയ്ക്കാന്‍ ..
    എന്നാലൊരു വാക്ക് പോലും മിണ്ടാ -
    നവസരം തരാതെ ഞാനൊരു 
    ചുവര്ചിത്രമാകുമന്ന്‍...
    അന്ന് നിന്നോടുള്ള പ്രതികാരവു -
    മസ്തമിയ്ക്കു, മന്നത്തെ
    അസ്തമയ സൂര്യനൊപ്പം.... 

  • April 3, 2016 2:35 AM PDT
    മനസ്സ് ചുട്ടു നീറി,യെറിയുന്ന
    വാക്കുകളോരോന്നുമെന്റെ 
    കോപതാപങ്ങളെയും 
    അഗ്നിശാപങ്ങളെയും 
    തണുപ്പിയ്ക്കണേ, യെന്നു നീ 
    മനം നൊന്ത് പ്രാര്ത്ധിയ്ക്കുക ...
  • April 3, 2016 2:44 AM PDT
    എന്റെ മനസ്സിന്റെ നിലാപ്പറമ്പ്
    നിഷ്ക്കരുണം കൊത്തിക്കിളച്ചു -
    ഴുതു മറിച്ചപ്പോള്‍ , നീയോര്‍ത്തില്ലൊരു 
    പൊടി വേരില്‍ നിന്ന് പോലുമീ 
    പുല്‍നാമ്പ് വീണ്ടും മുളയ്ക്കുമെന്ന്...


  • April 3, 2016 2:51 AM PDT
     സാഹചര്യങ്ങളെന്നെ ശത്രുവായി 
    പ്രഖ്യാപിച്ചപ്പോള്‍
    അമ്മേ ..ദേവീ ..പ്രകൃതീ ...
    നീയെനിയ്ക്കായി പൊരുതിയെന്നും...
    വെറുമൊരു പുല്‍നാമ്പായ ഞാന്‍ 
    ചവിട്ടിയരയ്ക്കപ്പെട്ടപ്പോഴും
    ചുട്ടു കരിയ്ക്കപ്പെട്ടപ്പോഴും 
    ഒരു പൊടി വേരായി നീയെന്നെ
    ഗര്‍ഭപാത്രത്തിലൊളിപ്പിച്ചു ... 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .