2016, മാർച്ച് 28, തിങ്കളാഴ്‌ച

അല്പം കൂടി എഴുതാനുണ്ട് ..


                         അല്പം  കൂടി എഴുതാനുണ്ട് ..
                        ----------------------------------------
                                                                               -- ശിവനന്ദ.

എന്റെ  മൺകൂരയിൽ  മുനിഞ്ഞു കത്തുന്നുണ്ട് ,
ഇന്നലെ ഞാന്‍ കത്തിച്ച് വച്ച നെയ്‌ വിളക്ക്...
തിരിനാളം തളര്ന്നുലയുന്നുണ്ട്..
അതെന്റെ നിശ്വാസമേറ്റ് തന്നെയാവാം...
അല്ല...അത്  ഊര്‍ദ്ധശ്വാസം  വലിയ്ക്കുകയാണ്...!
അവസാന ശ്വാസവും വലിച്ചെടുത്ത -
തണയും മുന്നേ , ഒരു നിമിഷം....
എനിയ്ക്കല്‍പ്പം  കൂടിയെഴുതിത്തീര്‍ക്കാനുണ്ട്..
ഒരു കവിത...കവിതയില്ലാത്ത കവിത....
ഇരുളില്‍  മുറിച്ചിറകുമായ്
പിടഞ്ഞു പിറന്ന കവിത....
ഇനിയതും  മരിച്ചു മായും മുന്നേ 
ഞാനിതൊന്നെഴുതിത്തീര്‍ക്കട്ടെ ...
നിഴലുകള്‍ക്ക് പിന്നില്‍ പതിയിരിയ്ക്കുന്ന 
വ്യാളീമുഖങ്ങളെന്നെ ഭയപ്പെടുത്തും മുന്നേ 
ഞാനിതൊന്നെഴുതിത്തീര്‍ക്കട്ടെ ..


                                                ------------------------------------

1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

എനിയ്ക്കല്‍പ്പം കൂടിയെഴുതിത്തീര്‍ക്കാനുണ്ട്...... ഇനിയും ധാരാളം എഴുതാനുണ്ട് ... അത് വരേയ്ക്കും കത്തിച്ചു വെച്ച നെയ്‌ വിളക്ക് അണഞ്ഞു പോകാതെ സൂക്ഷിച്ചോളാം .... എഴുതുക ധാരാളം .........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .