2016, മാർച്ച് 28, തിങ്കളാഴ്‌ച

ഏറ്റവും വലിയ പുരസ്ക്കാരം .

                   ഏറ്റവും  വലിയ  പുരസ്ക്കാരം .
                     ------------------------------------------------
                                                                                        ---  ശിവനന്ദ.
മരണം  മര്‍ത്ത്യാ !  നിനക്കുള്ള 
ഏറ്റവും  വലിയ  പുരസ്ക്കാരം...!

ജീവിച്ചപ്പോള്‍  നിന്നെ
കണ്ണീര്‍  കുടിപ്പിച്ചവര്‍
മരിയ്ക്കുമ്പോള്‍ നിനക്കായ്
കണ്ണീര്‍ പൊഴിയ്ക്കും...!

ജീവിച്ചപ്പോള്‍  നിനക്കൊരു 
പൂവ്  തരാത്തവര്‍ 
മരിയ്ക്കുമ്പോള്‍  നിനക്കുമേല്‍ 
പൂക്കാലം  ചൊരിയും ...!

ജീവിച്ചപ്പോള്‍  നിന്നെ  
തെറി വിളിച്ചവര്‍
മരിയ്ക്കുമ്പോള്‍ നിന്നെ 
പാടിപ്പുകഴ്ത്തും ...!

ജീവിച്ചപ്പോളോരു തുള്ളി 
വെള്ളം  തരാത്തവര്‍ 
മരിയ്ക്കുമ്പോള്‍ നിന -
ക്കന്നം തരാനെത്തും ...!

ജീവിച്ചപ്പോള്‍ നിന്നെ 
കാണാതെ  നടിച്ചവര്‍
മരിയ്ക്കുമ്പോള്‍ നിന്നെ -
ക്കാണാനോടിയെത്തും...!

ജീവിച്ചപ്പോള്‍  നിന്നി -
ലൊന്നുമില്ലെന്ന്‍ കരുതു , മെന്നാല്‍ 
മരിയ്ക്കുമ്പോള്‍ നീ _
യേറെ  വായിയ്ക്കപ്പെടും ....!

മരണം  മര്‍ത്ത്യാ നിനക്കുള്ള 
ഏറ്റവും വലിയ  പുരസ്ക്കാരം...!!

                                                    ***************

1 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

ഗംഭീരമായിട്ടുണ്ട് ........ ഒരു ആത്മ രോഷം തെളിഞ്ഞു നില്‍ക്കുന്നുണ്ട് ......... ഇഷ്ടമായ് ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .