2019, ജനുവരി 4, വെള്ളിയാഴ്‌ച

അടയാളപ്പെടുത്തപ്പെടാന്‍..

നാളെ ലോകമവസാനിയ്ക്കുമെന്ന്
നൊന്തു നൊന്ത് മണ്ണ്‍..
അവസാനിയ്ക്കുമെന്നറിഞ്ഞിട്ടും
മിണ്ടാനൊന്നുമില്ലെയെന്ന്‍ വിണ്ണ്‍..
ഇരുള്‍പ്പക്ഷിയുടെ മുറിച്ചിറകില്‍
തൂങ്ങിയാടുന്ന ഈറന്‍കണ്ണ്‍ ..

പാതിവഴിയില്‍ വാല്‍ മുറിച്ചിട്ട്
പിന്തിരിഞ്ഞോടുന്ന പല്ലി പോല്‍
അക്ഷരങ്ങളോടുന്നു...
തിരിഞ്ഞുനോക്കാതെ..
മറന്നുവച്ചതെന്തോ
എടുക്കാനെന്നപോലെ ..

പിന്നിലോടുന്നവര്‍ക്കും
മുന്നിലോടുന്നവര്‍ക്കും
കൂടെയോടുന്നവര്‍ക്കും
അടയാളം വയ്ക്കാനൊരു
പച്ചില പറിയ്ക്കാനെന്നപോലെ ..

അതെ ! മനസ്സുകളിലൊരു
നനുത്ത പച്ചില വച്ച്
അടയാളപ്പെടുത്തപ്പെടാന്‍..
ഞാന്‍ ...
ഞാനിവിടെയുണ്ടായിരുന്നെന്നൊരു
അടയാളപ്പെടുത്തല്‍..

12 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

പിന്നിലോടുന്നവര്‍ക്കും
മുന്നിലോടുന്നവര്‍ക്കും
കൂടെയോടുന്നവര്‍ക്കും
അടയാളം വയ്ക്കാനൊരു
പച്ചില പറിയ്ക്കാനെന്നപോലെ
...............നല്ല എഴുത്തു ശിവ ..................

Sivananda പറഞ്ഞു...

സന്തോഷം സജി

animeshxavier പറഞ്ഞു...

നല്ല അഭിപ്രായം... !

Sivananda പറഞ്ഞു...

സന്തോഷം അനി :)

ഫ്രാന്‍സിസ് പറഞ്ഞു...

ഒരു പച്ചില ഞാനും വക്കുന്നു .ഒരടയാളപ്പെടുത്തലായി. .

Sivananda പറഞ്ഞു...

:)))))))))) santhosham.. vachillenkilum orkkum

അജ്ഞാതൻ പറഞ്ഞു...

അടയാളപ്പെടുത്തലുകൾ അനിവാര്യമാണ് ഓരോ ജീവിതതിനും. നാളകളിൽ അടുത്ത തലമുറ ഓർത്തിരിക്കാൻ കഴിയുന്ന അടയാളങ്ങൾ എന്നുമുണ്ടാവും .പലപ്പോഴും അടയാളപ്പെടുത്തലുകൾ പോലും ഇല്ലാതെ പോയ്മറയുന്നവർ ആണ് ഭൂരി ഭാഗവും . നല്ല രചന ശിവ ..

Sivananda പറഞ്ഞു...

ഞാനും അങ്ങനെയൊരു അടയാള പ്പെടുത്തല്‍ ഇല്ലാതെ മൊഴി മറഞ്ഞു പോയേനെ ..ശരിയല്ലേ? നിങ്ങളെപ്പോലുള്ള നല്ല സുഹൃത്തുക്കള്‍ ഇല്ലായിരുന്നേല്‍ അതങ്ങനെതന്നെ സംഭവിച്ചേനെ .. സന്തോഷം..

അജ്ഞാതൻ പറഞ്ഞു...

"മഞ്ഞു പൂത്ത വെയിൽ മരം" അടയാളം ഇല്ലാതെ അങ്ങനെ പോവില്ല .

Sivananda പറഞ്ഞു...

santhosham :)))

അജ്ഞാതൻ പറഞ്ഞു...

മനസ്സിൽ തങ്ങി നിൽക്കുന്ന കുറെ അധികം ബ്ലോഗുകളും ഉണ്ടല്ലോ അടയാളങ്ങൾ ആയി

Sivananda പറഞ്ഞു...

പിന്നേം സന്തോഷം :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .