2018, നവംബർ 20, ചൊവ്വാഴ്ച

സ്മൃതിസുഗന്ധം ..

തുറന്നിട്ട ശ്രദ്ധയുടെ ജാലകത്തില്‍
സ്മൃതി സുഗന്ധം..

ദുര്‍മ്മേദസ്സില്ലാത്ത ഭാഷയില്‍
പ്രപഞ്ച പാദങ്ങളിലര്‍പ്പിച്ച
ഒരുതുള്ളി സ്വേദകണം..
പോക്കുവെയില്‍പ്പൊന്നണിഞ്ഞ സന്ധ്യയില്‍
മേഘജ്യോതിസ് പോലെ
ഒരു നിമിഷാര്‍ദ്ധത്തില്‍ സകലതിനേയും
പ്രകാശിപ്പിച്ച് മടങ്ങിപ്പോയ
ഒറ്റനക്ഷത്രം..
ഉള്ളിലെ ചെരാത് കാറ്റിലണയാതെ
അക്ഷരത്തിന്റെ കുമ്പിള്‍ കെട്ടി കാത്ത
പൗര്‍ണ്ണമിക്കൈകള്‍...

തുറന്നിട്ട ശ്രദ്ധയുടെ ജാലകത്തില്‍
പിന്നെയുമൊഴുകിയെത്തുന്ന
സ്മൃതിസുഗന്ധം...

8 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

സ്മൃതിസുഗന്ധം... നല്ല എഴുത്തു

മഹേഷ് മേനോൻ പറഞ്ഞു...

"തുറന്നിട്ട ശ്രദ്ധയുടെ ജാലകത്തില്‍
പിന്നെയുമൊഴുകിയെത്തുന്ന
സ്മൃതിസുഗന്ധം..."

സുഗന്ധം എന്നുമെന്നും പരക്കട്ടെ :-)

Sivananda പറഞ്ഞു...

സന്തോഷം മഹി :)

അജ്ഞാതൻ പറഞ്ഞു...

തുറന്നിട്ട മനസ്സിന്റെ വാതായനകളിൽ കൂടി ഇനിയും നല്ല ഭാവനകൾ കടന്നു വരട്ടെ ... ഇനിയും ഒരുപാട് നല്ല രചനകൾ ഉണ്ടാവട്ടെ. ആശംസകൾ ..

അജ്ഞാതൻ പറഞ്ഞു...

. ( ഒരുപാട് തുറന്നിടേണ്ട ചിലപ്പോൾ കൊതുകു കേറും ട്ടാ )

Sivananda പറഞ്ഞു...

സന്തോഷം സുഹൃത്തെ.. ഹ്ഹ തുറന്നിട്ട്‌ വലയിടാം. അത് പോരെ ? :)))

അജ്ഞാതൻ പറഞ്ഞു...

Good Night kathichu vechalum mathi

Sivananda പറഞ്ഞു...

:)))))

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .