മരണത്തോളം എന്റെയൊപ്പമുണ്ടാവുന്ന മഞ്ഞണിഞ്ഞ ആത്മാവാകാമോ ? എന്റെ സ്നേഹത്തെ അനുധാവനം ചെയ്യുന്ന വെള്ളിമേഘത്തുണ്ട് ആവാമോ? ആകുലതകള്‍ കൊണ്ട് ഞാന്‍ ആകാശഗോപുരം പണിയുമ്പോള്‍ അതിന്റെ നെടും തൂണ് ആവാമോ? വിശ്വാസത്തിന്റെ നനുത്തൊരു തൂവല്‍ എനിയ്ക്കായി കരുതാമോ? എനിയ്ക്കിപ്പോള്‍ ആവശ്യമാണ്, നിന്റെയൊരു വാക്ക്.. ഒരേയൊരു വാക്ക്..
അന്വേഷിച്ച് നിന്റെയടുത്തെത്തുമ്പോള്‍ നീയെന്നോട് പറയണം..
''നീയെന്നെ കണ്ടെത്തിയതിനേക്കാള്‍ മഹത്തരം ,അതിനുവേണ്ടിയുള്ള നിന്റെ യാത്രയാണ്...."
14 അഭിപ്രായ(ങ്ങള്‍):
''നീയെന്നെ കണ്ടെത്തിയതിനേക്കാള്‍ മഹത്തരം ,അതിനുവേണ്ടിയുള്ള നിന്റെ യാത്രയാണ്...." പറഞ്ഞു
നിന്റെ യാത്രയുടെ മനോഹാരിത എന്റെ സ്നേഹത്തെ അർത്ഥവത്താക്കുന്നു....
നന്ദി സജി :)
നന്ദി ഫ്രാന്‍സിസ്..:)
തീർച്ചയായും പറയാം.
ഹ്ഹ മതി..അതുമതി.. അത്രയും മതി..
ഇപ്പോൾത്തന്നെ പറഞ്ഞേക്കാം...;-)
സന്തോഷം മഹി ഹ്ഹ
ആ യാത്ര ഞാൻ ഒരിക്കലും മറക്കില്ല ... രസകരവും സന്തോഷവും സ്നേഹവും നിറഞ്ഞതും ആയിരുന്നു . ഒരു നല്ല സ്നേഹിതയെ എഴുത്തുകാരിയെ കണ്ടെത്തിയ ആ യാത്ര . പക്ഷെ അതിനേക്കാൾ എനിക്ക് മഹത്തരം ആയി തോന്നിയിട്ടുള്ളത് കണ്ടുമുട്ടിയ ശേഷം ഉള്ള സൗഹൃദവും രചനകളും തന്നെയാണ്
ഹ്ഹ കുറെ നാളായല്ലോ കണ്ടിട്ട്.. :))) സ്നേഹം ചങ്ങാതി.. ഒത്തിരി സന്തോഷം...
നല്ല തിരക്കാണ് ശിവ .. അതിനാൽ പഴയപോലെ ബ്ലോഗ് വായനകൾ നടക്കുന്നില്ല . എന്നാലും ഓർക്കാറുണ്ട് ... അതല്ലേ സമയം കിട്ടിയപ്പോൾ വന്നു വായിച്ചു അഭിപ്രായം അറിയിച്ചത്
സന്തോഷം സുഹൃത്തേ..സമയം പോലെ വന്നാല്‍ മതി. വൈക്യാലും വരുമെന്ന് അറിയാം :))
ഹാ ഹാ സന്തോഷം ...
:)))
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ