2018, ജൂൺ 1, വെള്ളിയാഴ്‌ച

കഥയില്ലാത്ത കഥ !

ആദ്യമൊരു നടുക്കം... പിന്നെയൊരു പകപ്പ് .. പിന്നെ അതിശയം .. പിന്നെയൊരു നേര്‍ത്ത പുഞ്ചിരി .. പിന്നെയത്  പൊട്ടിച്ചിരിയായി.. പിന്നെയത് അട്ടഹാസമായി.. !

ഡോക്ടര്‍  പറഞ്ഞു  , അയാളുടെ ചിത്രം മാലയിട്ടു വയ്ക്കാന്‍.. അവരത് ചെയ്യുമായിരിയ്ക്കും..  അല്ല,  ചെയ്തു.  അവളത് കണ്ടു .  സൂക്ഷിച്ചു നോക്കി . എല്ലാരും  സന്തോഷിച്ചു.. രക്ഷയായി എന്ന് കരുതി..

പക്ഷെ അവളുടെ മനസ്സ് വീണ്ടും വികൃതി കാണിച്ചു !  അവള്‍ സ്വന്തം ചിത്രം കൂടി മാലയിട്ടു തൂക്കിയിട്ടു.  എന്നിട്ട് അയാളോടൊപ്പം പരലോകത്ത് ജീവിച്ചു.. !!!  അവള്‍ പറഞ്ഞു... നീ മരിച്ചു.. ഞാനും.. നമ്മുടെ പ്രണയവും..

13 അഭിപ്രായ(ങ്ങള്‍):

ഫ്രാന്‍സിസ് പറഞ്ഞു...

(Y) (Y)

Sivananda പറഞ്ഞു...

നന്ദി ഫ്രാന്‍സിസ്.. :)

മഹേഷ് മേനോൻ പറഞ്ഞു...

ശിവേച്ചീ ജോലിത്തിരക്കുകൾക്കിടയിൽ കുറച്ചു നാളായി ബ്ലോഗിൽ കയറാറില്ല അതാണ് വായിക്കാൻ വൈകിയത്.

ജീവിതംകൊണ്ട് ഒന്ന് ചേരാൻ കഴിയാത്തവർ മരണംകൊണ്ട് ഒന്നുചേർന്ന് കാണികളെ തോൽപ്പിച്ചു ....

Sivananda പറഞ്ഞു...

സമയം പോലെ വന്നാല്‍ മതി മഹി..

ഇവിടെ മഹിയ്ക്ക് തെറ്റി. ജീവിതം കൊണ്ട് ഒന്നിയ്ക്കാന്‍ പറ്റാത്തവര്‍ മരണം കൊണ്ട് ഒന്നിയ്ക്കുക എന്നത് ഒരു പുതിയ കഥയല്ലല്ലോ.. ഇവിടെ അതല്ല വിവക്ഷ. ഇവിടെ ഒരു മരണം സംഭവിച്ചിട്ടുണ്ട്. അത് മനുഷ്യന്റെയോ പ്രണയത്തിന്റെയോ സൌഹൃദത്തിന്റെയോ ആകാം. അതിവിടെ പറയുന്നില്ല. 'അയാള്‍ ' എന്ന് ഇവിടെ പറയുന്നത് ഒരു ബിംബകല്‍പനയാണ്. അയാളുടെ പ്രണയം / സ്നേഹം. അതിന്റെ അഭാവത്തില്‍ സമനില തെറ്റിയ ഒരു മനസ്സ് . അയാള്‍ മരണപ്പെട്ടു എന്ന് ആ മനസ്സ് സങ്കല്പ്പിയ്ക്കുന്നു... ഒരുപാട് വിശദമാക്കുന്നത് അനുചിതമാകും. വായനക്കാരുടെ വിശകലനമല്ലേ വലുത് ? :) സന്തോഷം മഹി..

അജ്ഞാതൻ പറഞ്ഞു...

എന്താണ് ശിവ മൊത്തത്തിൽ ഒരു വിരഹവും ഒത്തുചേരലും . ആരേലും തേച്ചാട്ടു പോയോ ?ഹാ ഹാ ഹാ ....

Sivananda പറഞ്ഞു...

ഹ്ഹ്ഹ്ഹ വന്നല്ലോ വനമാല ! പിന്നെ തേച്ചിട്ട് പോകുന്നു.. ഭാവനയാണ് മാഷേ ഭാവന..

അജ്ഞാതൻ പറഞ്ഞു...

പിന്നെ ഭാവന ഭാവന ... ഞാൻ വിശ്വസിച്ചു ട്ടാ .... ഇപ്പോഴത്തെ കാലത്തു പെൺകുട്ടികൾ ആണ് തേപ്പിന്റെ ഉസ്താദുമാർ . പണ്ട് ഒരാളെ ഇഷ്ടാണ് പറഞ്ഞാൽ എന്ത് പ്രതിബന്ധം ഉണ്ടായാലും എന്തൊക്കെ അനുഭവിക്കേണ്ടി വന്നാലും അവരെ തന്നെ കെട്ടുമായിരുന്നു . എന്നാൽ ഇന്ന് ഭൂരിഭാഗവും സാഹചര്യത്തിന് അനുസരിച്ചു തേച്ചട്ടു പോകുന്നു ... പാവം പുരുഷൻ മാർ തേപ്പു ഏറ്റു വാങ്ങാനായി ... എന്തെല്ലാം കാണണം ശിവ ശിവ . കലികാലം തന്നെ

Sivananda പറഞ്ഞു...

ഹ്ഹ്ഹ പണ്ടത്തെ കുട്ടി തന്നെയാ ഞാനും. തേച്ചില്ല ആരെയും. പ്രേമിച്ച ആള്‍ തന്നെ കെട്ടുകയും ചെയ്തു. പോരെ ? ഹ്ഹ

അജ്ഞാതൻ പറഞ്ഞു...

അത് ശരി അപ്പോൾ കേട്ട് ഒക്കെ കഴിഞ്ഞതാണോ ? ഞാൻ കരുതി ന്യൂ ജനറേഷൻ ആവും എന്ന് . പണ്ടത്തെ കാമുകിമാർ ഉടുമ്പിനെ പോലെ അല്ലേ പിടിച്ചാൽ പിന്നെ വിടില്ലല്ലോ . അവനേം കൊണ്ടേ പോകൂ . ഓരോരുത്തരുടെ തലവിധി അല്ലാണ്ട് എന്ത് പറയാൻ ആണ് . പാവം കെട്ടിയോൻ

Sivananda പറഞ്ഞു...

ഹ്ഹ്ഹ ഓട്രോ .. :):):)

അജ്ഞാതൻ പറഞ്ഞു...

ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും എന്നാണല്ലോ? അത് കൊണ്ട് ഇനി എന്ത് പറയാൻ ...

NEERAJ.R.WARRIER പറഞ്ഞു...

അവള്‍ സ്വന്തം ചിത്രം കൂടി മാലയിട്ടു തൂക്കിയിട്ടു. എന്നിട്ട് അയാളോടൊപ്പം പരലോകത്ത് ജീവിച്ചു.. !!! അവള്‍ പറഞ്ഞു... നീ മരിച്ചു.. ഞാനും.. നമ്മുടെ പ്രണയവും.. ചില പ്രണയം അങ്ങനെ ആണ് എത്ര വിചാരിച്ചാലും നമ്മെ വിട്ട് പോവില്ല ....

Sivananda പറഞ്ഞു...

ശരിയാണ് നീരജ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .