2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

പറയാന്‍ മറന്നത്.


അയാള്‍ വെട്ടിവിയര്‍ത്തു.  തൊണ്ട   വല്ലാതെ  വരണ്ടു. പതിവ് പോലെ  സ്വപ്നത്തിന്‍റെ  ബാക്കി  കാണാന്‍  കണ്ണടച്ച് കിടക്കുന്ന തന്‍റെ കുസൃതിയെ  ഇപ്പോഴയാള്‍  എന്തുകൊണ്ടോ   ഭയപ്പെട്ടു. ഇരുട്ടില്‍ നിഴലുകള്‍ക്ക്  രൂപം   വയ്ക്കുന്നതായും   അവ  അട്ടഹസിയ്ക്കുന്നതായും   തോന്നിയപ്പോള്‍  വെപ്രാളത്തൊടെ  ലൈറ്റിന്റെ  സ്വിച്ച് തപ്പി.

മുറിയില്‍   നിറഞ്ഞ   വെളിച്ചത്തില്‍  അയാള്‍   ആശ്വാസത്തോടെ  ഇരുന്ന് കിതച്ചു.  വല്ലാത്തൊരു സ്വപ്നം എന്ന്  വിഹ്വലതയോടെ   ഓര്‍ക്കുകയും ചെയ്തു. ശാന്തമായി   ഉറങ്ങുന്ന   ഭാര്യയുടേയും  മകളുടെയും മുഖത്തേയ്ക്ക്  നോക്കി  അല്‍പനേരം  എന്തൊക്കെയോ   ആലോചിച്ചിരുന്നു. മേശപ്പുറത്തുനിന്നും  വെള്ളത്തിന്‍റെ  ജാര്‍ എടുത്ത്  വായിലേയ്ക്ക്  കമഴ്ത്തുംപോള്‍  കിതപ്പ്   ആറിയാറി  വന്നു.  വിയര്‍പ്പ് ഒപ്പിക്കൊണ്ട്  വെറുതെ കണ്ണടച്ചിരുന്നു..  ആ  മുഴക്കം   പോയിട്ടില്ല ഇതുവരെ!

"ഡാ  ആ  കാര്‍ന്നോരവിടെ  ഒറ്റയ്ക്കല്ലേടാ? ചത്താലും  അറിയോ?  ഞാന്‍  പറഞ്ഞതല്ലേ  നിന്നോട്?"

മുഴക്കം...  വീണ്ടും വീണ്ടും അതിന്‍റെ മാറ്റൊലി...

വല്ലാത്തൊരു   അസ്വസ്ഥത.  നെറ്റിയില്‍   വീണ്ടും  വിയര്‍പ്പ് പൊടിച്ചു.  കാന്‍സര്‍  കാര്‍ന്നുതിന്നുകൊണ്ടിരുന്ന സ്വന്തം  ശരീരത്തെ  നോക്കി  അമ്മ  എന്നും  ചിരിയ്ക്കുകതന്നെയായിരുന്നു എന്നയാള്‍  ഓര്‍ത്തു..  അവസാനനിമിഷം വരെ   തോറ്റ് കൊടുക്കില്ലെന്ന   തീര്‍ച്ചയുടെ  തീക്ഷ്ണത!  താന്‍   മരിച്ചാല്‍  കര്‍മ്മം ചെയ്യരുതെന്നും  തന്‍റെ  ചിത്രം  ഭിത്തിയില്‍  തൂക്കരുതെന്നും  അസ്ഥിത്തറയില്‍  വിളക്ക് വയ്ക്കരുതെന്നുമൊക്കെയുള്ള   'അരുതു' കളിലേയ്ക്ക്  മനസ്സ്  കോര്‍ത്ത് വച്ചു. പിന്നെ  ഒരേയൊരു   ആവശ്യത്തിലേയ്ക്കും..

"മോനേ  ഞാന്‍ മരിച്ചാല്‍   അച്ഛനെക്കൊണ്ട്  വേറെ കല്യാണം  കഴിപ്പിയ്ക്കണട്ടോ"

സന്ദര്‍ഭത്തിന്  ലാഘവത്വം  വരുത്താനായിരുന്നു അന്ന്  ആര്‍ത്ത പൊട്ടിച്ചിരികളുടെ  മാലപ്പടക്കത്തിന്  താന്‍ തിരി  കൊളുത്തിയത്  എന്നയാള്‍  ഓര്‍ത്തെടുത്തു.   ഒപ്പം,  ഏത്  സാഹചര്യങ്ങളിലും   പറയാനുള്ളത്  പറഞ്ഞുതീര്‍ക്കാതെ  അമ്മ  പിന്‍വാങ്ങിയിട്ടില്ലെന്നതും  ഓര്‍ക്കേണ്ടതുണ്ടായിരുന്നു.
ചിരിച്ചു തിമിര്‍ത്ത  മക്കളുടെ കൂടെ  ചിരിയ്ക്കുന്നതിനിടയിലും  അമ്മയത്  പറഞ്ഞുവച്ച...

"നിങ്ങള്  ചിരിയ്ക്കണ്ട.  കാര്യായിട്ടാ  ഞാന്‍  പറയണേ.  രോഗങ്ങളുടെ  ഒരു കൂടാ  അങ്ങേരുടെ  ശരീരം.  ആരേലും  വേണ്ടേ നോക്കാന്‍?  നിങ്ങക്ക്  എപ്പഴും  അച്ഛനെ  നോക്കി  കാവലിരിയ്ക്കാന്‍  പറ്റുവോ?  നിങ്ങക്ക്  നിങ്ങടെ  ജീവിതം  നോക്കണ്ടേ?   എന്നാ  ഒരു  ഹോംനേഴ്സിനെ  വയ്ക്കാന്ന്  വെച്ചാ  അതും റിസ്ക്കാ.  എന്തൊക്കെയാ  അടിച്ചെടുത്തോണ്ട്  പോണേന്ന്  പറയാന്‍ പറ്റൂല.   ആളെ  തല്ലിക്കൊന്ന് കിട്ടിയതും വാരിക്കൊണ്ട്  പോവില്ലാന്നാര് കണ്ടു!  എന്തൊക്കെയാ  ചുറ്റും കേക്കണേ!  അതിലൊക്കെ നല്ലത്  ഇത് തന്നെയാ.  ഒന്നൂല്ലേലും സ്നേഹിച്ച്  കൂടെ  നിന്നോളൂല്ലോ."

വളരെ  നിസാരതയോടെ  അമ്മ  വാക്കുകള്‍ എറിഞ്ഞു . 

"പ്രായമിത്രേം  ആയെങ്കിലും  അങ്ങേര്  ഇപ്പഴും  സുന്ദരനല്ലേടാ?   ആവശ്യത്തിന്  കാശും  കൈയ്യിലൊണ്ട് .  ആലോചിച്ചാ  ഒരു വിഷമോണ്ടാവില്ല  നടക്കാന്‍".


ആ  വാക്കുകളില്‍  അമ്മ  അല്‍പം കുസൃതിയും  ചാലിച്ചിരുന്നു  എന്നോര്‍ത്തപ്പോ  വല്ലാത്തൊരു  വിങ്ങലുണ്ടായി മനസ്സില്‍. അന്ന്  ആ  വാചകത്തില്‍  കയറിപ്പിടിച്ച് അമ്മയെ  എല്ലാവരും കൂടി  കളിയാക്കി ഒരു പരുവമാക്കി  എന്ന ഓര്‍മ്മ  ഇപ്പോഴയാളില്‍  ചിരിയുണര്‍ത്തിയില്ല .

 അമ്മ വീണ്ടും പറഞ്ഞുതുടങ്ങി.. 

"അച്ഛന്‍  നിങ്ങളോട്  ഒരിയ്ക്കലുമത്  ആവശ്യപ്പെടില്ല.  അത് സമൂഹത്തെ  പേടിച്ചിട്ടാണ്.  മക്കളുടെ മുന്നിലുള്ള  നാണക്കേട്‌ ഭയന്നാണ്.   അതുകൊണ്ട്   നിങ്ങള്‍ തന്നെ മുൻകൈയ്യെടുക്കണം.  അച്ഛനെ  മറ്റൊരു  വിവാഹത്തിന്  നിര്‍ബന്ധിയ്ക്കണം.  അത്  നടത്തിക്കൊടുക്കണം."

സഹികെട്ട് അന്ന്  താന്‍  ശബ്ദമുയര്‍ത്തിയെന്നയാള്‍  ഓര്‍ത്തു. 

"ഒന്ന്  ചുമ്മാതിരിയമ്മാ...  അമ്മയെന്താ  ഉടനെ  മരിയ്ക്കാന്‍ പോകുന്നോ?  എന്നാപ്പിന്നൊരു  കാര്യം ചെയ്യ്‌,  അമ്മതന്നെ  അച്ഛനെ  രണ്ടാം കെട്ട്  കെട്ടിയ്ക്ക്.  അല്ല പിന്നെ! മനുഷ്യനെ ചുമ്മാ  വട്ടാക്കാന്‍"

പിന്നെ അമ്മയുടെ ശബ്ദം എന്തിനോ വല്ലാതെ നനഞ്ഞുവന്നു.. 

"മോനേ,   ഭര്‍ത്താവ്  മരിച്ച  സ്ത്രീ  ഒറ്റയ്ക്കും  ജീവിയ്ക്കും.  അവര്‍ക്കതിനുള്ള മനസ്സുറപ്പുണ്ട്.  കഴിവുണ്ട്.  പക്ഷേ ഭാര്യ  മരിച്ച  പുരുഷന്‍റെ  കാര്യം  കഷ്ടമാ  മോനെ.   ഒരു കുഞ്ഞിനെ  നോക്കാനോ  അടുക്കളപ്പണിയ്ക്കോ  പോലും  പ്രായമായൊരു പുരുഷനെ  ആര്‍ക്കും വേണ്ട  എന്ന സത്യം  എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുന്നതാണ്.  ഉമ്മറക്കോലായിലെ  കാലൊടിഞ്ഞ  ചാരുകസേര  പോലെ പൊടിപിടിച്ച്  നശിച്ചുപോകരുത്  നമ്മുടെ അച്ഛന്‍."

വല്ലാത്തൊരു  നടുക്കമായിരുന്നു അന്ന് മുഴുവന്‍.   വീണ്ടുമിപ്പോൾ  അതേ  നടുക്കം!  നെഞ്ച്  വല്ലാതെ കഴച്ചു.   അന്യദേശത്തെ  ജോലിയും ജീവിതവും മടുത്തുതുടങ്ങുന്നോ എന്നും സംശയമായി. സ്വന്തം ജീവിതം ചുമന്നു ചുമന്ന് എന്തൊക്കെയോ  മറന്നുപോയോ? മനപ്പൂര്‍വ്വമല്ലെങ്കിലും...


വീട്ടിലേയ്ക്ക് ഡയല്‍ ചെയ്യുമ്പോൾ  കൈ എന്തിനാണ് ഇങ്ങനെ വിറയ്ക്കുന്നതെന്ന്  അയാള്‍ക്ക് മനസ്സിലായതേയില്ല.  മണിയടിയ്ക്കുന്നുണ്ട്.   എടുക്കുന്നില്ല.  ഒരു തവണ... രണ്ടു തവണ... മൂന്ന് തവണ...   നെഞ്ച് വീണ്ടും വല്ലാതെ  പിടച്ചു.  വന്യമായൊരു പേടി ശരീരമാകെ വിറയലായി പടര്‍ന്നു. വീണ്ടും വിളിച്ചു നാലാം തവണ...  

"ഹലോ"

അപ്പുറത്തുനിന്നും  ഉറക്കച്ചടവിന്റെ  സ്വരം  കേട്ടപ്പോ ശരിയ്ക്കും അതിശയിച്ചു!   ഇത്രമാത്രം താന്‍ അച്ഛനെ സ്നേഹിച്ചിരുന്നല്ലോ എന്നോര്‍ത്ത്.

"അച്ഛനെന്താ  ഫോണ്‍ എടുക്കാതിരുന്നെ?  ഞാനങ്ങ്  പേടിച്ചുപോയി."

സംസാരിച്ച്  ഫോണ്‍ വച്ച  ഉടനെ  ലാപ്ടോപ് ത

'പേര് -  നാരായണന്‍,  വയസ്സ് -  65,  വിഭാര്യന്‍, മക്കള്‍  വിവാഹിതര്‍,  ശിഷ്ടജീവിതം  പരസ്പരം താങ്ങും തണലുമാവാന്‍ സമ്മതമുള്ളവരില്‍ നിന്നും ആലോചനകള്‍ ആഗ്രഹിയ്ക്കുന്നു.'

ലാപ്ടോപ്  അടച്ചുവയ്ക്കുമ്പോള്‍ വല്ലാത്തൊരു  മനസ്സമാധാനം അനുഭവപ്പെട്ടു.  




16 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Ottappedal ...!!!
.
Manoharam, Ashamsakal...!!!!

Sivananda പറഞ്ഞു...

നന്ദി സുരേഷ്.. :)

ഫ്രാന്‍സിസ് പറഞ്ഞു...

Aarum athra gauravamayi chinthikkunnillatha vishayam.vardhakyathinte ekanthathaye kurichi ellavarum parayunnundenkilum karanathe kurichum pariharathe kurichum adhikam Peru chin think in Nathan to thonniyittilla. Samoohathinu sweekarikkavunna nalloru parihara margathe thaayathwathodeyum manoharamayum avatharippichu. Abhinandanangal..

ഫ്രാന്‍സിസ് പറഞ്ഞു...

Aarum athra gauravamayi chinthikkunnillatha vishayam.vardhakyathinte ekanthathaye kurichi ellavarum parayunnundenkilum karanathe kurichum pariharathe kurichum adhikam Peru chin think in Nathan to thonniyittilla. Samoohathinu sweekarikkavunna nalloru parihara margathe thaayathwathodeyum manoharamayum avatharippichu. Abhinandanangal..

Sivananda പറഞ്ഞു...

അതെ ഫ്രാന്‍സിസ്.. ആരും ഗൗരവമായി കാണാത്ത , അല്ലെങ്കില്‍, മറന്നെന്നു ഭാവിയ്കുന്ന വിഷയങ്ങളെ തപ്പിയെടുത്ത് , മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്നതാണല്ലോ ധര്‍മ്മം.. :) അതിന് തൂലികയോളം നല്ലൊരു മാധ്യമം ഇല്ലെന്നു ഞാന്‍ കരുതുന്നു. നന്ദി സുഹൃത്തേ.. സന്തോഷം..

Sivananda പറഞ്ഞു...

ആരോരും ശ്രദ്ധിയ്ക്കാനില്ലാതെ ഒടിഞ്ഞു മടങ്ങി ഒരു മൂലയില്‍ തള്ളപ്പെടുന്നതിനേക്കാള്‍ , അല്ലെങ്കില്‍ ഒരു വൃദ്ധമന്ദിരത്തില്‍ കൊണ്ടുചെന്നു തള്ളുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഇങ്ങനൊരു പ്രവൃത്തി.. അല്ലെ? ചിന്തിയ്ക്കെണ്ടതാണ്.

ബി.ജി.എന്‍ വര്‍ക്കല പറഞ്ഞു...

നന്നായി പറഞ്ഞു

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sivananda പറഞ്ഞു...

hai afsal.. namaskaram.. enthe cmnt neekkam cheythathu?

അജ്ഞാതൻ പറഞ്ഞു...

നല്ല കഥ .... ഒറ്റപ്പെടലിന്റെ അവസ്ഥ അത് വളരെ ഭീകരമാണ് . ഒരു പക്ഷെ പ്രവാസികളായ ഞങ്ങൾക്ക് നാട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നിങ്ങളെക്കാൾ കൂടുതൽ അത് മനസ്സിലാകും . പക്ഷെ അതിനേക്കാളും കഷ്ടം ആണ് ഇണ നഷ്ടപ്പെട്ട മറ്റൊരു ഇണയുടെ ഒറ്റപ്പെടൽ . ചുറ്റിനും മക്കളും കൊച്ചു മക്കളും ഉണ്ട് എങ്കിൽ പോലും ഒന്നിനും സ്വന്തം ഹൃദയത്തിന്റെ ഭാഗമായ ഇണക്ക് തുല്യമാകില്ല . ആ അവസ്ഥയിൽ മറ്റൊരു വിവാഹം അതാണോ അതിനു ഒരു പ്രതിവിധി . എനിക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല . അങ്ങനെ പെട്ടന്ന് മാറ്റി സ്ഥാപിക്കാവുന്നതാണോ സ്വന്തം നമസിസ്ന്റെയും പ്രാണറെയും ഭാഗമായിരുന്ന ഇണ.

Sivananda പറഞ്ഞു...

നന്ദി ബിജു.. :)

Sivananda പറഞ്ഞു...

അജ്ഞാതാ, അങ്ങനെ മാറ്റി സ്ഥാപിയ്ക്കാന്‍ പറ്റുമോ എന്നൊക്കെ വളരെ കാവ്യാത്മകമായി പറയാന്‍ മാത്രമേ പറ്റൂ.. പ്രായോഗികമായി ചിന്തിച്ചാല്‍ , ഞാന്‍ പറഞ്ഞതുതന്നെയാണ് നല്ല മാര്‍ഗ്ഗം എന്നെനിയ്ക് തോന്നുന്നു. ആരെയും ബുദ്ധിമുട്ടിയ്ക്കാതെ പരസ്പരം ഒരു താങ്ങും തണലും.. അതിനപ്പുറം ഒന്നുമില്ല അത്.. അതുതന്നെയാണ് പ്രായോഗികവും..

അജ്ഞാതൻ പറഞ്ഞു...

എനിക്ക് ആ അഭിപ്രായം ഇല്ല .... അങ്ങനെ ഒരു കൂട്ട് കൊണ്ട് എന്ത് ആനന്ദം ആണ് ഉണ്ടാവുക . വര്ഷങ്ങളോളം മനസിസ്ന്റെ ഒരു ഭാഗം ആയ ഇണയെ തൂത്തെറിഞ്ഞു പുതിയ ഒരെണ്ണത്തെ എങ്ങനെ പ്രതിഷ്ഠിക്കാൻ സാധിക്കും . അത് പ്രായോഗികം അല്ല

Sivananda പറഞ്ഞു...

തൂത്തെറിഞ്ഞു എന്നല്ലല്ലോ പറഞ്ഞത്.. ഇണ മരണപ്പെട്ട് ജീവിതത്തില്‍ ഒറ്റയ്ക്കായിപ്പോകുന്ന ഒരാള്‍ക്ക് മറ്റൊരു ഇണ - പ്രത്യേകിച്ചും പ്രായം ചെന്നവര്‍ക്ക് - നല്ലൊരു ഓപ്ഷന്‍ ആണെന്നാണ്‌ ഞാന്‍ പറഞ്ഞത്. എപ്പോഴും അച്ഛനമ്മമാര്‍ക്ക് കൂട്ടിരിയ്ക്കാന്‍ മക്കള്‍ക്ക് പറ്റാതെ വരുന്ന അണുകുടുംബത്തിന്റെ ഈ കാലത്ത് ഇങ്ങനൊരു പുനര്‍ചിന്തനം നന്നായിരിയ്ക്കും..

അജ്ഞാതൻ പറഞ്ഞു...

എനിക്ക് അംഗം ഈയൊരു ആശയത്തോട് യോജിപ്പ് ഇല്ല . അണു കുടുംബം ആയാലും കൂട്ടുകുടുംബം ആയാലും ഹൃദയ ബന്ധങ്ങൾ ഒരു വേർപാട് കൊണ്ട് തൂത്തെറിയാൻ കഴിയുമോ ?

Sivananda പറഞ്ഞു...

ഹഹഹ.. വേണ്ടാട്ടോ യോജിയ്ക്കണ്ട . യോജിപ്പുള്ളവര്‍ അങ്ങനെയൊക്കെ ചെയ്യട്ടെ.. ഞാനൊരു അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .