2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

അരൂപികളുടെ ആകാശം . (കഥ)



" മരിച്ച  സ്വപ്നങ്ങളെയും  മരിയ്ക്കാത്ത  സ്മരണകളേയും  അടക്കം ചെയ്ത് ,  ഞാനെന്റെ  മനസ്സിൽ തീർത്ത  പ്രണയത്തിന്റെ  ശവകുടീരം.."

ആ തുണ്ടുകടലാസിൽ  അക്ഷരങ്ങൾ   കരയുകയാണോ  എന്നയാൾ സംശയിച്ചു..  പ്രണയത്തിൻ്റെ  മുറിഞ്ഞ  ആത്മാവിനെ ചുരുക്കിയടുക്കി  ഒരു തുണ്ടുകടലാസില്‍  ഒതുക്കിയ നേരം അവളെത്ര  നൊന്തുകാണുമെന്നോര്‍ത്തപ്പോ,  മനസ്സ് വിറച്ചത്, മാഞ്ഞുപോയ  നാളുകളുടെ  ഓര്‍മ്മകള്‍  നനവാര്‍ന്നിട്ടാകും  എന്നയാള്‍  ആശ്വസിച്ചു...

കണ്ണീരിനേക്കാള്‍  നോവുന്ന  വാക്കുകളെ  ഗര്‍ഭം ധരിച്ച  ഒരു കൊച്ചു താജ്മഹല്‍ ,  ശിലപോലെ  ഉറഞ്ഞുപോയൊരു  മഹാമൗനം  പോലെ ,  അവളയച്ച സമ്മാനപ്പെട്ടിയിലിരുന്ന്  അയാളെ  ആര്‍ദ്രമായി  നോക്കി...  ആ നോട്ടത്തില്‍   ഒരുപാട് കഥകളുണ്ടായിരുന്നു.   അരൂപികളുടെ ആകാശത്തിന്റെ കഥ...  അരൂപികളുടെ  ആകാശത്ത്  സംവദിയ്ക്കുന്നതിന്റെ  നോവുകള്‍  പേറുന്ന  അജ്ഞാതരൂപങ്ങളുടെ കഥ...

അയാള്‍   ചെവിയോര്‍ത്തു....

" അടുക്കളക്കിളിവാതിലിന്‍റെ ചില്ലിലൂടെ പുറത്തേയ്ക്ക്  നോക്കുമ്പോള്‍   കാണുന്ന  ഒരു തുണ്ട് വെളുപ്പ്‌...  അതാണ്‌  എന്റെ  ആകാശം.   അരൂപികളുടെ   ആകാശത്തെ   നോവുന്ന ആത്മാക്കളുടെ കൂട്ടത്തില്‍   ഞാനുമുണ്ട്..."

അയാള്‍ക്കൊന്നും   മനസ്സിലായില്ല..  ആ  മാര്‍ബിള്‍ ശില്‍പ്പത്തിനുള്ളില്‍  അവളുണ്ടോ ?  ഹേയ്..  അതൊരു  ശവകുടീരമല്ലേ...  നൂറ്റാണ്ടുകളായി  മരിച്ച  പ്രണയങ്ങളുടെ   മുറിവേറ്റ  ആത്മാക്കള്‍   വസിയ്ക്കുന്നിടം..

" ഏതോ അത്തക്കളത്തില്‍  വീണു കരിഞ്ഞുപോയ  നിന്‍റെ വയല്‍പ്പൂവിനെ  ഓര്‍ത്ത്  നീയിനി  വേദനിയ്ക്കരുത്...  ധര്‍മ്മാനുഷ്ടാനങ്ങള്‍ക്ക്  വേണ്ടി  നമ്മള്‍   വലിച്ചെറിഞ്ഞ   നമ്മുടെ  പ്രണയം .. ഇതാ  ഈ  ശില്‍പത്തില്‍.  ഇത് നീയെടുത്തുകൊള്ളുക ..  പ്രണയത്തിന്റെ   ആത്മാവിനെ   നീ  സൂക്ഷിച്ചുവയ്ക്കുക..  ജന്മങ്ങള്‍ താണ്ടി  വീണ്ടും  ഞാന്‍ നിന്‍റെ അടുത്തെത്തുംവരെ ..  "

അയാള്‍  കണ്ണുകള്‍ ഇറുക്കിയടച്ചു..   മനസ്സ്  നനഞ്ഞ്  കണ്ണിലെത്തിയ   തുള്ളികള്‍  താഴോട്ടൊഴുകി  സ്വാതന്ത്ര്യം ആഘോഷിച്ചു..  താജ്മഹല്‍  അയാള്‍  നെഞ്ചോടടുക്കിപ്പിടിച്ചിരുന്നു ..  അതാരെങ്കിലും  തട്ടിയെടുത്ത്  നശിപ്പിയ്ക്കുമോ   എന്ന്   ഭയന്നിട്ടെന്നപോലെ..

എന്‍റെ... എന്‍റെ  സ്വന്തം താജ്മഹല്‍ ..  അരുത്... തകര്‍ക്കരുത്... എന്‍റെ.. എന്‍റെ...

അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു....

10 അഭിപ്രായ(ങ്ങള്‍):

ഫ്രാന്‍സിസ് പറഞ്ഞു...

Orikkalum avasanikkatha novanu pranayam.Thajmahal aa novukalude jeernikkatha smarakavum.vasthavathil sabhalamaakunnidathalla pranayam anaswaram aakunnathu Athu vibhalam aakunnidathaanu.Aa nombarathil libikal shilakalaavum shalakal maha saudhangal aakum lakathonu athu vosmauam aakum. Ithanu parayan sramichathennu enikku thonni.
Nanayittundu

ഫ്രാന്‍സിസ് പറഞ്ഞു...

Orikkalum avasanikkatha novanu pranayam.Thajmahal aa novukalude jeernikkatha smarakavum.vasthavathil sabhalamaakunnidathalla pranayam anaswaram aakunnathu Athu vibhalam aakunnidathaanu.Aa nombarathil libikal shilakalaavum shalakal maha saudhangal aakum lakathonu athu vosmauam aakum. Ithanu parayan sramichathennu enikku thonni.
Nanayittundu

NEERAJ.R.WARRIER പറഞ്ഞു...

" ഏതോ അത്തക്കളത്തില്‍ വീണു കരിഞ്ഞുപോയ നിന്‍റെ വയല്‍പ്പൂവിനെ ഓര്‍ത്ത് നീയിനി വേദനിയ്ക്കരുത്... ധര്‍മ്മാനുഷ്ടാനങ്ങള്‍ക്ക് വേണ്ടി നമ്മള്‍ വലിച്ചെറിഞ്ഞ നമ്മുടെ പ്രണയം .. പ്രണയത്തിന്റെ ആത്മാവിനെ നീ സൂക്ഷിച്ചുവയ്ക്കുക.. ജന്മങ്ങള്‍ താണ്ടി വീണ്ടും അടുത്തെത്തുംവരെ .. "

Sivananda പറഞ്ഞു...

ഫ്രാന്‍സിസ് പറഞ്ഞത് വളരെ ശരിയാണ്.. ഒരിയ്ക്കലും സഫലമാകാത്ത പ്രണയം തന്നെയാണ് അനശ്വരം.. അതുതന്നെയാണ് എന്റെയും അഭിപ്രായം.

മറ്റൊരു കാര്യം കൂടിയുണ്ട്.. ഏതൊരു മാളികയും പണിയുന്നവര്‍ക്കറിയാം, അവര്‍ വെറും പണിക്കാര്‍ മാത്രമാണ് എന്ന്. അത് മറ്റുള്ളവര്‍ക്ക് താമസിയ്ക്കാനുള്ളതാണ്എന്ന്. എന്നാല്‍ താജ്മഹല്‍ ... ഒരിയ്ക്കലും അവസാനിയ്ക്കാത്ത പ്രണയം.. പണിതവരോ പണിയിച്ചവരോ മാത്രമല്ലല്ലോ, എത്രയോ പ്രണയികള്‍ താജ്മഹലിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു ! ഈ ലോകത്തെ എല്ലാ പ്രണയികളുടെയും സ്വന്തം താജ്മഹല്‍..!! ആ താജ്മഹലിനെ , ഇപ്പൊ എന്തൊക്കെയോ പറഞ്ഞ്, ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി എന്നൊക്കെ പറഞ്ഞ് വിവാദത്തിലാക്കിയിരിയ്ക്കുന്നു.. ഒത്തിരി വേദനയുണ്ട്... ആ വേദന പങ്കുവയ്ക്കാനും ഞാന്‍ എന്റെ അക്ഷരങ്ങളെ കൂട്ട് പിടിച്ചു..

നന്ദി സുഹൃത്തേ..

Sivananda പറഞ്ഞു...

നന്ദി നീരജ്... സന്തോഷം..

Sureshkumar Punjhayil പറഞ്ഞു...

"Pranayam " ... !
.
manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

thank you suresh..

അജ്ഞാതൻ പറഞ്ഞു...

സ്വപ്നങ്ങളും പ്രണയങ്ങളും ഒരിക്കലും മരിക്കുകയില്ലല്ലോ ശിവ. അത് എന്നും മനസ്സിന്റെ ഒരു കോണിൽ നിറ സൗരഭ്യം പരത്തി നിൽക്കുകയല്ലേ . അവക്ക് വേണ്ടി എന്തിനു ശവ കുടീരം. അവക്ക് വേണ്ടി ഒരു പൂന്തോപ്പ് പണിയൂ. അവിടെ സ്വപ്നങ്ങളെയും പ്രണയങ്ങളെയും ഇടനെഞ്ചിലെ താളങ്ങളെയും സമ്മേളിപ്പിച്ചു . ഒരു യുഗ്മ ഗാനം പാടി നടക്കാം .... ഒരു കാലത്തു പ്രണയം സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ പ്രണയം എന്നും അവരിൽ നിലനിൽക്കുന്നു എങ്കിൽ അതിൽ ഒരുപാട് അർഥതലങ്ങൾ വായിച്ചറിയാൻ സാധിക്കും. എല്ലാ പ്രണയങ്ങളും സഫലീകരിക്കണം എന്ന് ഇല്ല . എന്നാൽ നല്ല പ്രണയങ്ങൾ എന്നും സൗരഭ്യം പരത്തി മനസ്സിൽ എങ്കിലും നിറഞ്ഞു നിൽക്കും . നിന്റെ മനസ്സിലെ ആ പ്രണയം ഇന്നും അവനിലും ഉണ്ട് എങ്കിൽ അതിന്റെ മർമ്മരം രണ്ടു ഹൃദയങ്ങളിലും പരസ്പരം അറിയാൻ സാധിക്കും . എന്താ ശരിയല്ലേ ...

Sivananda പറഞ്ഞു...

നന്ദി അജ്ഞാതാ.. പറഞ്ഞത് വളരെ ശരിയാണ്. പിന്നെ, ഇപ്പൊ താജ്മഹല്‍ തന്നെ വിവാദത്തില്‍ പെട്ടിരിയ്ക്കുകയാണല്ലോ.. മനോഹരമായൊരു പ്രണയകുടീരത്തെ എന്തൊക്കെയോ പറഞ്ഞ് വിവാദത്തിലാക്കിയിരിയ്ക്കുന്നു.. അതൊന്നു മെന്‍ഷന്‍ ചെയ്യണമെന്നു കൂടി തോന്നി..

അജ്ഞാതൻ പറഞ്ഞു...

അങ്ങനെ ഒരു കുടീരം കെട്ടി ഇട്ടാലെ പ്രണയത്തിനു നിലനിൽപ്പ് ഉള്ളൂ എന്ന് ആണോ ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .