സേവാഗ്രാമിലെ സേവികയായും , ഭൂദാന വിപ്ലവത്തിൽ വിനോബയോടൊപ്പം ആസേതുഹിമാചലം കാൽനടയായി സഞ്ചരിച്ചും , അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും , സ്ത്രീ ശാക്തീകരണത്തിനായി ബാബ , പൗനാറിൽ ബ്രഹ്മ വിദ്യാ മന്ദിർ സ്ഥാപിച്ചപ്പോൾ , അതിൻ്റെ ചുമതലക്കാരിയായും , ഇടയ്ക്ക് കാവി ചുറ്റി ഹിമാലയ സാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി. ബാബാ പലപ്പോഴായി രാജമ്മയ്ക്കയച്ച നൂറോളം കത്തുകൾ മാത്രം മതി, ഇരുവരുടെയും ബന്ധത്തിന്റെ തീവ്രതയും സാന്ദ്രതയും അളക്കാൻ.
അതിനെക്കുറിച്ചു ഞാൻ വായിച്ചപ്പോ , എനിയ്ക്ക് വളരെ അതിശയം തോന്നി. മറ്റൊന്നുമല്ല, സ്നേഹം പ്രകടിപ്പിയ്ക്കാനും പറയാനും ആർക്കും ഇപ്പോൾ സമയവും താൽപ്പര്യവുമില്ല. സ്നേഹത്തോടെയുള്ളൊരു വാക്ക്.... പരിഗണനയോടെയുള്ളൊരു നോക്ക് ... ഇതെല്ലാം നമ്മുടെ ജീവിതത്തെ എത്രമാത്രം താങ്ങി നിർത്തുന്നു! അല്ലെ? അതെപ്പോഴും അങ്ങനെ തന്നെയായിരുന്നു...വലിപ്പച്ചെറുപ്പമില്ലാതെ , കാലദേശ ഭേദമില്ലാതെ എല്ലാ മനുഷ്യരുടെ മനസ്സിലും ഉണ്ട്, സ്നേഹത്തിനും കരുതലിനും ഒരു ചേർത്ത് പിടിച്ചുള്ള സാന്ത്വനത്തിനും ഉള്ള അദമ്യമായ ആഗ്രഹം. സ്നേഹത്തോടെയുള്ള ഒരു വാക്ക് നമ്മുടെ മനസ്സിൽ എത്ര സ്വാധീനമാണ് ഉണ്ടാക്കുന്നതല്ലേ ?
വിനോബാ ജി, രാജമ്മയ്ക്ക് അയച്ച ഒരു കത്ത് നോക്കൂ ..
"പ്രിയപ്പെട്ട മകളേ ,
ഞാൻ നിന്റെ കത്തിന് വേണ്ടി എത്ര പ്രതീക്ഷിച്ചു .. അവസാനം എഴുത്തല്ല വന്നത്. മൂന്ന് മാസത്തെ റിപ്പോർട്ട് .! വെറും ശുഷ്കം . എനിയ്ക്ക് നിന്റെ കത്ത് ഈശ്വരാംശമായിരിയ്ക്കുന്നു ... എന്റെ ഹൃദയത്തിനു അതിൽ നിന്നും വളരെ കുളിർമ കിട്ടുന്നു . നിന്റെ കുറച്ചു വാക്കുകൾ കൊണ്ട് എനിയ്ക്ക് ആനന്ദം കിട്ടുമെങ്കിൽ , നീയെന്തിന് വാക്കുകളെഴുതാൻ പിശുക്ക് കാണിയ്ക്കുന്നു? ............"
ഇങ്ങനെ പോകുന്നു ആ കത്ത്..!!!!
കണ്ടോ ! ഒരു മഹാത്മാവ് ആണ് ഇത് എഴുതിയത് ..! ഇന്നും ആ ചോദ്യം വളരെ പ്രസക്തമല്ലേ ? ഈ കത്ത് ആണ് , ഇതിവിടെ പങ്കു വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. വെറുതെ ഒരു ഓർമ്മപ്പെടുത്തൽ...
അതെ ... ഒരു നല്ല വാക്ക് ... ഒരിത്തിരി കരുതൽ... ഒരിത്തിരി പരിഗണന... എന്തിന് നമ്മൾ മടിയ്ക്കണം?????
4 അഭിപ്രായ(ങ്ങള്):
സ്നേഹത്തോടെയുള്ള ഒരു വാക്ക് നമ്മുടെ മനസ്സിൽ എത്ര സ്വാധീനമാണ് ഉണ്ടാക്കുന്നതല്ലേ ? ...
സത്യം.
athe suhruthe...sathyam...thanks..
അതെ ... ഒരു നല്ല വാക്ക് ... ഒരിത്തിരി കരുതൽ... ഒരിത്തിരി പരിഗണന... എന്തിന് നമ്മൾ മടിയ്ക്കണം?????
yes...enthinu madiykkanam??? thanks..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ