---------------------------------
മനസ്സിന്റെയിരുണ്ട ഇടനാഴിയിലെങ്ങോ
സ്നേഹിച്ചുപോയല്ലോ ഞാനാ
ചെറു മെഴുതിരിവെട്ടത്തെ ..
പ്രണയിച്ചുപോയല്ലോ ഞാനാ
ഓലചീന്തുകൾക്കിടയി -
ലൂടൂളിയിട്ടിറങ്ങുന്നൊരാ
ചെറുനിലാച്ചന്തത്തെ ....
സ്നേഹം മൗനമായതറിയുന്നു ..
മൗനം ശിലയായതുമറിയുന്നു...
ഇനിയെത്രനാളൊളിപ്പിയ്ക്കും ഞാനീ
ചെറുമുളം തണ്ടിലെന്റെ
സ്വപ്നമൗനരാഗങ്ങളെ ..?
എത്രനാൾ പെയ്യാതൊളിപ്പിയ്ക്കും
ഞാനെന്റെ കൺതടങ്ങളിലലിഞ്ഞ
മേഘമൽഹാറുകളെ ...?
സ്നേഹഗീതങ്ങളും കോപതാപങ്ങളും
രാഗദ്വേഷങ്ങളും
ഉലയിലുരുക്കിത്തെളിച്ചെന്റെ
തൂലിക നിറച്ചിട്ടും
ഇനിയെത്ര നാൾ....
എത്രനാളൊളിപ്പിയ്ക്കും
ഞാനെന്റെ സ്നേഹാക്ഷരങ്ങളെ ...?
4 അഭിപ്രായ(ങ്ങള്‍):
ഇഷ്ടങ്ങൾ ഒളിപ്പിക്കുന്നതു മനസാക്ഷിയോട് കാണിക്കുന്ന തെറ്റാണ് . പ്രകടിപ്പിക്കാത്ത സ്നേഹങ്ങൾകൊണ്ട് എന്ത് ഗുണമാണ് ഉണ്ടാവുക . പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെ മാധുര്യം ഉണ്ടാവുകയുള്ളൂ
hhhh.. njan ente aksharangaleyaanu olippichathennu njan paranjaal? thanks a lot..:)
ഒളിപ്പിക്കുക എന്നത് കളവു ആണ് . ആത്യന്തികമായി ശരികളിൽ അവ അപര്യാപ്തവും .... എവിടെയും നഷ്ടമാകുന്നത് ആ ഒരു നിമിഷത്തിന്റെ ഭൂതകാല നോവുകൾ ആണ് . അതിനാൽ തന്നെ അത് പറഞ്ഞു തന്നെ ഭാരമൊഴിവാക്കണം .
aksharangale parannj bhaaram ozhuvaakkaan pattillalo suhruthe... thanks..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ