2017, ജനുവരി 29, ഞായറാഴ്‌ച

പാഴ്‍യുദ്ധങ്ങൾ .

അണ്ഡത്തെ തേടിയുള്ള -                

ബീജത്തിന്റെ യാത്രയിൽ -

ത്തുടങ്ങുന്നു യുദ്ധങ്ങൾ !

യുദ്ധം  ജയിച്ചതിജീവനത്തിൻ്റെ

രാഗം പാടുന്നൂ  ഭ്രൂണങ്ങൾ !

പിന്നെയും  മതിയാവാതെ

മനസ്സ്  മനസ്സിനോട്

പ്രഖ്യാപിയ്ക്കുന്നു , സമരങ്ങൾ !

കൈയ്യിൽക്കരുതിയ

സ്നേഹത്തുടിപ്പുകളത്രയും

അക്ഷരങ്ങളിലേക്ക്  കമഴ്ന്നു !

അവയുടെയാഴങ്ങളിലേയ്ക -

മർന്നിറങ്ങുമ്പോഴുമുണ്ടൊരു 

പിടച്ചിൽ... ഒരു തിക്കുമുട്ടൽ ..!

ഒടുക്കം ലാഭനഷ്ടക്കണക്കുകൾ

നോക്കാനൊരുങ്ങുമ്പോ -

ഴില്ല,ക്കങ്ങ,ളക്ഷരങ്ങളും ..

ആത്‌മാവ്‌  നഷ്ടമായ

അക്ഷരരൂപങ്ങൾ നോക്കി

പകച്ചു നിൽക്കുന്നു പാവം

വിഡ്ഢികൾ ..മനുഷ്യർ...




9 അഭിപ്രായ(ങ്ങള്‍):

സുധി അറയ്ക്കൽ പറഞ്ഞു...

ശ്ശോ.എന്നാ കട്ടിയാ!!!

Unknown പറഞ്ഞു...

ഇനിയൊരു യുദ്ധത്തിനു ഞാനില്ല..ഞാനെന്‍റെ വഴിയെ സഞ്ചരിക്കുന്നു..മടങ്ങുന്നു , ഒരു സാഡിസ്റ്റ് ചിന്താഗതിക്കാരന്‍ ആണെന്ന് കരുതിയാല്‍ അതെന്‍റെ തെറ്റ്...
അര്‍ഥങ്ങള്‍ ഏറെയുള്ള ഒരു കവിത..തുടരുക ഈ വഴിയെ...:)

Sivananda പറഞ്ഞു...

nandi sudhi.. manassu paranjathu ezhuthi.. athreyullu..

Sivananda പറഞ്ഞു...

dear ali, aarkku arodu yuddham suhurthe? alpam samayamalle namukkokke bhoomoyil ullu? santhoshamaayi , snehamaayi jeeviykkuka ellaavarum...thanks a lot..

അജ്ഞാതൻ പറഞ്ഞു...

അർഥവത്തായ നല്ല വരികൾ ... രചന തുടരുക .

Sivananda പറഞ്ഞു...

thank u frnd..

R N Kurup (Unni) പറഞ്ഞു...

നല്ല ചിന്തകൾ .. നല്ല രചന ... കൂടുതൽ എഴുതുക

Sivananda പറഞ്ഞു...

namaskkaaram unni.. santhosham...

R N Kurup (Unni) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .