എന്റെ സുഹൃത്ത് ശ്രുതിയുടെ പുസ്തകാവലോകനം , അവളുടെ അനുവാദത്തോടുകൂടി ഞാനിവിടെ പോസ്റ്റ് ചെയ്യുന്നു.
രാരി അരീക്കര ഡിസൈന്‍ ചെയ്ത കവര്‍ ചിത്രം മനോഹരം…
ചാരത്തില്‍ നിന്നുംഫീനിക്സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു മാലാഖയുടെ ചിത്രം..എനിക്ക് അങ്ങിനെയാണു തോന്നിയത്…..
ശ്രുതിക്ക്, സ്നേഹപൂര്‍വം നന്ദേച്ചി…..
ആദ്യപേജില്‍ തന്നെ ഇങ്ങിനെ കുറിച്ചിരുന്നു…അത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി…കൂട്ടത്തില്‍ വന്നതിനു ശേഷം ഞാന്‍ ഇഷ്ടപ്പെട്ട, പരിചയപ്പെടണമെന്നു ആഗ്രഹിച്ച എഴുത്തുക്കാരിയുടെ സ്വന്തം പുസ്തകം. ആദ്യമായാണ് ഇതുപോലൊരു സമ്മാനം കിട്ടുന്നത്..അതും എഴുത്തുകാരിയുടെ കുറിപ്പോടും, കയ്യോപ്പോടും കൂടി..
രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പ്രിയപ്പെട്ട അച്ഛനും നോവിന്‍റെ തീക്കടല്‍ നിന്തികടന്ന അമ്മക്കും വേണ്ടി പുസ്തകം സമര്‍പ്പിച്ചിരിക്കുന്നു….എന്നാല്‍ ശിവനന്ദ എന്ന എഴുത്തുകാരിയുടെ വ്യക്തിപരമായ ഒരു വിവരണവും ഇല്ല..ശരിയായ പേരോ മേല്‍വിലാസമോ ഒന്നുംതന്നെ…. അവതാരികയില്‍ പുസ്തക പ്രസാധകയായ ലീല എം ചന്ദ്രന്‍ പറയുന്നുണ്ട് "നേര്‍ത്ത തിരശീലക്ക് പുറകില്‍ സുരക്ഷിതയായി നിര്‍ത്തികൊണ്ട് ശിവനന്ദയുടെ കഥകളിലൂടെ ശിവനന്ദയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു…"
അടുത്ത പേജില്‍ അക്ഷരങ്ങളോടുള്ള തന്‍റെ അടങ്ങാത്ത മോഹം വാക്കുകളിലൂടെ പറഞ്ഞുകൊണ്ട് അക്ഷരയാത്രയില്‍ കൂടെ സഞ്ചരിക്കുവാന്‍ വായനക്കാരെ ക്ഷണിച്ചുകൊണ്ടുള്ള ലാളിത്യമാര്‍ന്ന ഒരു കുഞ്ഞു കുറിപ്പ്. ഓരോ വാക്കുകളിലും ശിവനന്ദ ചേച്ചിയുടെ സ്നേഹവും എളിമയും നിറഞ്ഞു നില്‍ക്കുന്നു.
“ശിവനന്ദ അക്ഷരങ്ങളിലൂടെ ജീവിതം വരച്ചുക്കാട്ടുന്നവള്‍“..എന്ന സുരേഷ്കുമാര്‍ പുഞ്ചയില്‍ സാറിന്‍റെ അവതാരികയും മനോഹരം…. ശിവനന്ദയെന്ന എഴുത്തുക്കാരിയെ മനസ്സിലാക്കി തയ്യാറാക്കിയ അവതാരിക.
“ഇറങ്ങുന്നിതാ മഞ്ഞുപൂത്ത വെയില്‍ മരം
തരുന്നതോ അക്ഷരങ്ങളുടെ കൂട്ടുകാരി ശിവനന്ദ..“
എന്ന് തുടങ്ങുന്ന കവിതയിലൂടെ തിരുടന്‍ മാമൂസ് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ശിവനന്ദ ചേച്ചിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നു.
"ആയിരം ശിരസ്സുകളില്‍ മാണിക്യം വഹിക്കുന്നവരുടെയും, വഹിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെയും ഉരഗകുലത്തിനു നടുവില്‍ ഇതാ നോക്കൂ, എന്‍റെ ഹൃദയത്തിലും ഇക്കാലമത്രയും കാത്തുസൂക്ഷിച്ച ഒരു മരതകമുണ്ട്" എന്ന അര്‍ത്ഥവ്യപ്തിയേറിയ വാക്കുകളിലൂടെ കൂട്ടം അഡ്മിന്‍ മാരായ എന്‍. എസ് ജ്യോതികുമാര്‍ സര്‍, എം ജയമോഹന്‍ സര്‍ എന്നിവരും എഴുത്തിന്‍റെ ലോകത്തേക്ക് കാലെടുത്തു വെച്ച ശിവനന്ദ ചേച്ചിക്ക് ആല്‍മ വിശ്വാസം പകര്‍ന്നിരിക്കുന്നു.
മഞ്ഞുപൂത്ത വെയില്‍മരത്തില്‍ കൂടുകൂട്ടിയ ഓരോ കഥകളെ പറ്റിയും കൂട്ടം എഡിറ്റര്‍ നാരുമാഷ് മനോഹരമായി ആസ്വാദനം തയ്യാറാക്കിയിരിക്കുന്നു…അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഓരോ കഥകളിലും തെളിഞ്ഞു നില്‍ക്കുന്നത് സ്ത്രീത്വത്തിന്‍റെ ആത്മരോദനങ്ങളും ആഗ്രഹങ്ങളുമാ്ണ് കൂടുതല്‍ തെളിമയോടെ പകര്‍ത്തിയിട്ടുള്ളത് എന്നാണ്‍.. ഞാനും അതിനോട് യോജിക്കുന്നു..പലകഥകളിലും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്‍റെ ആത്മ സംഘര്‍ഷങ്ങള്‍ കാണാം…
ഒറ്റ ഇരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന 17 കഥകള്‍…ഈ കഥകള്‍ വായിച്ചുകഴിയുമ്പോള്‍ തിരശ്ശീല നീക്കി ശിവനന്ദ എന്ന എഴുത്തുകാരി നമ്മുടെ മുന്നില്‍ വന്നു നില്‍ക്കും…ദൈവം അക്ഷരങ്ങളുടെ ശക്തി കൈകളിലേക്ക് നല്‍കികൊണ്ട് അനുഗ്രഹിച്ച എഴുത്തുകാരി…
ചേച്ചിയുടെ മഞ്ഞുപൂത്ത വെയില്‍ മരം എന്ന ഈ പുസ്തകം എല്ലാവരും വായിക്കണം എന്നാണെന്‍റെ ആഗ്രഹം. നമ്മള്‍ വാങ്ങുന്ന ഓരോ പുസ്തകങ്ങളുമാകട്ടെ ശിവനന്ദ ചേച്ചിക്കായി നമ്മുക്ക് കൊടുക്കുവാനുള്ള സ്നേഹ സമ്മാനവും പ്രോത്സാഹനവും ....
ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ