-----------------
-- ശിവനന്ദ.
നാളെ ശിശുദിനം ......
ആഘോഷിയ്ക്കാം നമുക്ക്-
വേണമെങ്കില്‍ രണ്ടു കുപ്പിയും പൊട്ടിയ്ക്കാം..
മണല്‍പ്പുറത്ത് ജീവനറ്റ് കമഴ്ന്ന
കുരുന്ന്‍ ബാല്യത്തെ മറക്കാം..
നാല് കിണ്ണം ബിരിയാണി വാങ്ങി
രണ്ടു കിണ്ണം തിന്ന്‍, ബാക്കി രണ്ട്
ചിക്കിച്ചികഞ്ഞ് ചവച്ചു തുപ്പി
കുപ്പയിലെറിയാമതാരെങ്കിലും തിന്നോളും...
തെരുവുനായ്ക്കളോടൊപ്പം കുപ്പയില്‍
തപ്പിത്തിരഞ്ഞു വാരിത്തിന്നുന്ന -( ഹോ !)
ആദിവാസിബാല്യങ്ങളേയും
മറന്നിട്ടൊരു റിപ്പോര്‍ട്ട് തേടാം .... ( അത് മതി. ധാരാളം ! )
മലപ്പുറത്ത് പോയൊന്ന് നോക്കി
അക്ഷയപാത്രം കണ്ടു മടങ്ങി
മനസ്സിലത് വെറുതെയൊന്നുരുവിട്ട്
നമുക്ക് നമ്മുടെ കാര്യം നോക്കാം..( അല്ലാതെ പിന്നെ...?)
( എല്ലാവരും ക്ഷമിയ്ക്കുക എന്നോട്. ഈ ശിശുദിനത്തില്‍ ആശംസ നേരാന്‍ കഴിയുന്നില്ല .)
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ