അക്ഷരങ്ങളിലൂടെ നമ്മളെ തിരിച്ചറിയുക എന്നത് എങ്ങനെ വിശകലനം ചെയ്യണം എന്ന് എനിയ്ക്കറിയില്ല. എന്നാല്‍ സന്തോഷമാണ് എനിയ്ക്ക്.. മനസ്സ് നിറഞ്ഞ സന്തോഷം..അതുകൊണ്ടാണ് ഞാന്‍ എപ്പോഴും ഇങ്ങനെ പറയാറുള്ളത് ..
2020, ജൂലൈ 8, ബുധനാഴ്‌ച
എന്നെ ' ഓപ്പോൾ ' എന്ന് സംബോധന ചെയ്യുന്ന മൂന്ന് നാല് പേര് ഉണ്ട് . എങ്ങനെയാണ് എനിയ്ക്കീ 'ഓപ്പോൾ ' മുഖം കിട്ടിയതെന്ന് അറിയില്ല. ആ വിളി ഞാൻ വളരെ ഇഷ്ടപ്പെടുന്നുമുണ്ട് . ഓപ്പോൾ എന്ന വിളിയിൽത്തന്നെ ഉണ്ണീ എന്നും അപ്പൂ എന്നുമൊക്കെയുള്ള മറുവിളിയുമുണ്ടല്ലോ എന്നും ഞാനോർത്തു ..
ശിവനന്ദ എന്ന വിളിയിൽ നിന്നും ശിവ എന്ന വിളിയിലേയ്ക്ക് എത്തുമ്പോൾ അകലം അലിഞ്ഞില്ലാതെയായി ഒരു ഹൃദയതാളത്തിനപ്പുറം ആ വിളിയെത്തുന്നത് മനസ്സ് തൊട്ടറിയാം എനിയ്ക്ക്. എന്നാൽ ശിവ എന്ന വിളിയിൽ നിന്നും ശിവനന്ദ എന്ന വിളിയിലേയ്ക്ക് തിരിച്ചുപോകുമ്പോൾ , ഒരു കൈപ്പാടകലെ മറഞ്ഞു നിൽക്കുന്നതും അറിയാം. ആ പേരിലേക്കെത്താൻ എത്ര ദൂരം നടന്നകന്നുകാണും എന്ന് അന്തിച്ചുപോകും...
ഹൃദയത്തില്‍ കൈ ചേര്‍ത്ത് നിന്നിട്ടും നമ്മളെ കാണാതെ പോകുന്നവരുണ്ട്...
എന്നാല്‍ കണ്ണടച്ചിരുന്നാലും ഒരു നേര്‍ത്ത നിശ്വാസത്തില്‍ നിന്ന് നമ്മളെ തിരിച്ചറിയുന്നവര്‍ .... അക്ഷരങ്ങളില്‍ മെല്ലെയൊന്നു തഴുകിനോക്കി "ഇത് ശിവ , ഉറപ്പ് " എന്ന് ആത്മവിശ്വാസത്തോടെ പറയുന്നവര്‍... വല്ലാത്ത കൗതുകമാണ് അത് കാണുമ്പോള്‍..
അക്ഷരങ്ങളിലൂടെ നമ്മളെ തിരിച്ചറിയുക എന്നത് എങ്ങനെ വിശകലനം ചെയ്യണം എന്ന് എനിയ്ക്കറിയില്ല. എന്നാല്‍ സന്തോഷമാണ് എനിയ്ക്ക്.. മനസ്സ് നിറഞ്ഞ സന്തോഷം..അതുകൊണ്ടാണ് ഞാന്‍ എപ്പോഴും ഇങ്ങനെ പറയാറുള്ളത് ..
നീ തന്നെയാണ് ഞാനെന്നും
ഞാൻ തന്നെയാണ് നീയെന്നും
പറയാതെ പറയുമ്പോൾ
നീയും ഞാനുമെത്രയോ
സ്നേഹിച്ചു പോകും...!!!
അതുകൊണ്ട്
നീയെന്‍റെയക്ഷരങ്ങള്‍
കണ്ണടച്ചുവച്ച് വായിയ്ക്കുക..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായ(ങ്ങള്‍):
തൊട്ടറിഞ്ഞ അക്ഷരങ്ങളൊക്കെയും
അറിയാതെ ഉള്ളിൽ കോറിയിട്ട
സന്തോഷങ്ങളും നൊമ്പരങ്ങളും
ഒരുനാളും മായുകില്ല അകതാരിൽ.
കാതങ്ങൾ അകലെയെങ്കിലും
കാലങ്ങൾ കഴിഞ്ഞീടുകിലും
ചായങ്ങൾ ചാലിച്ച ചിത്രങ്ങൾ
ഏഴുവർണ്ണങ്ങൾ അണിഞ്ഞു നിന്നിടുന്നു
സന്തോഷം സന്തോഷം സന്തോഷം :))))) കൂട്ടം വീണ്ടും തുടങ്ങി. റീ ഓപ്പൺ ചെയ്തു. അവിടെ ചെന്നപ്പോ ഒരു അജ്ഞാതൻ എന്ന id . രണ്ടും ഒരാള് തന്നെയോ എന്നു എനിക്ക് ഡൌട്ട് ആയി. ഞാന് ചുമ്മാ ഒരു നമ്പർ ഇട്ടു. ഈ അജ്ഞാതനെ ഞാന് കണ്ടിട്ടുണ്ടല്ലോ, എനിക്ക് ഈ അക്ഷരം പരിചയമുണ്ടല്ലോ എന്നു. അപ്പോ പറഞ്ഞു, അതിനു സാദ്ധ്യതയില്ല എന്നു. സത്യത്തില് നിങ്ങളുടെ രണ്ടു പേരുടെയും എഴുത്ത് ശൈലികള് തമ്മില് നല്ല സാമ്യം. :)))
ഹായ് ശിവ. സുഖമായിരിക്കുന്നു . ഞാൻ സൗദിയിൽ തന്നെ ആണ്. അവിടെ എല്ലാരും സേഫ് അല്ലേ?
ഹാ ഹാ ഹാ ഞാൻ കൂട്ടത്തിൽ ഇല്ല. evening നോക്കാം കൂട്ടത്തിൽ കയറാൻ. എന്റെ പഴയ ഒരു ID ഉണ്ട് അത് ആക്റ്റീവ് ആണോ എന്ന് അറിയില്ല
എത്ര തവണയായി ഒരു കാര്യം ചോദിയ്ക്കുന്നപ്പാ .. മറുപടി കിട്ടിയില്ല
ജീവചരിത്ര രചന ആരാണ് നിർവഹിക്കുന്നത് . എല്ലാ ആശംസകളും . മറുപടി അയച്ചിട്ടുണ്ട്
ഞാന് എഴുതുന്നു :)) അല്ലാതെ ആര് .. മറുപടി കണ്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ