2018, ജൂലൈ 14, ശനിയാഴ്‌ച

അന്നും ഇന്നും. (നുറുങ്ങുകഥ )

അന്ന് നീയെന്നോട് ചോദിച്ചു , നമ്മുടെയിടയിലുള്ള സ്നേഹത്തിന്റെ അളവെത്രയാണ് എന്ന്.   എന്റെ കണ്ണ്‍ നിറഞ്ഞു അത് കേട്ടപ്പോള്‍.  കാരണം,  അത് അളക്കാന്‍ എനിയ്ക്കറിയുമായിരുന്നില്ല.  എന്നാല്‍ ഇന്നെനിയ്ക്കറിയാം.. അന്ന് നീയത്  അളന്നു കാണിച്ചതുമുതല്‍.

ഒരു കുറിഞ്ഞിപ്പൂച്ചയായി  നിന്റെ കാല്‍പ്പാദങ്ങളില്‍ മുഖമുരുമ്മി ഇരിയ്ക്കാനും ,  നീയുറങ്ങുമ്പോള്‍ നീയറിയാതെ നിന്റെ പുതപ്പിനുള്ളില്‍ നുഴഞ്ഞുകയറി  നിന്റെ ചൂട് പറ്റി  ശാന്തമായുറങ്ങാനും  ഞാന്‍ കൊതിച്ചിരുന്നു.  എന്നാല്‍ ഇന്നെനിയ്ക്ക്  ആ മോഹമില്ല.  അന്നങ്ങനെ അളന്നു കാണിച്ച് നമ്മുടെ സ്നേഹത്തെ നീ അനാദരിച്ചതുമുതല്‍ .

ഓരോ തവണ  നിന്റെ മുന്നില്‍ തോല്‍ക്കുമ്പോഴും  ഞാനൊരു വേശ്യയല്ല  എന്ന് എന്റെ മനസ്സ് ആര്‍ത്ത് നിലവിളിച്ചുകൊണ്ടിരുന്നു.  നീയത് കേട്ടില്ല.  നിനക്കതിനു മനസ്സുണ്ടായിരുന്നില്ല. 

നിന്നോടെനിക്കിപ്പോള്‍  സഹതാപം മാത്രമാണ്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത , കാല്‍ക്കാശിന് വിലയില്ലാത്ത  വെറും  സഹതാപം.

നീ നഷ്ടപ്പെടുത്തിയത് എന്നിലെ എന്നെയാണ്. എന്റെ സ്വത്വത്തെയാണ്.  നഷ്ടം നിനക്കാണ്... നിനക്ക്  മാത്രം...  

13 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

..............

Angry Bird പറഞ്ഞു...

😑

Sivananda പറഞ്ഞു...

വായനയ്ക്ക് സന്തോഷം സൊമാ..

Sivananda പറഞ്ഞു...

എന്താ ചിന്നൂ.... :)

nandu പറഞ്ഞു...

സ്വത്വം നഷ്ടപ്പെടുന്നില്ല നന്ദ

Sivananda പറഞ്ഞു...

നന്ദി നന്ദു... ഒരുപാട് സന്തോഷം.. :)

NEERAJ.R.WARRIER പറഞ്ഞു...

നീ നഷ്ടപ്പെടുത്തിയത് എന്നിലെ എന്നെയാണ്. എന്റെ സ്വത്വത്തെയാണ്. നഷ്ടം നിനക്കാണ്... നിനക്ക് മാത്രം...

NEERAJ.R.WARRIER പറഞ്ഞു...

valare adhikam nanayi

അജ്ഞാതൻ പറഞ്ഞു...

ഒന്നും മനസ്സിലായില്ല .. ആരോടോ കട്ട കലിപ്പിൽ ആണെന്ന് തോന്നുന്നല്ലോ

Sivananda പറഞ്ഞു...

നന്ദി നീരജ്..:)

Sivananda പറഞ്ഞു...

ഹ്ഹ്ഹ്ഹ ഹേയ് അങ്ങനൊന്നുമില്ല അജ്ഞാതച്ചങ്ങാതി...:)

മഹേഷ് മേനോൻ പറഞ്ഞു...

എന്നിലെ സ്വത്വം നഷ്ടപ്പെട്ടുപോകുമ്പോൾ ആ നഷ്ടം നിന്റേതു മാത്രമല്ലല്ലോ എന്റേതുകൂടിയല്ലേ?

Sivananda പറഞ്ഞു...

"നിനക്കാണ് നഷ്ടം" എന്ന് നായിക പറയുമ്പോള്‍ , അവിടെ നായിക വളരെ പ്രെഷ്യസ് ആണെന്നൊരു നിരീക്ഷണം ഉണ്ട് മഹി.. സന്തോഷം മഹി വായനയ്ക്ക്..ഒത്തിരി നാളായി മഹിയെ കണ്ടിട്ട്..:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .