----------------------------------------------------------------------
സാരിയൊതുക്കി കയറിയിരുന്നു .
"പോകാം..."
ദേവൂട്ടി നീങ്ങി .... ഇനി വേറൊരു ലോകം... ചിന്തകളുടെ ലോകം ...
"എങ്ങനുണ്ട് ചേച്ചി ? കുറവുണ്ടോ ? "
ദേവൂട്ടിയുടെ സാരഥിയുടെ ചോദ്യം..
" കുറവായി വരുന്നു.."
ഇനി കൂടുതൽ ചോദ്യങ്ങളും സംസാരങ്ങളും വരല്ലേ എന്ന് പ്രാർത്ഥിച്ചു . മറ്റൊന്നും കൊണ്ടല്ല. യാത്രകളിൽ പുറം കാഴ്ചകളിലേക്ക് നോക്കി ചിന്തകളിൽ മുഴുകിയിരിയ്ക്കാനാണ് എനിയ്ക്കിഷ്ടം. ഓർഡിനറി ബസ്സിന്റെ സൈഡ് സീറ്റും , ഓട്ടോ റിക്ഷയുമാണ് ചിന്തകൾ ഏറെ ആസ്വാദ്യമാക്കുന്നത് .
എറണാകുളത്ത് , ഡോക്ടർ കിഷോറിനെ കാണാൻ ചെന്നപ്പോൾ , ആദ്യം കണ്ടതേ അദ്ദേഹം എനിയ്ക്കൊരു പേരിട്ടു. 'ചിന്ത'.
ദേവൂട്ടി ഓടിക്കൊണ്ടിരുന്നു... വണ്ടി പുക്കാട്ടുപടിയിലേയ്ക്ക് പ്രവേശിച്ചു ... നമ്മടെ ചങ്ങാതി സുബൂന്റെ നാട്...ചിന്തകൾ സുബുവിലെത്തി...
ഇവിടെ എവിടെയോ സുബുവിന്റെ വീടുണ്ടാകും... ഓരോ വീടും കാണുമ്പോൾ രസകരമായി സങ്കൽപ്പിയ്ക്കും .. ചിലപ്പോൾ ഇതായിരിയ്ക്കും സുബൂന്റെ വീട് .. ഇവിടെ സുബുവിന്റെ ഭാര്യയും കുട്ടികളും ഉണ്ടാകും. ഹെയ് .. കുട്ടികൾ സ്‌കൂളിൽ പോയിരിയ്ക്കുകയാവും. ഇവിടെ സുബൂന്റെ ഉമ്മയും ഉപ്പയും കൂടി ഉണ്ടാകുമായിരിയ്ക്കും. കുട്ടികൾ എവിടെയാകും പഠിയ്ക്കുന്നത് ? ചിലപ്പോൾ തേവയ്ക്കൽ വിദ്യോദയ സ്‌കൂളിൽ ആയിരിയ്ക്കും. അതല്ലേ ഇവിടെ അടുത്തുള്ള സ്‌കൂൾ? അത് നല്ല സ്‌കൂളാണ്.. അവിടെത്തന്നെയാകും... അതോ ഭവൻസിൽ ആയിരിയ്ക്കുമോ ?
അപ്പോഴേയ്ക്കും ഇലമണം പുതച്ച കാറ്റ് വരും. ഈന്തലിന്റെ ഗന്ധം.. കൂടെ കാപ്പി പൂത്ത ഗന്ധവും . വഴിയരികിലെ ഏതോ വീട്ടിൽ ഈന്തലും കാപ്പിയും പൂത്തിരിയ്ക്കുന്നു... ചിന്തകൾ കൂത്താട്ടുകുളത്തെ ഒരു മലയോര ഗ്രാമത്തിലേക്ക് പറക്കും...
ഈന്തൽ, കാപ്പി, കച്ചോലം , കുരുമുളക് , മഞ്ഞൾ തുടങ്ങിയവയുടെ ഹൃദയഹാരിയായ ഗന്ധങ്ങളിലൂടെ എന്നെ തടവിലാക്കിയ മനോഹര ഗ്രാമം... എന്റെ അമ്മവീട് ഉള്ള ഗ്രാമം...
വീണ്ടും ഏതൊക്കെയോ ചിന്തകളിൽ , 'ചുഴലിക്കാറ്റിൽ മൗനം വെടിയുന്ന മണ്ണ് ' പോലെ മനസ്സ്....
ദേവൂട്ടി നിന്നു ...
പേഴ്‌സ് തുറന്ന് നോട്ടുകൾ പെറുക്കുന്നത് നോക്കി സാരഥി കാരുണ്യവാനായി ..
" പൈസ ഇപ്പൊ ഇല്ലെങ്കി പിന്നെ തന്നാലും മതി ചേച്ചി .."
ചുമ്മാ ചിരിച്ചു ...
"പൈസയിപ്പോ നമ്മുടെ ആരുടേയും കൈയ്യിലില്ലല്ലോ സന്തോഷേ.. എല്ലാവരും ഒരുപോലായില്ലേ? അത് ദൈവത്തിന്റെ കളി .."
റിക്ഷാ കൂലി കൊടുത്ത് , നേരെ ലിഫ്റ്റിലേയ്ക്ക് ... കാത്ത് ലാബിന്റെ റിസപ്‌ഷനിലേയ്ക്ക് തുറന്ന ലിഫ്റ്റിൽ നിന്നും ഇറങ്ങി . വെറുതെ ചുറ്റുമൊന്ന് കണ്ണോടിച്ചു . നിരത്തിയിട്ടിരിയ്ക്കുന്ന പത്തറുപത് കസേരകളിൽ നിറയെ രൂപങ്ങൾ ! അത് മനുഷ്യരാണോ എന്ന് സംശയിച്ചു രസിച്ചു .. ഒന്നിന് പോലും തലയില്ല ! മനുഷ്യരല്ല... പുതിയ തരം റോബോട്ടുകൾ..! മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഒരു രസത്തിന് വീണ്ടും തിരിഞ്ഞു നോക്കി. ഓ ! തലയുണ്ട് ! കഴുത്തൊടിഞ്ഞ താറാവിന്റെ പോലെ ഒടിഞ്ഞു തൂങ്ങിയ തലകൾ..! ജീവനുമുണ്ട് ..! കണ്ണുകളും വിരൽത്തുമ്പുകളും ചലിയ്ക്കുന്നു ... മൊബൈലിലൂടെ .. . അതുമതി. കണ്ണുകളും വിരൽത്തുമ്പുകളും ജീവനോടിരുന്നാൽ മതി. ബാക്കിയെല്ലാം മൊബൈൽ ചെയ്തോളും...
ഒരു നിമിഷം നോക്കി നിന്നാൽ നല്ല തമാശയാണ് . ഓരോരുത്തരുടെയും മുഖത്ത് എത്രയെത്ര ഭാവങ്ങളാണ് വിരിയുന്നത് ! സ്നേഹം, വാത്സല്യം , പ്രണയം , സന്തോഷം , കുസൃതി , സങ്കടം , ദേഷ്യം.. അങ്ങനെ സർവ്വ വികാരങ്ങളും ഒന്നിച്ച് അണിനിരക്കുന്ന കാഴ്ച്ച !
മനുഷ്യർ പരസ്പ്പരം മുഖത്ത് നോക്കി , ഈ വികാരങ്ങൾ വായിച്ചെടുത്ത കാലം മറന്നില്ലേ ?
ഒന്നുകൂടി നോക്കി... അതിലൊരു തല നല്ല പരിചയം..! അടുത്ത് ചെന്ന് അല്പം കുനിഞ്ഞു നോക്കി.. ഓ ! അമ്മാവന്റെ മകനാണ് ..! തൊട്ടടുത്ത് ചെന്ന് നിന്നിട്ടും അവൻ അറിഞ്ഞിട്ടില്ല..! ചുമലിൽ നല്ലൊരു അടി കൊടുത്തു .
"ഡാ ..."
അവൻ ഞെട്ടിത്തെറിച്ചു .. ഏതോ ഉത്തുംഗ ശ്രുംഗത്തിൽ നിന്നും നേരെ താഴോട്ടു പതിച്ചു..
" ചേച്ചീ ..."
****************
സന്ദർശകർക്ക് നിരോധനമുണ്ടായിട്ടും മുറിയിൽ കണ്ട മുഖങ്ങളെ നോക്കി , അച്ഛന്റെ ചെവിയിൽ സ്വകാര്യമായി ചോദിച്ചു ..
"സഖാവ് ഇപ്പോഴും പ്രസ്ഥാനത്തിന്റെ സ്വന്തമാണല്ലേ ? ഇനിയുമെന്നാണ് ഞങ്ങളുടെ അച്ഛൻ മാത്രമാവുക ? "
പതിവുള്ള ചിരിയുണ്ടായില്ല.... അച്ഛൻ ക്ഷീണിതനായിരുന്നു...
പൊടിയരിക്കഞ്ഞി അൽപ്പാൽപ്പം കോരിക്കൊടുക്കുമ്പോൾ മനസ്സ് ആർദ്രമായി.... ഇങ്ങനെ എത്രയോ തവണ എനിയ്ക്ക് അച്ഛൻ ചോറുരുട്ടി വായിൽ തന്നിട്ടുണ്ടാവണം...! ഇങ്ങനെ തിരിച്ചു കൊടുക്കാൻ എനിയ്ക്ക് അവസരം തന്ന ദൈവമേ ! നന്ദി !
ആശുപത്രി കാന്റീനിൽ പോയി ഭക്ഷണം കഴിച്ചിട്ട് , ഇരുന്നൂറ് രൂപ എണ്ണിക്കൊടുക്കുമ്പോൾ , അനിയത്തി ചോദിച്ചു...
"നമുക്ക് വീട്ടിൽ നിന്ന് , ഒരുപിടി ചോറും ഒരിത്തിരി ചമ്മന്തിയും കൊണ്ടുവന്നാൽ സുഖമായിട്ട് ഉണ്ണാൻ പാടില്ലേ ചേച്ചി ? ആ ഇരുന്നൂറ് രൂപ നമ്മുടെ കൈയ്യിലിരിയ്ക്കൂലോ ..."
കൊള്ളാം ! ഞാൻ ആലോചിച്ചത് അവൾ പറഞ്ഞു ! അതിശയം തോന്നി.. ആദ്യമായാണ് ഇങ്ങനൊക്കെ ചിന്തിയ്ക്കുന്നത് ! കാന്റീനിലോ ഹോട്ടലിലോ കയറിയാൽ , ഇഷ്ടമുള്ളതെല്ലാം ആഘോഷമായി വാങ്ങി കഴിച്ച് , പൈസ കൊടുത്ത് പോരും. ഷോപ്പിങ്ങിന് പോയാലും അങ്ങനെതന്നെ . ഇതുപോലൊരു കരുതൽ ഇതുവരെ ഉണ്ടായിട്ടില്ല...!!!
നന്നായി.. നന്ദി കാലമേ ! കണ്ണ് തുറപ്പിച്ചതിന് ...
പിറ്റേന്നും ദേവൂട്ടി വന്നു . ഞാൻ വീണ്ടും യാത്രയായി... ഒരുപിടി ചോറും ഇത്തിരി ചമ്മന്തിയുമായി....
**************
12 അഭിപ്രായ(ങ്ങള്‍):
""നന്നായി.. നന്ദി കാലമേ ! കണ്ണ് തുറപ്പിച്ചതിന് ..."""
നമുക്ക് വീട്ടിൽ നിന്ന് , ഒരുപിടി ചോറും ഒരിത്തിരി ചമ്മന്തിയും കൊണ്ടുവന്നാൽ സുഖമായിട്ട് ഉണ്ണാൻ പാടില്ലേ ചേച്ചി ? ആ ഇരുന്നൂറ് രൂപ നമ്മുടെ കൈയ്യിലിരിയ്ക്കൂലോ .
പ്രീയ സഖാവിനു ആദരാഞ്ജലികൾ . എന്നും മനസ്സിൽ ജ്വലിക്കുന്നു ആ മുഖം ..
nandi suhruthe.. enthaanu oru cmnt neekkam cheythathu? anyway...thanks a lot..
കുറച്ചു ടൈപ്പിംഗ് എറർ വന്നു അതാണ് നീക്കം ചെയ്തത് . എല്ലാം ഓക്കേ ആയില്ലേ സുഹൃത്തേ .. സഖാവിന്റെ വിവരം അറിഞ്ഞിരുന്നു നേരിൽ എത്താൻ സാധിച്ചില്ല . .
achane ariyum ? appo athra ajnjaathanalla alle? ajnjaathanaayiriykkaan aagrahiykkunnu ennu ardham? ok.. :)
athe ellaam kazhinju..thanal thannu kaattha valiyoru vadavruksham marinjupoyi.. athu kalathinte niyogam..its ok..thanks..
എല്ലാരേയും അറിയാം . ആജ്ജ്ഞതനായിരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാവുമല്ലോ എല്ലാവകർക്കും ... നന്ദി സുഹൃത്തേ . കൂടുതൽ നല്ല രചനകൾ പ്രതീക്ഷിക്കുന്നു .
ok.. ellaavarkkum ellaatthinum oro kaaranangal..eniykkum.. thanks a lot..
ഹാ ഹാ Mrs. ശിവാനന്ദ എനിക്ക് ഒരിക്കലും അജ്ഞാത ആയിരുന്നില്ല അപരിചിത ആയിരുന്നില്ല .. നന്ദി മറുപടികൾക്ക്
atheniykk pande manassilaayathaanu. :)
njanum ajnjaathayaayiriykkaan ishtappedunna aalaanu. so ee kallanum police um kali.. athu nallathaa.. again thanks..
അറിഞ്ഞത് എല്ലാം ശരികൾ ആവണമെന്നില്ല
എല്ലാ ശരികളും പരസ്യമാക്കണമെന്നുമില്ല
തുടരാം ഈ സൗഹൃദം ഇങ്ങനെ തന്നെ
aayikkotte... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ