2015, ജനുവരി 26, തിങ്കളാഴ്‌ച

aaswaadanam .

എന്റെ സുഹൃത്ത് നന്ദകുമാർ എന്റെ പുസ്തകത്തിന് എഴുതിയ ഒരു ആസ്വാദനക്കുറിപ്പ് , അദ്ദേഹത്തിൻറെ അനുവാദത്തോടു കൂടി ഇവിടെ ഞാൻ പോസ്റ്റ് ചെയ്യുന്നു.



ശിവ നന്ദ -- വെയിൽ മരങ്ങളിൽ മഞ്ഞുരുകുമ്പോൾ (ഒരു ആസ്വാദനം)

ശിവ നന്ദ കാഴ്ച വട്ടത്തിന് അപ്പു റത്ത് എവിടെയോ ഇരുന്നു എഴുതുന്ന ഒരു നിഴൽ രൂപം!
സൌഹൃദ ത്തിന്റെയോ ചിന്തയുടെ ഒരു സാദൃശ്യം തോന്നി എവിടെയോ .നാട്ടിൽ പോകുമ്പോൾ ശ്രീമതിയുടെ പുസ്തകം വാങ്ങണം എന്നും കരുതി.ശ്രീ കർത്ത എറണാ കുളത്ത് വെച്ച് പുസ്തകം നല്കി train അല്പം നീങ്ങിയപ്പോൾ മൊബൈലിൽ മണിയൊച്ച കാതിൽ നീട്ടി യുള്ള  വിളി നന്ദാ ...ഒന്ന് സംശയിച്ചെങ്കിലും ശിവനന്ദ സ്വയം പരിചയപെടുത്തി .ഹൃദ്യമായ സംഭാഷണം അങ്ങിനെ ശബ്ദമുള്ള നിഴൽ  രൂപം ആയി ശിവ നന്ദ

ശിവ നന്ദ സ്ത്രീയുടെ പക്ഷത്താണ്.എന്നാൽ പുരുഷ വിദ്വേഷം അല്ല കഥാകാരിയുടെ എഴുത്തിൽ.സ്ത്രീയുടെ ആത്മ രോദനം ആണ് ശിവ നന്ദയെ സ്ത്രീ പക്ഷത് നിർത്തുന്നത്.ഈ കഥകളിലെ  സ്ത്രീകള്  പൊതുവെ പോസിറ്റീവ് വശത്ത് നില്കുന്നു എന്നും കാണാം.പുരുഷന്റെ സ്നേഹവും കരുതലും അവൾ കൊതിക്കുന്നു.അവന്റെ തണ ൽ സാമുഹികമായി സ്ത്രീക്ക് ആവശ്യമെന്ന് കഥകാരിക്ക് അറിയാം യ വ്വ നത്തിന്റെ നാളുകളിൽ ശിവ നന്ദ ഒരു തീപ്പൊരി ത്തുണ്ടായിരുന്നു. എങ്കിലും കാലം കടന്നു, ഇപ്പോഴത്തെ കഥാപാത്രങ്ങൾ എല്ലാം തീപ്പൊരി ഉളളിൽ സൂക്ഷിക്കുന്നവരും പുരുഷന്റെ സ്നേഹം  കാത്തിരിക്കുന്നവരും  ആണ് .പക്ഷെ അതൊരു വിധേയത്വം അല്ല എന്നും പറയേണ്ടതുണ്ട് .
മഞ്ഞു പൂത്ത വെയിൽമരം എന്ന പേരില് തന്നെ പുസ്തകത്തിന്റെ  അന്ത സത്ത കാണാം.ധവളിമയുടെ സൌന്ദര്യം പൂത്തു  നില്കുന്നത്  വെയി ൽ കത്തുന്ന മരത്തിലാണ്  ഒരു നാൾ ആ തീചൂടിൽ  മഞ്ഞുരുകി അവൾ കത്തിയെരിയുന്ന  വെയിൽ മരം മാത്രമാകും.സഹനത്തിന്റെയും സംഹാരത്തിന്റെയും ദ്വന്ദ മുഖങ്ങൾ ആണ് അവൾക്കു ഉള്ളത് . സ്ത്രീയുടെ സഹനത്തിന്റെ മുഖമാണ് ഇക്കഥകൾ അധികവും പറയുന്നത്.സ്നേഹം വിട്ടു കൊടുത്തു , അറിഞ്ഞുകൊണ്ട് തോൽവി ഏറ്റു വാങ്ങുന്നവരാണ് ശിവ നന്ദയുടെ കഥാപാത്രങ്ങൾ .സ്നേഹം കൊതിക്കുന്ന കഥ പാത്രങ്ങൾ.ബസുരിയും നന്ദയും എല്ലാം  അത്തരം കഥ പാത്രങ്ങൾ ആണ്.
ഓർമയിൽ മുനിഞ്ഞു   കത്തുന്ന പ്രണയം പേറുന്ന സ്ത്രീകളാണ് മിക്കവാറും.സ്നേഹം അറിയാതെ ,അടിച്ചമർ ത്ത ലിൽ  വിശ്വാസം കാണുന്ന ഭര്ത്താവിനു പകരം സ്നേഹമയി ആയ ഒരു ഭിക്ഷാടകൻ  മതി അടുത്ത ജന്മം എന്ന സമസ്യയുടെ ഉത്തരം സമൂഹത്തിൽ അപ്രത്യക്ഷമായ ആര്ജവത്തിന്റെയും കൂടി പ്രതീകമാണ്. ആൽ മരം പോലെ തണൽ ഏകുന്ന, ചലനം അസാധ്യമായ, ആൽ മരം പോലെ യുള്ള മനുഷ്യരും ലോകത്തിലുണ്ട് കണ്മുന്നിൽ നടക്കുന്ന ക്രൂരതക്ക് തന്നാലാവും വിധം പ്രതികരിക്കുന്ന ഒരു ആൽ മരം.ഒടുവിൽ തകര്ന്നു വീഴുമ്പോഴും വിപ്ളവത്തിന്റെ സ്വപ്‌നങ്ങൾ ഉരുക്കഴിക്കുന്ന ആൽമരം  ഇന്ന് അപൂർവ്വം . പ്രതീക്ഷകൾ കൈവിടാത്ത ഒരമ്മയെ ദൈവത്തിന്റെ താഴ്വരയിൽ കാണാം.സ്വന്തം തെറ്റില് പാശ്ചാ ത്തപിച്ചു ഒരിക്കൽ ഭർത്താവ് നല്ല മനുഷ്യനായി തിരികെ വരുമെന്ന പ്രതീക്ഷ ഈ അമ്മയിലുണ്ട്.സഹനത്തിന്റെ മാതൃമുഖം, എന്തിലും ക ടുത്തതത്രേ.തെറ്റുകളും കുറവുകളും ഇല്ലാതെയാകുന്നതു ദൈവത്തിന്റെ താഴ്വരയിലാണ്.വാലന്റൈൻ  വരേണ്ടുന്നത് ഈ താഴ്‌വരയിൽ നിന്നുമാണ്.കഥ കാരിയുടെ സ്വകാര്യ ചിന്തയുമാകാം പ്രണയ ഗാനങ്ങളും സൌഹൃദ പൂക്കളുമായും എത്തുന്ന വാലന്റൈൻ .
സൌഹൃദത്തിന്റെ സൃഷ്ടിപരമായ വശമാണ് കനൽ പൂക്കളിൽ ഉള്ളത്.അന്യം നിന്ന് പോകരുത് ഇത്തരം സൌഹൃദങ്ങൾ..ഒരു കാലയളവിൽ കലാലയങ്ങളിൽ ഇത്തരം ബന്ധങ്ങൾ ,കാമ്പസ് മതിലുകൾക്ക് പുറത്തേക്ക് വളര്ന്ന സൌഹൃദങ്ങൾ ധാരാളമുണ്ടായിരുന്നു.ഇന്ന് ഫേക്ക് രൂപങ്ങൾ ഫേക്ക് സംഭാഷണങ്ങൾ  നടത്തുന്ന ഫേസ് ബുക്കിൽ തുടങ്ങി ജീവിത പാതയിൽ ശിഷ്ട കാലം പരസ്പരം താങ്ങാവുന്ന  ഒരു ബന്ധം നമുക്ക് കാണാം മഞ്ഞു പൂത്ത വെയിൽ മരത്തിൽ .വേറിട്ട ഒരു ചിന്തയാണിത്.വെയിൽ മരങ്ങളിൽ മഞ്ഞു പെയ്തു തുടങ്ങുകയായി .സമാഹാരത്തിലെ ബാലന്സ്ട് കഥയാണിത്.
ഏതു കഥാകാരിയും കഥാകാരനും തന്റെ ജീവിത അനുഭവങ്ങൾ  കഥകൾ ആക്കാറുണ്ട്.അഥവാ അങ്ങിനെയേ പറ്റൂ .കഥകൾ വായിച്ചു തീരുമ്പോൾ ഇവിടെയും വായനക്കാരന് വെയിൽ കത്തുന്ന മനസുള്ള ഒരു മരമാണ് കഥാ കാരി   എന്ന് തോന്നാം.കുടുംബത്തിനായി പലപ്പോഴും സ്ത്രീകൾ സ്വാതന്ത്യം ത്യജിക്കുകയാണ്   പതിവ്.ചിലര് നിശ്ചയ ദാർഠിയം  കൊണ്ട് വിലക്കുകൾ  പൊളിച്ചെഴുതുന്നു.ഇവിടെ ശിവനന്ദഅനീതിക്കെതിരെ പടയൊരുക്കം നടത്തുന്നു എന്നതിലും ഉപരി സ്ത്രീയുടെ പരിമിതികൾ ,അവൾ തിരസ്കരിക്കപെടുന്നതെങ്ങിനെ , സ്വന്തം സ്നേഹ ലോല വിചാരങ്ങൾ എങ്ങിനെ മാഞ്ഞു പോകുന്നു ,അവൾ എങ്ങിനെ കടമകൾ മറക്കാതെ ജീവിതം കൂട്ടി കെട്ടി മുന്നോട്ടു പോകുന്നു ,എന്നീ മേഘലകളിലേക്ക് വായനക്കാരനെ നടത്തുന്നു.തന്റെ  അലർച്ചകൾ വനരോദനങ്ങൾ ആയികൂടാ എന്ന വിചാരവും കഥാ കാരിക്കുണ്ട് .മഞ്ഞുരുകി എപ്പോൾ വേണമെങ്കിലും അവൾ തീയാളുന്ന ഒരു വെയിൽ മരം മാത്രമാകാം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .