------------------------------
( സെപ്തംബർ ഒന്ന് - 2017 ന് അന്തരിച്ച , എഴുത്തുകാരിയും , പ്രസാധകയും , എന്റെ സുഹൃത്തും സഹോദരീതുല്യയുമായ പ്രിയപ്പെട്ട ലീലേച്ചിയുടെ - (സി എൽ എസ് ബുക്സ് -തളിപ്പറമ്പ) - ഓർമ്മയ്ക്ക് മുന്നിൽ..)
ജീവിതത്തിന്റെ ഏതോ ഇരുണ്ട ഇടനാഴിയിൽ ഒരു നെയ്ത്തിരിയുമായി എന്നെ കാത്തുനിന്നു അവർ... ലീലേച്ചി ...! എന്റെ ലീലേച്ചി .... അവരുടെ കൈയ്യിലെ തിരിയ്ക്കാണോ മുഖത്തെ ചിരിയ്ക്കാണോ കൂടുതൽ തിളക്കമെന്ന് എനിയ്ക്ക് തിരിച്ചറിയാനായില്ല. കാരണം രണ്ടും തേജസ്സോടെ പ്രകാശിച്ചിരുന്നു.
ആരാണെനിയ്ക്കവർ ? അല്ല, ആരാണല്ലാത്തത് ? ഒരു വേള എന്റെ സുഹൃത്താവും , മറ്റൊരു വേള എന്റെ ചേച്ചിയാവും . ഇനിയുമൊരു വേള എന്റെ അമ്മയുമാവും . എന്നെ സ്നേഹിയ്ക്കും, എന്നോട് പരിഭവിയ്ക്കും ,കലഹിയ്ക്കും, പിണങ്ങും....വേദനകളിൽ എന്നെ തലോടുന്ന ഒരു തൂവലുമാകും . എന്റെ ജീവിതത്തിലേയ്ക്ക് ഒരു വെൺപ്രാവ് പോലെ പറന്നിറങ്ങിയ ലീലേച്ചിയെ ആദ്യം കണ്ടത് മുതൽ ഞാൻ ഈശ്വരനോട് ചോദിച്ചത് ഒരേയൊരു ചോദ്യം....എന്താണവരെ എന്റെ സ്വന്തം സഹോദരിയായി തരാതിരുന്നതെന്ന് . ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നേയ്ക്ക് വേണ്ടിയും ഞാൻ ഈശ്വരനോട് പറഞ്ഞു വച്ചിരിയ്ക്കുന്നതും ഇത് തന്നെ...ലീലേച്ചിയെ എനിയ്ക്കെന്റെ സ്വന്തം ചേച്ചിയായി തരണം.
ഇനി അടുത്ത ജന്മത്തിനായി പ്രാർത്ഥിച്ചോളൂ എന്നെന്നെ ഓർമ്മിപ്പിച്ച് ഒന്നും മിണ്ടാതെ അനന്തതയിലേക്ക് പറന്നകന്ന എന്റെ പ്രിയപ്പെട്ട ലീലേച്ചി ... ഒരു നോക്ക് കാണാനോ ഒരു വാക്ക് മിണ്ടാനോ കാത്തുനിൽക്കാതെ എന്നെ പറ്റിച്ച് മറഞ്ഞുപോയ എന്റെ ലീലേച്ചി... അവിശ്വസനീയതയുടെ നടുക്കം സമ്മാനിച്ച് ...
ആകുലതകൾ എണ്ണിപ്പെറുക്കുമ്പോൾ , ഒക്കെ ശരിയാവും എന്നെന്നെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഇനി അവരില്ല....
നിങ്ങൾ മരിയ്ക്കില്ല ലീലേച്ചി .. ഒരു പിടി അക്ഷരങ്ങളായി വായനക്കാരുടെ മനസ്സിലും , ഒരു പിടി സ്നേഹമായി എന്റെ മനസ്സിലും നിങ്ങൾ ജീവിയ്ക്കും എന്നുമെന്നും...
11 അഭിപ്രായ(ങ്ങള്‍):
ദീപ്തമായ ഓര്‍മ്മകള്‍.
ഓർമകൾക്ക് മരണമില്ലല്ലോ....
നന്ദി സുധി.. എന്റെ ഒരു പുസ്തകത്തിന്റെ പ്രസാധക കൂടിയാണ് ലീലേച്ചി . അവര്‍ ഇറക്കിയ വേറെ രണ്ടു പുസ്തകങ്ങളില്‍ എന്റെ മറ്റൊരു കഥയും കവിതയും ഉണ്ട്.
ശരിയാണ് മഹി. നന്ദി.. :(
വഴിയോരക്കാഴച്ചകളില്‍ ഒന്നും കാണുന്നില്ലല്ലോ മഹി..
കഴിഞ്ഞ ആഴ്ച ഒരെണ്ണം പോസ്റ്റ് ചെയ്തിരുന്നു ചേച്ചീ... ഒരു പഴയ ഓർമ്മ :-)
kannu neerinte nanavulla orma...
അതെ ഫ്രാന്‍സിസ് ..
Maranathinumappuram ...!
.
Manoharam, Ashamsakal...!!!
:) നന്ദി സുരേഷ്..
ആകുലതകൾ എണ്ണിപ്പെറുക്കുമ്പോൾ , ഒക്കെ ശരിയാവും എന്നെന്നെ ഓര്‍മ്മിപ്പിയ്ക്കാന്‍ ഇനി അവരില്ല....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ