------------------------------------------------------------
ഏതോ ഒരു പരിസ്ഥിതി ദിനത്തില്‍ , അവര്‍ രണ്ട് വൃക്ഷത്തൈകള്‍ നട്ടു. പേരറിയാത്ത രണ്ട് വൃക്ഷത്തൈകള്‍..
അവ വളര്‍ന്നു . ഒന്നൊരു വടവൃക്ഷമായി വളര്‍ന്ന് , ആകാശക്കുടയ്ക്ക് കീഴെ ആര്‍ത്തുല്ലസിച്ചു .
മറ്റേത് ഒരു ചെറു വൃക്ഷമായും വളര്‍ന്നു.
വടവൃക്ഷത്തില്‍ വന്യ വര്‍ണ്ണസുഗന്ധമുള്ള പുഷ്പങ്ങള്‍ ഉണ്ടായി. ചെറുവൃക്ഷത്തിലാവട്ടെ , നിറയെ നറുമണമുള്ള കുഞ്ഞു കുഞ്ഞു പൂക്കള്‍ വിരിഞ്ഞു .
വേനല്‍ക്കാലത്ത് രണ്ടു വൃക്ഷങ്ങള്‍ക്കും ഒരേപോലെ നനയ്ക്കാനുള്ള ജലസമൃദ്ധി ഇല്ലാത്തതിനാല്‍ , അവര്‍ വടവൃക്ഷത്തിനു മാത്രം വെള്ളമൊഴിച്ചു.
ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായപ്പോള്‍ , ആ പാവം ചെറു വൃക്ഷത്തെ ഉപേക്ഷിയ്ക്കുകയായിരുന്നു അവര്‍ക്ക് എളുപ്പം...! പാവം ചെറുവൃക്ഷം .... അതൊന്നും അറിയാതെ വേനലില്‍ തളര്‍ന്നു നിന്നു .
നറുമണമുള്ള പൂക്കള്‍ കൊണ്ട് മൂടി നിന്നതുകൊണ്ടാവാം , താന്‍ ഉപേക്ഷിയ്ക്കപ്പെട്ടത് അതറിഞ്ഞില്ല.... പുറത്ത് നിന്നുള്ള ബഹളങ്ങളോ തീക്കാറ്റോ അറിയാത്ത വിധത്തില്‍ , ഒരു നറുപുഞ്ചിരിപ്പൂക്കളായി നിറഞ്ഞുനിന്ന സ്നേഹം...
നന്നായി, അതറിയാതെ പോയത്...
ഒന്നുമറിയാതെ വീണ്ടും വീണ്ടും അതില്‍ തളര്‍ന്ന പൂക്കള്‍ വിരിഞ്ഞു... പൊരുതിപ്പൊരുതി അത് വേനല്പ്പൂക്കളായി മാറി ... പിന്നെയും പൊരുതി , അത് അഗ്നിപുഷ്പങ്ങളായി മാറി... തൊട്ടാല്‍ പൊള്ളുന്ന അഗ്നിപുഷ്പങ്ങള്‍.. !!!
10 അഭിപ്രായ(ങ്ങള്‍):
ഇത്തവണ തൊട്ടാൽ പൊള്ളുന്ന വരികളാണല്ലോ.
(വൃക്ഷത്തൈ നട്ടത് കേരളത്തിലാകാൻ സാധ്യതയില്ല.എങ്കിൽ അവ മരങ്ങളാകില്ല.ഒന്നുകിൽ പ്രബുദ്ധമലയാളി അത് വലിച്ച് പറിച്ചു കളഞ്ഞിട്ടുണ്ടാകും,അല്ലെങ്കിൽ തൊഴിലുറപ്പുപെണ്ണുങ്ങൾ നശിപ്പിച്ചിട്ടുണ്ടാകും)
ഹഹഹ അത് ശരിയാ ..നന്ദി സുധി..
Kathunna Theee...!
.
Manoharam, Ashamsakal...!!!
thank u suresh..
വാക്കുകൾ തീപന്തങ്ങൾ ആക്കി മുന്നോട്ടു പോവുക സോദരി .... വരികളിലെ തീഷ്ണതയും ആശയവും വളരെ വലുതാണ് . ഇന്ന് പല മനുഷ്യ ജീവിതങ്ങളും ഇങ്ങനെ ആണ് ശിവനന്ദ . വലിയവരെ മാത്രം മതി സമൂഹത്തിനും പട്ടിണിക്കാരന്റെ വേദന കാണാൻ പലപ്പോഴും ആരും തയ്യാറാകുന്നില്ല . അതിനു മാറ്റം ഉണ്ടാവണം .
നന്ദി സഹോദരാ.. ഓരോ സമയത്തെ മനസ്സിന്റെ യാത്രകളാണ് എല്ലാം...
അഗ്നിപുഷ്പങ്ങളായി ജ്വലിക്കും, എന്നാലും ഒരു നന്മമരമാകാം
അതെ .. നന്ദി ഗിരീഷ്..
വളരെ അർത്ഥവത്തായ ഒരു ആശയം ചുരുക്കം ചിലവാക്കുകളിൽ അതിമനോഹരമായി പറഞ്ഞു ..അഭിനന്ദനങ്ങൾ
അതെ സാംസന്‍ .. സ്നേഹത്തിലുള്ള അന്ധമായ വിശ്വാസം കൊണ്ട് ചിലപ്പോള്‍ നമ്മള്‍ ഉപേക്ഷിയ്ക്കപ്പെടുന്നതുപോലും നമ്മള്‍ അറിയാരില്ലല്ലോ.. സന്തോഷം..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ